കാലുകളിലെ വരൾച്ച എളുപ്പത്തിൽ മാറ്റാം

x-default
SHARE

കാലിലെ വരണ്ടചർമം പല കാരണങ്ങൾ കൊണ്ടുവരാം. ആസ്മ പോലുള്ള അസുഖമുള്ളവർ, അലർജിക്കു മരുന്ന് കഴിക്കുന്നവർ....ഇവരിലൊക്കെ വരണ്ട ചർമം കാണാറുണ്ട്. വരണ്ട കാലുകൾ പ്രത്യേക പരിചരണം നൽകുക.

∙സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക ന്യൂട്രൽ സോപ്പുകളോ, സോപ്പ് –ഫ്രീ സൊല്യൂഷനുകളോ ഉപയോഗിക്കുന്നത് വരൾച്ച കുറയ്ക്കും. 

∙കുളി കഴിഞ്ഞ് മൂന്നു മിനിറ്റിനു മുൻപ് ശരീരത്തിൽ ജലാംശമുള്ളപ്പോള്‍ തന്നെ മോയ്സ്ചറൈസർ പുരട്ടുന്നത് ശീലമാക്കാം. 

∙കുളിക്കും മുന്‍പേ എണ്ണ പുരട്ടി കുളിച്ചു എന്നു പറഞ്ഞിട്ട് കാര്യമില്ല. കുളി കഴിഞ്ഞ് മോയ്സ്ചറൈസർ ഉപയോഗിക്കാത്തവർ അൽപം വെളിച്ചെണ്ണ കാലുകളിൽ പുരട്ടുക. 

∙ഉപ്പൂറ്റിയിൽ വിണ്ടുകീറൽ ഉണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലുകൾ 20 മിനിറ്റു നേരം അതിൽ മുക്കി വയ്ക്കുക. നന്നായി തുടച്ച് ഉണക്കിയശേഷം മോയ്സ്ചറൈസർ പുരട്ടാം. ഇങ്ങനെ ദിവസവും ചെയ്യാം. 

∙നറിഷിങ് ഓയിന്റ്മെന്റുകളും ലോഷനുകളും ഡോക്ടറുടെ നിർദേശപ്രകാരം വാങ്ങി പുരട്ടുന്നതും ഗുണം ചെയ്യും. ഒരു കാരണവശാലും കാലുകൾ കല്ലിലും മറ്റു അമിതമായി ഉരയ്ക്കരുത്. 

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA