സൗന്ദര്യപരിപാലനത്തിൽ ഫെയ്സ് മിസ്റ്റിനു ഗുണങ്ങളേറേ

face-mist
SHARE

ഫെയ്സ് മിസ്റ്റ് സൗന്ദര്യപരിപാലനത്തിന്റെ ഭാഗമാക്കണോ? പലർക്കും സംശയം കാണും. ക്ലെൻസറും സൺസ്ക്രീനും പോലെയുള്ള പ്രാധാന്യം ഫെയ്സ് മിസ്റ്റിനുണ്ടോയെന്നു  ചോദിക്കുന്നവരെറെ. പക്ഷേ നോക്കിക്കോളൂ, പ്രഫഷനലുകളും മികച്ച ചർമം കാത്തുസൂക്ഷിക്കുന്നവരുടെയും ബ്യൂട്ടി കിറ്റിൽ ഫെയ്സ് മിസ്റ്റിന് ഇടമുണ്ട്.

മികച്ച ഫെയ്സ് മിസ്റ്റാണ് റോസ് വാട്ടർ. മറ്റു മിനറൽ ഘടകങ്ങള്‍ ചേർ‌ത്തൊരുക്കുന്ന  ഫെയ്സ് മിസ്റ്റുകളും വിപണിയിലുണ്ട്.  ഫെയ്സ് മിസ്റ്റിന്റെ ഗുണങ്ങളറിയാം.

Refresh

ചർമം റെഫ്രെഷ് ചെയ്യുന്നു എന്നതാണ് ഫെയ്സ് മിസ്റ്റിന്റെ പ്രധാന ജോലി. അൽപം റോസ് വാട്ടർ മുഖത്തു സ്പ്രേ ചെയ്തു നോക്കൂ, മാറ്റം പെട്ടെന്നറിയാം. ചർമത്തിന് ഉടനടി നവോന്മേഷം ലഭിക്കും. ഓഫിസ് ജോലി കഴിഞ്ഞിറങ്ങുമ്പോൾ, വർക്ക് ഔട്ടിനു ശേഷം ഫെയ്സ് മിസ്റ്റ് മുഖത്തു സ്പ്രേ ചെയ്യാം. 

 Hydration

ചർമത്തിന്റെ വരൾച്ച ഇല്ലാതാക്കാൻ  മികച്ചതാണ് ഫെയ്സ് മിസ്റ്റ്. ഹൈഡ്രേറ്റിങ് ഘടകങ്ങളായ എസൻഷ്യൻ ഓയിൽ, ഗ്ലിസറിൻ, പാൻതെനോൾ തുടങ്ങിയവ അടങ്ങിയ ഫേയ്സ് മിസ്റ്റ് ആണെങ്കിൽ വരണ്ട ചർമത്തെക്കുറിച്ചുള്ള ടെൻഷൻ അകറ്റിവയ്ക്കാം.. ഇടയ്ക്കിടെ മോയ്ചറൈസർ പുരട്ടുന്നതിനു പകരും  ഇതു സ്പ്രേ ചെയ്താൽ മതി.

Primer

മേക്കപ്പിനു മുൻപുള്ള മികച്ച പ്രൈമർ ആയും ഫെയ്സ് മിസ്റ്റ് ഉപയോഗിക്കാം. ഫൗണ്ടേഷൻ അപ്ലൈ ചെയ്യുന്നതിനു മുന്‍പ് ഫെയ്സ് മിസ്റ്റ് സ്പ്രേ ചെയ്യുന്നതു വഴി മുഖം കുറെക്കൂടി സ്മൂത്ത് ആകും. അതുകൊണ്ടു ഫൗണ്ടേഷൻ മികച്ച ഫിനിഷിങ് ലഭിക്കും. സാധാരണ ഫെയ്സ് മിസ്റ്റുകൾക്കു പുറമേ പ്രൈമിങ് ഫെയ്സ് മിസ്റ്റും വിപണിയിലുണ്ട്. 

Natural look

മേക്ക് അപ് ചെയ്തതു പുട്ടിയടിച്ചതു പോലെ എടുത്തറിയാതിരിക്കാനും സ്വാഭാവിക ലുക്ക് ലഭിക്കാനും ഫേയ്സ് മിസ്റ്റ് സഹായിക്കും. ജോലി കഴി‍ഞ്ഞതിനു ശേഷം നേരെ പാർട്ടിക്കു പോകണമെന്നിരിക്കട്ടെ  വീണ്ടും മേക്കപ് ചെയ്യാനിരിക്കേണ്ട.. ചെറുതായി ടച്ച് അപ് ചെയ്യാൻ ഫെയ്സ് മിസ്റ്റ് മാത്രം മതി. മുഖത്തു മിസ്റ്റ് സ്പ്രേ ചെയ്യുക, അതിനു ശേഷം വിരലുകൾ കൊണ്ടോ ബ്രഷ് ഉപയോഗിച്ചോ ചെറുതായി റീബ്ലെൻഡ് ചെയ്യുക. ആവശ്യമെങ്കിൽ കൺസീലർ മാത്രം ഉപയോഗിക്കാം. 

 Skin care

മുഖത്തിടുന്ന ലേപനങ്ങൾ കൃത്യമായി ചർമം ആഗിരണം ചെയ്യാനും ഫെയ്സ് മിസ്റ്റ് സഹായിക്കും. ഡ്രൈ സ്കിൻ ഉള്ളവർക്കു സ്കിൻ സ്പെഷലിസ്റ്റ് നൽകുന്ന ഉപദേശം എന്തെന്നറിയാമോ – കുളി കളിഞ്ഞ് ഈർപ്പം മുഴുവൻ കളയാതെ തന്നെ മോയ്സ്ചർ ചെയ്യുക. ഇതുവഴി ചർമത്തിലേക്ക്  അത് ആഗിരണം ചെയ്യപ്പെടും. ഇതു തന്നെയാണ് ഫെയ്സ് മിസ്റ്റും ചെയ്യുന്നത്. സ്പ്രേ ചെയ്യുമ്പോൾ മുഖത്തുണ്ടാവുന്ന ഈർപ്പം നിങ്ങളുടെ സൗന്ദര്യവർധ സാമഗ്രികൾ നന്നായി ചർമത്തിനുള്ളിലേക്ക് എത്തിക്കും. 

Read More : Beauty Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA