അലൂമിനിയം ഫോയിലിൽ ഭക്ഷണം പൊതിഞ്ഞു കഴിക്കുന്നവർ ജാഗ്രതൈ!

aluminium-foil
SHARE

വാഴയില വാട്ടിയെടുത്ത് ചോറ് പൊതിഞ്ഞു കൊണ്ടുപോയിരുന്ന കാലമൊക്കെ പോയി. ഇപ്പോൾ ഓഫിസിലേക്കോ കോളജിലേക്കോ ഉള്ള ഉച്ചഭക്ഷണമാകട്ടെ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് എടുക്കുകയാണ് പതിവ്. ചൂടാറാതെ ഭക്ഷണം ഇരിക്കുമെങ്കിലും ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് സുരക്ഷിതമാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അലുമിനിയം ഫോയിൽ അലുമിനിയം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിന് പ്രകാശത്തെയും ഓക്സിജനെയും തടയാനുള്ള കഴിവുണ്ട്. കൂടാതെ ഇതിനു പ്രതിഫലന ശേഷിയും ഉണ്ട്. ചൂട് നഷ്ടപ്പെടാതിരിക്കാനും. ഭക്ഷണത്തിന്റെ രുചിയും ഗുണവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും ഈ ഗുണം സഹായിക്കുന്നു. വേഗം കേടുവരുന്ന ഭക്ഷണം പൊതിയാനും പാലുൽപ്പന്നങ്ങൾ ദീർഘകാലം കേടുകൂടാതെ വയ്ക്കാനും അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നു.

ഭക്ഷണം ചൂടോോടെ നിലനിർത്താൻ അലുമിനിയം ഫോയിൽ സഹായിക്കുന്നു. എന്നാൽ ഭക്ഷണം നേരിട്ട്് ഇതിൽ പൊതിയുന്നതുകൊണ്ട് പ്രയോജനം ലഭിക്കില്ല. അലുമിനിയം ഫോയിൽ ഭക്ഷണവുമായി നേരിട്ട് സമ്പർക്കം വരാതെ ഒന്നോ രണ്ടോ ബട്ടർ പേപ്പർ കൊണ്ട് പൊതിഞ്ഞ ശേഷം വേണം അലുമിനിയം ഫോയിൽ കൊണ്ട് പൊതിയാൻ. ഇത് ഭക്ഷണത്തിന്റെ പുതുമ നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.

അലുമിനിയം ഫോയിൽ ചൂടിനെ കടത്തി വിടാത്തതിനാൽ പ്രയോജനകരമാണ്. അലുമിനിയം ഫോയിൽ കൊണ്ടു പൊതിഞ്ഞ ഭക്ഷണം, ഫൈബർ ഗ്ലാസിന്റെയോ സെറാമിക്കിന്റെയോ ചോറ്റുപാത്രങ്ങളിൽ വയ്ക്കാം.

അപകടങ്ങൾ

ഭക്ഷണം കുറച്ചു സമയത്തേക്ക് ചൂടാറാതെയിരിക്കാൻ അലുമിനിയം ഫോയിൽ ഉപയോഗിക്കാം എന്നാൽ കൂടുതൽ സമയം ഇതിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത്. ദോഷകരമാണ്. മൂന്നോ നാലോ മണിക്കൂർ കഴിയുമ്പോൾ (കാലാവസ്ഥയും അന്തരീക്ഷ താപനിലയും അനുസരിച്ച്) ബാക്ടീരിയ പെരുകാൻ സാധ്യതയുണ്ട്. ഇത് ഛർദിക്കും ഭക്ഷ്യ വിഷബാധയ്ക്കും കാരണമാകാം.

മസ്‌ലിൻ തുണി, ഫുഡ് ഗ്രേഡ്, ബ്രൗണ്‍ പേപ്പർ, ബട്ടർ പേപ്പർ ഇവയെല്ലാം ഭക്ഷണം പൊതിയാൻ ഉപയോഗിക്കാം. അലുമിനിയം ഫോയിൽ ഈർപ്പത്തെയും ഗന്ധത്തെയും പുറത്തു വിടാതെ ഭക്ഷണം പുതുമയോടെ നിലനിർത്തും. എങ്കിലും ചൂടും അമ്ലസ്വഭാവ (acidic) മുള്ളതുമായ ഭക്ഷണം അലുമിനിയം ഫോയിലിൽ പൊതിയരുത്. കാരണം അലുമിനിയം ഭക്ഷണത്തിലേക്ക് അരിച്ചിറങ്ങും.

വീട്ടിലുണ്ടാക്കിയ ഭക്ഷണം പൊതിയാൻ വാഴയില തന്നെ മികച്ചത്. അതില്ലാത്തവർ സ്റ്റീൽ ടിഫിൻ ബോക്സ് ഉപയോഗിക്കുക. അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നവർ അവ ശ്രദ്ധയോടെയും കരുതലോടെയും മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുമല്ലോ?

Read More : Healthy Living Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA