കുട്ടികളെ പഠിപ്പിക്കാം നല്ല ഭക്ഷണസംസ്കാരം

children-eating
SHARE

കുട്ടികളെ മിടുക്കന്മാരാക്കി വളർത്തിയെടുക്കാനുള്ള പെടാപ്പാടിലാണ് മാതാപിതാക്കൾ. അവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്ന പോലെ തന്നെ പ്രധാനമാണ് ആരോഗ്യകരമായ ഭക്ഷണസംസ്കാരം പകർന്നുകൊടുക്കുക എന്നതും. എന്നാൽ ഇന്നത്തെക്കാലത്ത് യുവതലമുറയ്ക്ക് എന്തു കഴിക്കണം, എങ്ങനെ കഴിക്കണം, എത്ര കഴിക്കണം എന്നതു സംബന്ധിച്ച നല്ലപാഠം പഠിപ്പിച്ചുകൊടുക്കുന്നതിൽ മാതാപിതാക്കൾ പരാജയപ്പെടുന്നതായാണ് ഡയറ്റീഷ്യന്മാർ പറയുന്നത്. അതുകൊണ്ട് ചെറുപ്പം തൊട്ടേ അവരിൽ വളർത്തിയെടുക്കാം നല്ല ഭക്ഷണ രീതികൾ 

∙വിശക്കുമ്പോൾ മാത്രം കഴിക്കുക– ക്ലോക്കിലെ സമയം നോക്കി കഴിക്കരുത്. ശരീരം ഭക്ഷണം ആവശ്യപ്പെടുമ്പോൾ മത്രം കഴിക്കുക 

∙അരവയറുണ്ണുക– മൂക്കുമുട്ടെ വാരിവലിച്ച് കഴിക്കാതെ അരവയർ മാത്രം കഴിച്ച് ബാക്കി വെള്ളത്തിനു നീക്കിവച്ച് ഒഴിച്ചിടാൻ ശീലിക്കുക 

∙ഈറ്റിങ് ഔട്ട് വേണ്ട– വീട്ടിലെ അടുക്കളയിലാണ് ഏറ്റവും രുചിയേറിയതും ആരോഗ്യപ്രദവുമായ വിഭവങ്ങൾ തയാറാകുന്നത്. അതുകൊണ്ട് പുറത്തുനിന്ന് കഴിക്കുന്നത് ഒഴിവാക്കുക 

∙പ്രാതൽ നിർബന്ധം– എത്ര തിരക്കുള്ള ദിവസങ്ങളിലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ഇത് തലച്ചോറിനുള്ള ഭക്ഷണമാണ് 

∙ടിവിക്കു മുന്നിലേക്ക് ഭക്ഷണവുമായി പോകുന്ന പതിവ് അവസാനിപ്പിക്കുക. തീൻമേശയിൽ എല്ലാവരുടെയും ഒപ്പമിരുന്ന് മാത്രം കഴിക്കുക 

∙ജങ്ക് ഫുഡ്, ടിൻഡ് ഫുഡ്, ബേക്കറി വിഭവങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുക. പതുക്കെ ഇവ പൂർണമായും ഒഴിവാക്കുക 

∙പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെ പല ഭക്ഷണവും വേവിക്കാതെയോ പാതി വേവിച്ചോ മാത്രം കഴിച്ചു ശീലിക്കുക.

Read More : Health and Wellbeing 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA