അമ്മയുടെ ഉദരത്തിൽ മരിച്ചെന്നു കരുതി ഓപ്പറേഷൻ തിയറ്ററിലെ ബക്കറ്റിലെറിഞ്ഞ സാവിയോയുടെ ജീവിതകഥ

saviyo
SHARE

ഒന്നുകൂടി മിടുക്കനായിരിക്കുന്നു സാവിയോ. ഇസ്തിരിയിട്ടു മിനുക്കിയ ഷർട്ടും ജീൻസുമിട്ട് കയ്യിലൊരു  സുന്ദരൻ വാച്ച്  കൂടി കെട്ടിയിരിക്കുന്നു. 

അമ്മയെ വാച്ച്  കാട്ടി സമയം നീങ്ങുന്നില്ലല്ലോ എന്ന പരാതിഭാവം. വൈകുന്നേരം സാവിയോയുടെ ആത്മകഥയുടെ പ്രകാശനമാണ്. 

അമ്മയുടെ ഉദരത്തിൽ വച്ച് മരിച്ചെന്നു  കരുതി സിസേറിയൻ വഴി പുറത്തെടുത്ത് ഓപ്പറേഷൻ തിയറ്ററിലെ ബക്കറ്റിലെറിഞ്ഞ കുട്ടി വളർന്നു വലുതായി അവന്റെ ജീവിതകഥയെഴുതിയിരിക്കുകയാണ്. സാഫ്നത്ത് ഫാനെയ (ദൈവം പറയുന്നു, അവൻ ജീവിക്കുന്നു) എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നത് എല്ലാമായ അമ്മ ബ്ലെസിക്ക്. 

സാവിയോ കുറിക്കുന്നു: ‘എന്റെ സഹനജീവിതം കണ്ട് കിടപ്പുരോഗികളെ പരിചരിക്കുന്ന ഒരിടത്തേക്ക് കൊണ്ടുപോകാനായി അവിടെ നിന്ന് ആളുകളെത്തി. ജീവിതകാലത്ത് ഒരിക്കലും വീട്ടിലേക്കു തിരിച്ചുവരാതെ മരണംവരെ അവിടെ കഴിയാം. എന്നെ കൈമാറുന്ന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസിൽ നിന്നു വാങ്ങണം. ബന്ധുക്കളടക്കം എല്ലാവരും അതിനു നിർബന്ധിക്കുന്നു.ആ നിമിഷം എനിക്ക് പ്രത്യേകിച്ച് ഒന്നുംചെയ്യാനില്ല. അമ്മ പറഞ്ഞുവിട്ടാൽ പോകണം. വേറെ നിവർത്തിയില്ല. ആ നിമിഷം അമ്മ നെഞ്ചുപൊട്ടുന്ന വേദനയോടെ എന്നെയൊന്നു നോക്കി. പൊട്ടിക്കരഞ്ഞുകൊണ്ട് എന്നെ വാരിയെടുത്തു. എവിടെയും വിടില്ലെന്നു പറഞ്ഞു വാരിപ്പുണർന്നു. ആ നിമിഷം ഞാൻ വീണ്ടും ജീവിച്ചുതുടങ്ങി !’’

പ്ലസ്ടു വിജയിച്ച സാവിയോ ഇപ്പോൾ ചെമ്പഴന്തി എസ്എൻ കോളജിൽ ഡിഗ്രി പഠനത്തിനു തയാറെടുക്കുകയാണ്. അമ്മയ്ക്ക് തന്നെ താങ്ങിയെടുത്ത് കൊണ്ടുപോകാനാകുമോ എന്നുമാത്രമാണ് ആശങ്ക. 

‘എന്നെ തറയിൽ നിർത്തണമന്നുള്ള അമ്മയുടെ ആഗ്രഹം മാത്രം നടന്നില്ല. ’

 ബ്ലെസിയെ  നോക്കി സാവിയോ പറഞ്ഞു, വിഷമിക്കേണ്ട അമ്മേ, നമുക്ക് ജീവിതത്തിൽ ബാക്കിയെത്രയോ സന്തോഷങ്ങളുണ്ട്...

Read More : Health News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA