ത്വക് രോഗങ്ങൾ മൂലവും ശരീരത്തിലെ ഇരുമ്പിന്റെ കുറവു കാരണവും നഖങ്ങളുടെ ആരോഗ്യം ക്ഷയിക്കുകയും പൊട്ടി പോവുകയും ചെയ്യാറുണ്ട്. കരൾ, വൃക്ക എന്നിവയ്ക്കു തകരാറുണ്ടെങ്കിലും നഖങ്ങൾക്കു നിറവ്യത്യാസം കാണാം.
നഖങ്ങളുടെ ആരോഗ്യത്തിനു പോഷകപ്രദമായ ഭക്ഷണം ശീലമാക്കുക. ഇലക്കറികളും മൈക്രോന്യൂട്രിയന്‍സ് അടങ്ങിയ പാൽ, പഴം, മത്തി, ചീര, മുട്ട തുടങ്ങിയവയും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. പയറു വർഗങ്ങൾ, ഇരുമ്പ് ധാരാളമുള്ള ശർക്കര എന്നിവയും കഴിക്കാം. ഇവയുടെ ആഗിരണം കൂട്ടാനായി വൈറ്റമിൻ സി അടങ്ങിയ ഓറഞ്ച് പോലുള്ള പഴങ്ങളും ധാരാളം കഴിക്കാം.
നഖങ്ങളുടെ സൗന്ദര്യം അപ്പാടെ കെടുത്തിക്കളയുന്നതാണ് കുഴി നഖം. ഇതൊരു തരം ഫംഗൽ ഇൻഫെക്ഷനാണ്. ഇറുകിയ ചെരിപ്പുകൾ ധരിക്കുന്നത്, നഖം വെട്ടുമ്പോൾ ഉള്ളിലേക്കു കയറ്റി വെട്ടുന്നതുമൊക്കെ കുഴിനഖത്തിന് കാരണമായിത്തീരാം. പെഡിക്യൂർ ചെയ്യുമ്പോഴും മറ്റും നഖം അധികം കയറ്റി വെട്ടാതിരിക്കാൻ ശ്രദ്ധിക്കുക. കേടായ നഖം, ഭാഗികമായോ മുഴുവനായോ എടുത്തു മാറ്റാൻ ഡോക്ടറുടെ സഹായം തേടാം.
Read More : Health Tips