കൂര്‍ക്കം വലി കണ്ടില്ലെന്നു നടിക്കരുത്

കൂർക്കംവലി ഉറക്കത്തിലെ ശബ്ദകോലാഹലമായി മാത്രം കരുതി തള്ളിക്കളയണ്ട. കാരണം കൂർക്കംവലിയോടൊപ്പം ഉറക്കത്തിലെ ശ്വാസതടസ്സമുളളവർക്ക് (ഒഎസ്എ) രക്തത്തി ലെ ഓക്സിജൻ സാന്ദ്രത കുറയാൻ ഇടയുണ്ട്. ഇത് രക്താദി സമ്മര്‍ദം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. കൂർക്കംവലിക്കാരിൽ പ്രമേഹസാധ്യതയും കൂടുതലാണ്. ഇൻസുലിന്റെ പ്രവർത്തന ക്ഷമത കുറയുന്നതാണ് പ്രമേഹത്തിന് കാരണമാകുന്നത്.

തടിയും തലയിണയും കളയാം

കൂർക്കംവലിയുടെ പ്രധാന കാരണങ്ങളിലൊന്ന് പൊണ്ണത്ത ടിയും കുടവയറുമാണ്. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാൽത്ത ന്നെ കൂർക്കം വലിക്ക്  ആശ്വാസം ലഭിക്കും. കിടപ്പു നിലയും പ്രധാനമാണ്. 

മലർന്നു കിടക്കുന്നതിനു പകരം ഒരു വശം ചരിഞ്ഞു കിടക്കു ന്നതാണ് നല്ലത്. തല കൂടുതൽ ഉയർത്തിവയ്ക്കുന്നത് കൂർക്കം വലിയുണ്ടാക്കും. അതുകൊണ്ട് മലര്‍ന്നു കിടന്നാണ് ഉറങ്ങുന്ന തെങ്കിൽ തലയിണ വേണ്ട ചരിഞ്ഞു കിടക്കുമ്പോൾ ചെറിയ, കട്ടി കുറഞ്ഞ തലയിണ ഉപയോഗിക്കാം. കട്ടിലിന്റെ തലഭാഗം അൽപ്പം ഉയർത്തിവയ്ക്കുന്നത് നല്ലതാണ്. 

കിടക്കുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും അത്താഴം  കഴിച്ചിരിക്കണം. അത്താഴം മിതമായിരിക്കണം. വയർ നിറയെ വേണ്ട ‘അത്താഴം അത്തിപ്പഴത്തോളം’ എന്നാണല്ലോ പ്രമാണം. കിടക്കുന്നതിനു മുൻപ് മദ്യം, കാപ്പി, ചായ തുടങ്ങി യവ ഉപയോഗിക്കരുത്. ഉറക്ക ഗുളികകള്‍ ഉപയോഗിക്കുന്നതു കൃത്രിമമായി ഉറക്കം നൽകുമെങ്കിലും തൊണ്ടയിലെ പേശി കൾ അയവുള്ളതാക്കുന്നതു കൊണ്ട് കൂർക്കം വലിക്ക് കാരണ മാകാം.

കൃത്യമായ വ്യായാമം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമ തയും പേശികളുടെ ദൃഢതയും വർധിപ്പിക്കും. വ്യായാമത്തി ലൂടെ ശരീരഭാരം നിയന്ത്രിച്ച് നിർത്തുന്നതും കൂർക്കംവലി ഒഴിവാക്കാൻ സഹായിക്കും. 

തൊണ്ടയിലെയും മൂക്കിലെയും ഘടനാപരമായ തകരാറുകൾ ചികിത്സിച്ചു മാറ്റണം. കുട്ടികളിലെ തുടർച്ചയായ മൂക്കടപ്പും ജലദോഷവും നിയന്ത്രണ വിധേയമാക്കുമ്പോൾ കൂർക്കംവലി അപ്രത്യക്ഷമാകും. കീഴ്ത്താടിയെല്ല് മുൻപോട്ടു വലിച്ചു നിർത്തി, നാക്ക് പുറകോട്ടു മറിഞ്ഞ് വായുസഞ്ചാരത്തിന് തടസ്സമുണ്ടാകാതിരിക്കാൻ ഉറങ്ങുമ്പോൾ വായിൽ ഘടിപ്പി ക്കുന്ന ലഘു ഉപകരണങ്ങളുമുണ്ട്. സി–പാപ് എന്ന ശ്വസന സഹായ സംവിധാനവും പ്രയോജനം ചെയ്യും.