ചർമത്തിലെ ചുളിവുകൾ തിരയുന്ന പ്രായമാണ് നാൽപതുകൾ. അതുവരെ സ്കിൻ നല്ല ടൈറ്റ് ആയിരുന്നവർക്കു ചെറിയ ചുളിവുകൾ വീണു തുടങ്ങും. പ്രത്യേകിച്ച് ചിരിക്കുമ്പോൾ വലിയുന്ന കവിൾ ഭാഗവും നെറ്റി ചുളിക്കുമ്പോൾ ചുളിയുന്ന ഭാഗങ്ങളിലും.
40 വയസു വരെ വലിയ സ്കിൻ പരിരക്ഷയൊന്നും നൽകിയില്ലെങ്കിലും വലിയ സൗന്ദര്യ പ്രശ്നങ്ങൾ ഇല്ലാതെ കടന്നു പോകും. പക്ഷേ നാൽപതുകളിലെ സ്ഥിതി അതല്ല. സ്കിൻ കെയർ നല്ല സ്കിൻ കെയർ കൊടുത്തില്ലെങ്കിൽ പറഞ്ഞ നേരം കൊണ്ടു ചുളിവുകൾ വരും.
അഴുക്കില്ലാത്ത സ്കിൻ ആണ് ആദ്യം വേണ്ടത്. സ്കിൻ ഡ്രൈ ആകാതെ കാക്കുകയും വേണം. അതിനു ദിവസവും മോയിസ്ചറൈസർ പുരട്ടണം. കെമിക്കൽ ചേർത്തുള്ള ബ്ലീച്ചും ഫേഷ്യലും ഒഴിവാക്കി ആയുർവേദത്തിലേയ്ക്കു തിരിയുക. ഈ പായ്ക്കുകൾ പരീക്ഷിച്ചു നോക്കൂ. എന്നും നിലനിൽക്കും സുന്ദര ചർമം.
∙പഴം– ഒന്ന്
തേൻ– ഒരു ടീസ്പൂൺ
ഗ്ലിസറിൽ– ഒരു ടീസ്പൂൺ
മുട്ടയുടെ വെള്ള – ഒന്ന്
മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക.
∙വെള്ളരി ഗ്രേറ്റ് ചെയ്തത്– രണ്ട് ടേബിൾ സ്പൂൺ
തൈര്– കാൽ കപ്പ്
ഓട്സ് വേവിച്ചത്– കാൽ കപ്പ്
മിശ്രിതം ചേർത്തിളക്കി ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം മുഖത്തു പുരട്ടി 40 മിനിറ്റിനു ശേഷം കഴുകുക. വരൾച്ച മാറി മുഖം തിളങ്ങും.
∙ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത്– കാൽ കപ്പ്
ആപ്പിൾ ഗ്രേറ്റ് ചെയ്തത്– കാൽ കപ്പ്
തൈര്– കാൽ കപ്പ്
തേൻ– ഒരു ടീസ്പൂൺ
നാരങ്ങാനീര്– അര ടീസ്പൂൺ
മുട്ടയുടെ വെള്ള– ഒന്ന്
മൈദ– അര ടീസ്പൂൺ
മുട്ടയുടെ വെള്ള നന്നായി അടിച്ച് അതിൽ ബാക്കി ചേരുവകകൾ ചേർത്തിളക്കിയ ശേഷം മുഖത്തു പുരട്ടുക. അര മണിക്കൂറിനു ശേഷം മുഖം മസാജ് ചെയ്തു കഴുകുക. മുഖത്തിനു നല്ല തിളക്കം കിട്ടും
∙പപ്പായ– കാൽ കപ്പ്
തക്കാളി നീര്– രണ്ട് ടീസ്പൂൺ
കടലമാവ്– ഒരു ടീസ്പൂൺ
മിശ്രിതം മുഖത്തു പുകട്ടി ഉണങ്ങുമ്പോൾ കഴുകുക. മുഖത്തെ കറുപ്പുനിറം മാറാൻ മികച്ചതാണ്.
∙മുട്ടയുടെ വെള്ള– ഒന്ന്
റോസാപ്പൂവിതൾ അരച്ചത്– ഒരു ടീസ്പൂൺ
ആൽമണ്ട് ഓയിൽ– അര ടീസ്പൂൺ
പാൽ– ഒരു ടീസ്പൂൺ
മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക. മുഖത്തിനു മിനുമിനുപ്പും തിളക്കവും കൂടും.
Read More : Beauty Tips