ചർമം കണ്ടാൽ പ്രായം തോന്നുകയില്ലെന്ന് പരസ്യവാചകമാണെങ്കിലും ശരിയായ രീതിയിൽ സംരക്ഷിച്ചാൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ എന്നും യൗവനം നിലനിറുത്താൻ കഴിയും.
ചർമ സംരക്ഷണമെന്നു പറഞ്ഞാൽ മുഖം മിനുക്കയെന്നതാവും പലരുടെയും ധാരാണ. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചർമത്തിന്റെ ആരോഗ്യ പരിപാലനവും സങ്കീർണമാണ്. എണ്ണമയമുളളതും വരണ്ടതുമായ ചർമങ്ങളാണ് പൊതുവായി കണ്ടുവരുന്നത്. രോഗങ്ങളിൽ നിന്നു സംരക്ഷിക്കാനുള്ള പ്രതിരോധശേഷി ചർമത്തിനുണ്ടെങ്കിലും അമിതയളവിൽ രാസവസ്തുകൾ അടങ്ങിയ സൗന്ദര്യവർധക ലേപനങ്ങൾ പുരട്ടിയാൽ ചർമത്തിന്റെ നൈസര്‍ഗികതയെ ബാധിക്കാനിടയുണ്ട്. ചർമം ചൊറിഞ്ഞു തടിക്കാനും കുരുക്കൾ വരാനും സാധ്യതയിരട്ടിയാക്കുന്നു.
സൗന്ദര്യവര്‍ധക വസ്തുക്കള്‍ പുരട്ടുമ്പോൾ
അമിതതാപത്തിലുള്ള സൂര്യരശ്മികളും കടുത്ത തണുപ്പും കാറ്റും നേരിട്ടേൽക്കുന്നത് ചർമത്തിന്റെ നിറം മങ്ങുകയും തൊലി ചുളിയുന്നതിടയാകുകയും ചെയ്യുന്നു. ഗുണമേന്മയുളള സൺസ്ക്രീൻ ലോഷനുകൾ പുരട്ടിയാൽ ചർമത്തിന് ഒരു പരിധിവരെ സംരക്ഷണം നൽകാനാവും.
ഗ്ലൈക്കോളിക് ആസിഡ്, ലാക്റ്റിക് ആസിഡ് അടങ്ങിയ ലേപനങ്ങൾ ചുളിവുകൾ മാറ്റാനും കറുത്ത നിറം കുറയ്ക്കാനും സഹായിക്കും. ഏത് സൗന്ദര്യ ലേപനങ്ങളും ഉപയോഗിക്കുന്നതിനു മുൻപായി അലർജിക്കു കാരണമാകുന്നവ ഇല്ലെന്നും ഉറപ്പുവരുത്തിയശേഷം മാത്രം ഉപയോഗിക്കുക.
ഡോ. ശ്രീരേഖ പണിക്കർ
കൺസൽട്ടന്റ് ഡെർമറ്റോളജി
എസ്.യു.ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
(ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് ഡോക്ടറുടെ വ്യക്തിപരമായ അഭിപ്രായമാണ്)
Read More : Health and wellbeing