ദാഹിച്ചു വലഞ്ഞിരിക്കുമ്പോള്‍ ഇതൊന്നും കുടിക്കരുതേ

ശരീരത്തില്‍നിന്നു ജലാംശം നഷ്ടമാകുമ്പോള്‍ എന്താണു സാധാരണ നമ്മള്‍ ചെയ്യുക. വെള്ളം കുടിക്കുകയാണ് ഇതിനുള്ള പ്രതിവിധി. നിർജ്ജലീകരണം തടയാന്‍ ആവശ്യത്തിനു വെള്ളം കുടിക്കുക തന്നെ വേണം. എന്നാല്‍ വെറുതെയങ്ങു വെള്ളം കുടിച്ചാല്‍ പോരെന്ന് അറിയാമോ? ജലാംശം നഷ്ടമാകുമ്പോള്‍ കുടിക്കാന്‍ പാടില്ലാത്ത ചില പാനീയങ്ങളുമുണ്ട്. അത് എന്തൊക്കെയെന്നു നോക്കാം.

സ്പോര്‍ട്സ് ഡ്രിങ്കുകള്‍

വളരെയധികം കായികാഭ്യാസം ചെയ്യുന്നവര്‍ക്കാണ് സ്പോര്‍ട്സ് ഡ്രിങ്കുകളുടെ ആവശ്യം. ഇലക്ട്രോലൈറ്റ് സ്വഭാവമുള്ള സ്പോര്‍ട്സ് ഡ്രിങ്കുകള്‍ സാധാരണ നിലയില്‍ വ്യായാമം ചെയ്യുന്ന ഒരാളുടെ ശരീരത്തിലെത്തിക്കുന്നത് ഏകദേശം 100 കാലറിയാണ്. ശരീരത്തില്‍നിന്നു സോഡിയം, പൊട്ടാസ്യം എന്നിവ അധികമായി നഷ്ടമാകുമ്പോഴാണ് ഇലക്ട്രോലൈറ്റ് കുടിക്കുന്നതെന്നോർക്കുക.

കൃത്രിമ പഴച്ചാറുകൾ

ധാരാളം കൃത്രിമമധുരവും പ്രിസര്‍വേറ്റീവുകളും ചേർന്നതും ഫൈബര്‍ ഘടകം ഒട്ടുമില്ലാത്തതുമായ പഴച്ചാറുകള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം.

ഐസ് ടീ

ആന്റി ഓക്സിഡന്റുകളുണ്ടെന്ന മേന്മയുണ്ടെങ്കിലും കൃത്രിമ മധുരങ്ങളടങ്ങിയ ഐസ് ടീ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

Read More : Health Tips