ലളിതമായി ചെയ്യാവുന്ന പുഷ്അപ്, ശരിയായ രീതിയിൽ ചെയ്താൽ വയറു കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ വ്യായാമമാണിത്.
- കാൽ വിരലുകൾ നിലത്തു പതിപ്പിച്ച് ശരീരം നിവർത്തി, കൈകൾ തോളിനു താഴെയായി നിലത്തു കുത്തിവയ്ക്കുക.
- തല മുതല്‍ കാലു വരെ ശരീരം ഒറ്റ ലൈനിൽ ആയിരിക്ക ണം. നടുഭാഗം കൂടുതൽ ഉയരാനോ താഴാനോ പാടില്ല.
- ശരീരപേശികൾ മുറുക്കിയശേഷം മുന്നിലേക്കു നോക്കി, കൈമുട്ടുകൾ മടക്കി ശരീരം താഴേക്കു കൊണ്ടു വരുക. നെഞ്ച് തറയിൽ മുട്ടരുത്.
- ∙വയറിലെ പേശികളുടെ മുറുക്കം വിടാതെ കൈ നിവർത്തി ശരീരം ഉയർത്തുക.