ചൂടാകാതെ കാര്യം പറയാം

ചെയ്യല്ലേ, ദേഷ്യപ്രകടനവും അമിത വൈകാരികതയും ഒക്കെ പറയുന്നവിഷയത്തിന്റെ  ഗൗരവം തന്നെ നഷ്ടപ്പെടുത്തിക്കളയും. യുക്തിയോടെ സംസാരിക്കാനും പറ്റില്ല. മാത്രവുമല്ല, സംഭാഷണം  വ്യക്തിപരമായ തേജോവധത്തിലേക്കു നീങ്ങും, അങ്ങനെ ആ ബന്ധം തന്നെ തകരുകയും ചെയ്യും. 

താൽപര്യമില്ലാത്ത കാര്യം ചെയ്യാൻ ആരെങ്കിലും നിർബന്ധിച്ചാൽ എങ്ങനെ ആ സാഹചര്യത്തെ മറികടക്കാം?

നമ്മൾ ഒരു കാര്യം പറഞ്ഞു, ഒരാൾ അതിനെ എതിർത്തു – ഉടൻ ശബ്ദമുയർത്തി ദേഷ്യം പ്രകടിപ്പിച്ചുകൊണ്ടു വേണം അഭിപ്രായ വ്യത്യാസത്തെ മറികടക്കാൻ എന്നാണോ നിങ്ങളുടെ ധാരണ. 

സ്വഭാവദൃഢതയുള്ള വ്യക്തിത്വം (assertive personality) വളർത്തിയെടുത്താൽ മതി. അവനവന്റെയും മറ്റുള്ളവരുടെയും അവകാശങ്ങളെ കുറിച്ചു നല്ല ബോധ്യമുള്ള വ്യക്തിത്വമാണിത്.

മറ്റുള്ളവരെ മാനിക്കാനും അവരെ വ്രണപ്പെടുത്താതെ സ്വന്തം നിലപാട് പ്രകടിപ്പിക്കാനുമുള്ള നൈപുണ്യമാണു സ്വന്തമാക്കേണ്ടത്.  എത്ര അടുപ്പമുള്ളവരോടായാലും ‘എനിക്ക് അതു താൽപര്യമില്ല’ എന്നു കണ്ണിൽ നോക്കി ഉറച്ച ശബ്ദത്തിൽ, എന്നാൽ ബഹളമുണ്ടാക്കാതെ പറയാനുള്ള കഴിവാണിത്. 

സൗഹൃദങ്ങൾ എത്രയുണ്ടെങ്കിലും അവയ്ക്കൊന്നിനും അടിമയാകില്ല. . നീ ഞങ്ങളുടെ സുഹൃത്താണെങ്കിൽ, നീ ആണാണെങ്കിൽ, നീ പെണ്ണാണെങ്കിൽ ഇതു ചെയ്യും എന്നു തുടങ്ങിയ ‘സമ്മർദ തന്ത്രങ്ങൾ’ക്കൊന്നും വീഴ്ത്താൻ ആകില്ല. ഞാൻ സുഹൃത്ത് തന്നെയാണ്, നിങ്ങൾക്കൊപ്പം എല്ലാ നല്ല കാര്യത്തിനും ഉണ്ടാകും, പക്ഷേ ഇത് എനിക്ക് ഇഷ്ടമല്ല എന്നാകും അവരുടെ മറുപടി. 

(ഡോ. അരുൺ ബി.നായർ, മനഃശാസ്ത്ര വിഭാഗം അസി.പ്രഫസർ, മെഡിക്കൽ കോളജ്, തിരുവനന്തപുരം)

Read More : Health Magazine