പൊള്ളൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

182480223
SHARE

ചെറിയ പൊള്ളലിനുള്ള ചികിത്സ വീട്ടിൽതന്നെ ചെയ്യാവുന്നതാണ്. പൊള്ളൽ ഗുരുതരമാണെന്നു തോന്നുകയാണെങ്കിൽ ഉടൻ അടുത്തുള്ള ആശുപത്രിയെ സമീപിക്കുകയും വേണം. 

∙ തണുത്ത വെള്ളം പൊള്ളിയ ഭാഗത്ത് ഒഴിക്കുക. 

∙ തുണിയോ ആഭരണങ്ങളോ പൊള്ളിയ ഭാഗത്തുണ്ടെങ്കിൽ അവ നീക്കംചെയ്യുക. പൊള്ളിയ ഭാഗത്തു നീര് വന്നാൽ അവ നീക്കം ചെയ്യുന്നതു പ്രയാസകരമാകും. ഒട്ടിപ്പിടിച്ചിരിക്കുന്ന വസ്ത്രങ്ങൾ നീക്കം ചെയ്യരുത്. 

∙ പൊള്ളൽമൂലം രൂപപ്പെടുന്ന കുമിളകൾ പൊട്ടിക്കരുത്. 

∙ ടിടി കുത്തിവയ്പ് എടുക്കുക.

∙ നെയ്യ്, വെണ്ണ, ഐസ്, മുട്ട, പഞ്ഞി എന്നിവ പൊള്ളിയ ഭാഗത്തു പുരട്ടരുത്. ഇത് ഇൻഫക്‌ഷൻ വരാനിടയാക്കും. പഞ്ഞി ഉപയോഗിച്ചാൽ അതു പൊള്ളലിൽ ഒട്ടിപ്പിടിക്കും. 

∙ ശുദ്ധമായ വെള്ളത്തിൽ നിത്യവും കുളിച്ചു വൃത്തിയുള്ള തുണികൊണ്ടു പൊള്ളലേറ്റ ഭാഗം മൂടിവയ്ക്കുക. 

∙ കുളിച്ചുകഴിഞ്ഞ് ആന്റിബയോട്ടിക്/അലോവേ ഉള്ള ലോഷനുകൾ/വാസ്‍ലിൻ/സിൽവർ സൾഫ ഓയിന്റ്മെന്റുകൾ ആ ഭാഗങ്ങളിൽ പുരട്ടാം. 

∙ മുറിവുകളിൽ നിന്നു വെള്ളം ഒലിക്കുന്നുണ്ടെങ്കിൽ ആന്റിബയോട്ടിക് ഓയിന്റ്മെന്റ് മാത്രം ഉപയോഗിക്കുക. മറ്റ് ഓയിന്റ്മെന്റുകൾ ഉപയോഗിക്കരുത്. 

∙ വേദനയ്ക്കു പാരസിറ്റാമോൾ ഉപയോഗിക്കാം. വേദനസംഹാരികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം. ചൊറിച്ചിൽ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദേശത്തോടുകൂടി സെട്രിസിൻ, അവിൽ എന്നിവ ഉപയോഗിക്കുക. 

∙ ആഹാരം പോഷകസമൃദ്ധമായി കഴിക്കുക. ധാരാളം വെള്ളം, പ്രോട്ടീൻ (മുട്ട, മൽസ്യം, പയർവർഗങ്ങൾ) എന്നിവ ആഹാരത്തിന്റെ ഭാഗമാക്കുക. 

∙ വിരലുകളുടെ ഇടയിൽ പൊള്ളലുണ്ടെങ്കിൽ വൃത്തിയുള്ള ഗോസ് വിരലുകൾക്കിടയിൽ വയ്ക്കുക. 

∙ പൊള്ളിയ ഭാഗങ്ങൾ ആദ്യത്തെ ഒരു വർഷത്തേക്കു സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. സൺസ്ക്രീൻ ലോഷനുകൾ വെയിലത്തുപോകുമ്പോൾ ഉപയോഗിക്കുക. 

∙ പുകവലി ഉപേക്ഷിക്കുക. രക്തഓട്ടം കുറയുന്നതുകൊണ്ട് മുറിവുണങ്ങാൻ കാലതാമസം വരും. 

∙ അസഹ്യമായ വേദന, പനി, ചുമ, ശ്വാസംമുട്ടൽ എന്നിവയുണ്ടെങ്കിൽ എത്രയുംപെട്ടെന്നു വൈദ്യസഹായം തേടുക. 

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA