ചുംബനം അത്ര രസകരമല്ല; കാരണം എന്തെന്നോ...

kissing-couple
SHARE

ഒരു സ്നേഹചുംബനം കൊണ്ട് മായ്ച്ചു കളയാന്‍ സാധിക്കുന്ന സങ്കടങ്ങളുണ്ട്‌. മനസ്സിന്റെ സമ്മര്‍ദമകറ്റാനും സ്നേഹം പങ്കുവയ്ക്കാനുമെല്ലാം ചുംബനത്തിനു സാധിക്കും. ഹാപ്പി ഹോര്‍മോണുകളെ ഉദ്ദീപിപ്പിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ദന്താരോഗ്യത്തിനുമെല്ലാം ചുംബനം നല്ലൊരു  മരുന്നാണ്. എന്നാല്‍ ചുംബനത്തിന് അത്ര രസകരമല്ലാത്ത ചില വശങ്ങളുമുണ്ട്.

പത്തു സെക്കന്റ്‌ നിലനിൽക്കുന്നൊരു ചുംബനത്തിലൂടെ പടരുന്നത്‌ 80 മില്യന്‍  ബാക്ടീരിയകള്‍  ആണെന്നാണു പഠനം പറയുന്നത്. ഒരാളെ ചുംബിക്കുമ്പോള്‍ നമ്മള്‍ അറിയാതെ അഞ്ചു രോഗങ്ങള്‍ നമ്മളെ കാത്തിരിക്കുന്നുണ്ട് എന്നാണ് പുതിയ കണ്ടെത്തല്‍.

ചുംബനരോഗം അഥവാ ‘Mononucleosis or Mono’എന്നറിയപ്പെടുന്ന രോഗം ഒരുതരം വൈറസ്‌ ബാധ മൂലം ഉണ്ടാകുന്നതാണ്. തുപ്പലിലൂടെ പകരുന്ന ഈ രോഗത്തെ കിസ്സിങ് ഡിസീസ് എന്നും വിളിക്കാറുണ്ട്. സാധാരണ പനിയും ജലദോഷവുമാണ് ഈ രോഗത്തിന്റെയും ലക്ഷണം. 

Epstein-Barr virus or EBV വൈറസ്‌ ആണ് ഈ രോഗം പടര്‍ത്തുന്നത്. ഈ വൈറസ്‌ ശരീരത്തിലെത്തിയാല്‍ തന്നെ രോഗലക്ഷണം കണ്ടു തുടങ്ങാന്‍ ഒന്നോ രണ്ടോ ആഴ്ചയെടുക്കും. സന്ധിവേദന, തൊണ്ടവേദന എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. യഥാസമയത്ത് മരുന്ന് കഴിക്കുന്നതുമൂലം രോഗം ഫലപ്രദമായി നേരിടാന്‍ സാധിക്കും. ഒരിക്കല്‍ ഈ രോഗം പിടിപെട്ടു ഭേദമായാല്‍ പിന്നെ രോഗം വരാനുള്ള സാധ്യത കുറവാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA