പനിയോ ജലദോഷമോ ഒക്കെ ഉണ്ടെങ്കില്‍ ഒരു സവാള മുറിച്ച് കിടക്കയ്ക്കടുത്തു വയ്ക്കുന്നതിനെപ്പറ്റി ചിലപ്പോള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്തിനാണെന്ന് അറിയില്ലെങ്കിലും കേട്ടുകേള്‍വി വെച്ചു മിക്കപ്പോഴും പലരും ഇതു പിന്തുടരാറുണ്ട്. സവാളയുടെ അത്ഭുതകരമായ ഔഷധഗുണങ്ങള്‍ കണക്കിലെടുത്താണ് ഇത്.
സവാള ഭക്ഷ്യവസ്തു മാത്രമല്ലെന്നു സാരം. നമുക്കറിയാത്ത ഒട്ടനവധി ഗുണങ്ങള്‍ സവാളയ്ക്കുണ്ട്. സവാള മുറിച്ചു സോക്സിനുള്ളില്‍ വച്ചു കിടക്കുന്നത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കുമെന്നാണ് പറയുന്നത്. മുറിക്കുള്ളിൽ സവാളയുടെ മണം ഉണ്ടാകുമെങ്കിലും ഇത് നല്‍കുന്ന ഗുണങ്ങള്‍ ഓര്‍ത്താല്‍ അതൊക്കെ അങ്ങ് സഹിക്കാന്‍ കഴിയും.
സവാളയുടെ തൊലി മുറിവില്‍ വയ്ക്കുന്നത് ബ്ലീഡിങ് നിലയ്ക്കാൻ സഹായിക്കും. ഇതിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ കൊണ്ടാണ് ഇത് സാധിക്കുന്നത്.
സവാള കനം കുറച്ചു വട്ടത്തില്‍ മുറിച്ച് വെളിച്ചെണ്ണയില്‍ മുക്കി കാലിനടിയില്‍ മസാജ് ചെയ്താല്‍ പനി കുറയും. വൈറ്റമിന്‍ സിയുടെ കലവറയാണ് സവാള. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാന്‍ സവാള സഹായിക്കും. അതുകൊണ്ടുതന്നെയാണ് സോക്സിനുള്ളില്‍ സവാള വച്ച് ഉറങ്ങാന്‍ പോകുന്നത് ശരീരത്തിലെ അണുബാധകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് പറയുന്നത്. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും സവാളയ്ക്ക് കഴിയും.
Read More : Health Tips