ഉറക്കം ഉണരുമ്പോള്‍ തന്നെ അന്നത്തെ ദിവസം ചെയ്തു തീര്‍ക്കേണ്ട സംഗതികളെ കുറിച്ചുള്ള ആശങ്കയാണോ? എങ്കില്‍ ഓര്‍ത്തോളൂ നിങ്ങളുടെ ദിവസത്തെതന്നെ നെഗറ്റീവായി ബാധിക്കാന്‍ ഇത് കാരണമാകും.
അടുത്തിടെ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിൽ നടത്തിയ ഒരു പഠനമാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. രാവിലെ ഉണരുമ്പോള്‍ തന്നെ ഉണ്ടാകുന്ന ടെന്‍ഷന്‍ ദൈനദിനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് പഠനം പറയുന്നത്. മനുഷ്യമനസ്സിനു കാര്യങ്ങളെ മുന്‍കൂട്ടി കാണാനും പ്ലാന്‍ ചെയ്യാനുമുള്ള കഴിവുണ്ടെന്നു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ടെന്‍ഷന്‍ ഉണ്ടാകുന്ന സംഗതികള്‍ മുന്‍കൂട്ടി ചിന്തിച്ചു കൂട്ടുക വഴി നിങ്ങള്‍ക്ക് ഓര്‍മക്കുറവ് വരെ സംഭവിച്ചേക്കാെമന്നാണു ഗവേഷകര്‍ പറയുന്നത്.
25-65വരെ പ്രായമുള്ള 240 ആളുകളെ രണ്ടാഴ്ച നിരീക്ഷിച്ച ശേഷമാണ് ഈ കണ്ടെത്തല്‍. പരീക്ഷണത്തിന് തയാറായ ഇവര്‍ക്ക് ഓരോ ദിവസവും രാവിലെ ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ് വഴി അവരുടെ അന്നത്തെ സ്ട്രെസ് ലെവല്‍ അളക്കാനുള്ള ഒരു സന്ദേശം അയച്ചു.
ഒരു ദിവസം അവര്‍ ആരഭിക്കുന്നത് എങ്ങനെയാണ്, എന്തിനാണ് ടെന്‍ഷന്‍ എന്നിങ്ങനെ വിവിധകാര്യങ്ങള്‍ ഇതു വഴി അളന്നു. ദിവസത്തില്‍ അഞ്ചു തവണ അവരുടെ സ്‌ട്രെസ് ലെവല്‍ പരിശോധിച്ചു. ഇതുവഴിയാണ് രാവിലെ ഉണരുമ്പോള്‍ ഉണ്ടാകുന്ന സ്ട്രെസ് , ആശങ്ക എന്നിവ ഒരു ദിവസത്തെ എങ്ങനെ ബാധിക്കുമെന്നു കണ്ടെത്തിയത്.
പ്രാതല്‍ ആണ് ഒരു ദിവസത്തേക്ക് മുഴുവന്‍ വേണ്ട എനര്‍ജി പ്രദാനം ചെയ്യുന്നതെന്ന് പറയുന്നതു പോലെ തന്നെയാണ് രാവിലെ ഉണരുമ്പോള്‍ ഒരാളുടെ മൂഡും. ആ ദിവസം മുഴുവന്‍ വേണ്ട ഊര്‍ജ്ജം രാവിലത്തെ ചിന്തകള്‍ക്ക് നല്‍കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇന്നത്തെ ദിവസം ആകെ ടെന്‍ഷന്‍ ആയിരിക്കുമെന്ന് ചിന്തിച്ചു കൊണ്ട് രാവിലെ ഉണര്‍ന്നു നോക്കൂ, അന്നത്തെ ദിവസം അങ്ങനെ തന്നെയാകും. എന്നാല്‍ സന്തോഷത്തോടെ ഒന്ന് ഉണര്‍ന്നു നോക്കൂ ആ ദിവസം ഒരുപാട് സന്തോഷങ്ങള്‍ നല്‍കുകയും ചെയ്യും. അതുകൊണ്ട് രാവിലെ പോസിറ്റീവ് ചിന്തകളുമായി ഉണരുന്നത് ആ ദിവസത്തെ കൂടുതല്‍ സുന്ദരമാക്കുമെന്നു ഗവേഷകര്‍ പറയുന്നു.
Read More : Health Tips