ഏതു കാലാവസ്ഥയ്ക്കും ഫ്രൂട്ട് പായ്ക്ക്

x-default
SHARE

മുഖത്തിനു തിളക്കവും മൃദുത്വവും കൂടാൻ ഫ്രൂട്ട് പായ്ക്ക് പോലെ മികച്ച മറ്റൊന്നില്ല. ഏതു തരം പഴങ്ങളും മുഖത്തു പുരട്ടുന്നതു നല്ലതാണ്. ഏതു സ്കിന്നിനും യോജിച്ചതാണ് പപ്പായയും വെള്ളരിയും.  എണ്ണമയമുള്ള ചർമത്തിന് ആപ്പിൾ ചേരും. ഡ്രൈ സ്കിനിന്ന് ഓറഞ്ചും. ഫ്രൂട്സിനൊപ്പം തേൻ, നാരങ്ങാനീര് തുടങ്ങിയവയൊക്കെ ചേർത്ത് പായ്ക്ക് കൂടുതൽ സമ്പുഷ്ടമാക്കാം. ഇതാ ചില ഫ്രൂട്ട് പായ്ക്കുകൾ. ബ്യൂട്ടി പാർലറിൽ പോയി ഫേഷ്യൽ ചെയ്യുന്ന ഗുണം കിട്ടും. 

പപ്പായ– കാൽ കപ്പ് 

തേൻ– രണ്ട് ടീസ്പൂൺ 

മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക. 

∙പഴം ഉടച്ചത്– കാൽ കപ്പ് 

തേൻ– ഒരു ടീസ്പൂൺ 

നാരങ്ങാനീര്– ഒരു ടീസ്പൂൺ 

മിശ്രിതം മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം വൃത്തത്തിൽ മസാജ് ചെയ്തു കഴുകിക്കളയുക. 

∙ഓറഞ്ച് നീര്– രണ്ട് ടീസ്പൂൺ

റോസ് വാട്ടർ– അര ടീസ്പൂൺ 

മിശ്രിതം മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. നല്ല തിളക്കം കിട്ടും. 

∙തക്കാളി– ഒന്ന് 

ഓട്സ് വേവിച്ചത്– ഒരു ടീസ്പൂൺ 

തൈര്– ഒരു ടീസ്പൂൺ 

തക്കാളി നീരെടുത്ത് അതിൽ ഓട്സും തൈരും ചേർത്തു മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകുക. 

∙ വെള്ളരി– കാൽക്കപ്പ് 

തേൻ– ഒരു ടീസ്പൂൺ 

പാൽ – ഒരു ടീസ്പൂൺ 

പഞ്ചസാര പൊടിച്ചത്– കാൽ ടീസ്പൂൺ 

മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ സ്ക്രബ് ചെയ്തു കഴുകുക. 

Read More : Beauty Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA