രാവിലത്തെക്കാൾ നല്ലത് രാത്രിയുള്ള കുളി;കാരണമറിയാമോ...

രണ്ടു നേരം വിസ്തരിച്ചൊരു കുളി. അത് മലയാളികളുടെ ശീലമാണ്. രണ്ടെന്നുള്ളത് മൂന്നും നാലും ആയാലും ചിലര്‍ക്ക് തരക്കേടില്ല. ശുചിത്വത്തിന്റെ കാര്യം മാത്രമല്ല ഒരു മാനസികോല്ലാസം കൂടിയാണ് ചിലര്‍ക്ക് കുളി. 

എന്നാല്‍ രാവിലെയുള്ള കുളിയെക്കാള്‍ രാത്രിയിലുള്ള കുളിയാണ് നല്ലതെന്ന് അറിയാമോ? രാത്രി കിടക്കുന്നതിന് മുന്‍പുള്ള കുളി ചിലരുടെ ശീലമാണ്. ഇത് നല്ലതാണെന്നാണു വിദഗ്ധര്‍ പറയുന്നത്. കാരണം നമ്മുടെ ചർമത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ഇതാണത്രേ. പ്രത്യേകിച്ചു വേനല്‍ക്കാലത്ത്. 

രാവിലെയുള്ള കുളിയെക്കാള്‍ രാത്രിയിലെ കുളിയുടെ ഗുണം എന്താണെന്ന് ആലോചിക്കേണ്ട. ദിവസം മുഴുവന്‍ ചൂടും വെയിലും എല്ലാമേറ്റ് ആകെ തളര്‍ന്ന അവസ്ഥയിലാകും നമ്മുടെ ശരീരം. കിടക്കുന്നതിനു മുന്‍പുള്ള ഈ കുളി അതെല്ലാം നീക്കം ചെയ്ത് ചർമത്തിനു പരിപാലനം നല്‍കുന്നു. ഇതാണ് ഉറങ്ങുന്നതിനു മുന്‍പുള്ള ഈ കുളിയുടെ രഹസ്യം.

രാവിലെ ഉറക്കക്ഷീണമെല്ലാം മാറ്റാനും കുളി നല്ലതാണ്. ഉന്മേഷവും ഉത്സാഹവും നല്‍കാന്‍ രാവിലത്തെ കുളിക്കു സാധിക്കും. എന്നാല്‍ രാവിലെ വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ഒരിക്കലും അത് ചെയ്ത ഉടന്‍ കുളിക്കരുത്. നന്നായി വിയര്‍പ്പു താഴ്ന്ന ശേഷം മാത്രം കുളിക്കുക.

Read More : Health and Wellbeing