പ്രമേഹരോഗിക്ക് തലകറക്കം വന്നാൽ പ‍ഞ്ചസാര കൊടുക്കാമോ?

SHARE

പെട്ടെന്നു തലകറക്കം വരുന്ന പ്രമേഹരോഗികൾക്ക് പഞ്ചസാരയോ ചോക്കലേറ്റോ വായിലിട്ടു കൊടുക്കുന്നത് നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും. ഇതിൽ ശരിക്കും ശാസ്ത്രീയ അടിസ്ഥാനമുണ്ടോ? പഞ്ചസാര കൂടിയതാണോ കുറഞ്ഞതാണോ എന്ന് എങ്ങനെ തിരിച്ചറിയും? പലർക്കും ഈ സംശയം ഉണ്ടായിട്ടില്ലേ. ഇങ്ങനെ ചെയ്താൽ രോഗി സാധാരണ നിലയിലേക്കു മടങ്ങി വരുമോ?

കഴിഞ്ഞ ദിവസം ഉണ്ടായ ഒരനുഭവം നോക്കാം. കടയിലെത്തിയ ഒരാൾ പെട്ടെന്നു ബോധം കെട്ടുവീണു. അദ്ദേഹം പ്രമേഹരോഗിയണ് ഷുഗർ കുറഞ്ഞതാണെന്നു പറഞ്ഞ് ഒരാൾ പെട്ടെന്ന് കുറച്ച് പഞ്ചസാര വായിലേക്ക് ഇട്ടുകൊടുത്തു. എന്നാൽ ബാഗിൽ നിന്ന് ഒരു ഗ്ലൂക്കോമീറ്റർ എടുത്ത് പഞ്ചസാര പരിശോധിച്ചപ്പോൾ അത് 450 മില്ലിഗ്രാം ആയിരുന്നു. പഞ്ചസാര ഒരുപാട് കൂടുമ്പോഴും തീരെ കുറയുമ്പോഴും പ്രമേഹരോഗിക്ക് പെട്ടെന്ന് ഒരു ബോധക്ഷയം സംഭവിക്കാം. ഇത് രണ്ടും സംഭവിക്കാതെ പ്രമേഹം ചികിത്സിക്കുക എന്നതാണ് രോഗചികിത്സയിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധി. പഞ്ചസാര അളവിലും താഴെ പോയാൽ മരണത്തിനു വരെ കാരണമാകാം.  പെട്ടെന്നു സംഭവിക്കുകയാണെങ്കിൽ ബ്രെയിൻ ഡാമേജ് സംഭവിക്കാം. ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകം. അതുകൊണ്ട് കുട്ടികളുടെ കാര്യത്തിൽ അതീവശ്രദ്ധ കൊടുക്കേണ്ടതാണ്. 

അതേസമയം പഞ്ചസാര മാസങ്ങളോളം ഒരുപോലെ കൂടിനിൽക്കുകയാണെങ്കിൽ ആ ഭാഗത്തുള്ള അവയവങ്ങൾക്കെല്ലാം കേടുപാടുകള്‍ സംഭവിക്കും. ഇതു രണ്ടും അല്ലാത്ത രീതിയിൽ പ്രമേഹം ചികിത്സിക്കാനുള്ള ആ ബുദ്ധിമുട്ടു തന്നെയാണ് പ്രമേഹ ചികിത്സാ പരാജയം 97 ശതമാനം രോഗികളിലുണ്ടെന്നു പറയുന്നത്. 

സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആദ്യമേ പ്രമേഹം ചികിത്സിക്കുക, കുറച്ച് വൈകിയവേളയിലാണ് പ്രമേഹം ചികിത്സിക്കാൻ തുടങ്ങുന്നതെങ്കിൽ ഇവിടെയും ആധുനിക സാങ്കേതികവിദ്യയും ഔഷധങ്ങളും പ്രയോജനപ്പെടുത്തി പെട്ടെന്നും കൂടിയോ കുറഞ്ഞോ പോകാതെ നിലനിർത്താൻ ശ്രമിക്കണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA