ഇത്തരം കുപ്പികളിലെ വെള്ളംകുടിയും ആപത്താണേ...

water-bottle
SHARE

ദിവസം കുറഞ്ഞത്‌ എട്ടു ഗ്ലാസ്സ് വെള്ളം കുടിക്കണമെന്ന് നമുക്കെല്ലാം അറിയാം. പുറത്തുപോകുമ്പോഴോ ഓഫീസില്‍ പോകുമ്പോഴോ ഇടയ്ക്കിടെ ദാഹമകറ്റാന്‍ കയ്യിലൊരു കുപ്പി വെള്ളം കരുതുന്ന ശീലം നമുക്കെല്ലാമുണ്ട്. എന്നാല്‍ ഈ വെള്ളകുപ്പികള്‍ക്ക് നമ്മളെ നിത്യരോഗികളാക്കാന്‍ സാധിക്കുമെന്നറിയാമോ ? 

ഓ, അതൊക്കെ പ്ലാസ്റ്റിക് കുപ്പി ഉപയോഗിക്കുന്നവരുടെ കാര്യമല്ലേ എന്നു പറയാന്‍ വരട്ടെ. പ്ലാസ്റ്റിക് മാത്രമല്ല സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ഗ്ലാസ്സ് തുടങ്ങി മറ്റെല്ലാ തരം നോണ്‍ പ്ലാസ്റ്റിക് കുപ്പികളുടെ കൂടി കാര്യമാണ് ഈ പറയുന്നത്.

പ്ലാസ്റ്റിക് കുപ്പികളില്‍ ചൂടുവെള്ളം കരുതിയാല്‍ അതിലെ വിഷാംശങ്ങള്‍ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യം നമുക്കെല്ലാം അറിയാം. എന്നാല്‍ മറ്റു കുപ്പികള്‍ അപകടകരമാകുന്നത് എങ്ങനെയാണ് ? ഉത്തരം ഒന്നേയുള്ളൂ. അവ വൃത്തിയാക്കുമ്പോള്‍ ഉണ്ടാകുന്ന പാളിച്ചകള്‍. 

കുപ്പിയ്ക്കുള്ളില്‍ സദാ ഈര്‍പ്പം തങ്ങി നില്‍ക്കുന്ന ഇടമാണ്. അതുകൊണ്ടുതന്നെ അവിടം ബാക്ടീരിയകളുടെ വിളനിലമാണ്‌. അതിനാൽ ഏറ്റവും നല്ല രീതിയില്‍ വേണം ഇതിന്റെ ഉൾവശം വൃത്തിയാക്കാന്‍. 

കുപ്പികളുടെ അടപ്പ്, ക്യാപ് എന്നിവ ഒന്ന് ശ്രദ്ധിച്ചു നോക്കൂ. പലരും കുപ്പികള്‍ വൃത്തിയാക്കുന്നത്ര നന്നായി ഇതൊന്നും വൃത്തിയാക്കാറില്ല. കുപ്പി എപ്പോഴും വൃത്തിയാക്കി അണുവിമുക്തമാക്കി വയ്ക്കേണ്ടത് ആവശ്യമാണ്. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം ഒരുകാരണവശാലും ഉണ്ടാകാന്‍ പാടില്ല. വയറിളക്കം മുതല്‍ മഞ്ഞപ്പിത്തം വരെ ഇതുമൂലം ഉണ്ടാകാം.

ഡിഷ്‌ വാഷ്‌ ലിക്വിഡ്, ചൂടു വെള്ളം എന്നിവ കൊണ്ട് കുപ്പികള്‍ നന്നായി കഴുകാം. കുപ്പിയുടെ അരികും മൂലയുമെല്ലാം ഒരു ബ്രഷ് കൊണ്ട് നന്നായി ശുചിയാക്കണം. സോപ്പുവെള്ളം ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിനാഗിരി കൊണ്ട് കഴുകുന്നതും നല്ലതാണ്. 

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA