വെള്ളംകുടി കൂടിയാൽ?

Drinking water
SHARE

വെള്ളം ധാരാളം കുടിക്കണം.. ഇല്ലെങ്കിൽ പ്രശ്നമാകുേമ... ഇങ്ങനെ എത്രപേർ നിങ്ങളോടു പറഞ്ഞിട്ടുണ്ടാകും? ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കുന്നവരുണ്ട്. ദിവസം എട്ടു ഗ്ലാസ്സ് വെള്ളം കുടിച്ചേ മതിയാകൂവെന്നു കരുതി കൃത്യമായി എണ്ണി കുടിക്കുന്നവരുമുണ്ട്. ഇനിയും ചിലരോ, ഒരു കണക്കുമില്ലാതെ ധാരാളം വെള്ളം കുടിക്കും. 

എന്നാൽ അധികമായാൽ അമൃതും വിഷം എന്ന ചൊല്ല് ഇവിടെയും പ്രസകത്മാണ്. കാരണം എന്താന്നല്ലേ? വെള്ളം അധികമാകുന്നത് സോഡിയത്തിന്റെ അളവ് അപകടകരമായി കുറയാനും ജീവൻ തന്നെ അപകടത്തിലാക്കുന്ന ഹൈപ്പോനൈട്രീമിയ എന്ന അവസ്ഥയിലെത്താനും തലച്ചോറിൽ വീക്കമുണ്ടാകാനും കാരണമാകുമെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.

കാനഡയിലെ മക്ഗിൽ സർവകലാശാല ഹെൽത്ത് സെന്ററിലെ ഗവേഷകസംഘം, തലച്ചോറ് ഹൈപ്പോനൈട്രീമിയ എങ്ങനെ തിരിച്ചറിയുന്നുവെന്നും ഓവർ ഹൈഡ്രോഷൻ എന്ന അമിതജലാംശാവസ്ഥയെ നിയന്ത്രിക്കുന്നതെങ്ങനെയെന്നും കണ്ടെത്തി. 

ശരീരത്തിലെ ജലാംശത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കോശങ്ങളുെട കാവലാളായ Trpv4-നെ അമിതജലാംശം ആക്ടിവേറ്റ് ചെയ്യുന്നു. ജലാംശത്തെ തിരിച്ചറിയുന്ന നാഡീകോശങ്ങളായ ഗ്ലിയാൽ കോശങ്ങളിൽ കാണപ്പെടുന്ന കാൽസ്യം ചാനലാണ് Trpv4. 

ജലാംശം അധികമാകുന്ന അവസ്ഥയെ ഗ്ലിയാൽ കോശങ്ങൾ ആദ്യം തിരിച്ചറിയുന്നു. തുടർന്ന് ഈ നാഡീകോശങ്ങളിലെ ഇലക്ട്രിക്കൽ ആക്ടിവിറ്റി അവസാനിപ്പിക്കാനായി ഈ വിവരം കൈമാറുന്നു.

ജലാംശത്തെ തിരിച്ചറിയുന്ന നാഡീകോശങ്ങളെ തടയുന്നത് ടൗറീൻ എന്ന അമിനോആസിഡിന്റെ പുറന്തള്ളലിലൂടെയാണെന്നും ഗവേഷകർ കണ്ടെത്തി. ഗ്ലിയാൽ കോശങ്ങള്‍ അമിതജലാംശത്തെ തിരിച്ചറിയുമ്പോൾ Trpv4 ചാനൽ, ടൗറീൻ റിലീസ് ചെയ്യുന്നു. ഇത് ജലാംശത്തെ തിരിച്ചറിയുന്ന നാഡീകോശങ്ങളെ തടയാനുള്ള   ട്രിപ് വയർ ആയി പ്രവർത്തിക്കുന്നു.

ശരീരത്തിലെ ഫ്ലൂയിഡ് ബാലൻസ് നിലനിർത്താനും ഹൈപ്പോനൈട്രീമിയ പോലുള്ള അവസ്ഥ തടയാനും അമിത ജലാംശം തിരിച്ചറിയാൻ തലച്ചോറിനുള്ള കഴിവ് കൂടിയേതീരൂ.

പ്രായമായവരിലാണ് ഈ അവസ്ഥ സാധാരണയായി കാണുന്നത്. ഇത് ബുദ്ധിശക്തിയെയും ഓർമശക്തിയെയും ബാധിക്കുകയും seizures നു കാരണമാകുകയും ചെയ്യും. തലച്ചോറിന്റെ ജലാംശം തിരിച്ചറിയാനുള്ള കഴിവില്ലായ്മയാണ് ഹൈപ്പോനൈട്രീമിയയ്ക്ക് ഒരു കാരണം.

ഹൈപ്പോനൈട്രീമിയ എന്ന അവസ്ഥ തലച്ചോർ എങ്ങനെ തിരിച്ചറിയുന്നുവെന്ന് സെൽ റിപ്പോർട്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം വിശദമാക്കുന്നു.

അമിതമായി വെള്ളം കുടിക്കുന്നവർ ഓർക്കുക; അത് തലച്ചോറിനു വീക്കം ഉണ്ടാക്കുമെന്നും ഹൈപ്പോനൈട്രീമിയ എന്ന അവസ്ഥയിലെത്തിക്കുമെന്നും.

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA