കുളിക്കുമ്പോള്‍ ഏതു ഭാഗത്താണ് ആദ്യം വെള്ളമൊഴിക്കുക; ഇത് പറയും നിങ്ങളുടെ സ്വഭാവം

shower-bath
SHARE

നമ്മള്‍ അറിയാതെയോ അറിഞ്ഞോ ചെയ്യുന്ന ഓരോ പ്രവര്‍ത്തികളും നമ്മുടെ സ്വഭാവത്തിലെ ചില സവിശേഷതകളെ വ്യക്തമാക്കാറുണ്ട്. എന്നാല്‍ നമ്മള്‍ കുളിക്കുമ്പോള്‍ പോലും നമ്മളറിയാതെ നമ്മളെ കുറിച്ച് ചില സത്യങ്ങള്‍ പുറത്തുവരുന്നുണ്ടെന്നു അറിയാമോ ? കുളിക്കുമ്പോള്‍ ശരീരത്തിലെ ഏതു ഭാഗത്താണ് ആദ്യം വെള്ളമൊഴിക്കുന്നതെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? ഈ ഒരു പ്രവര്‍ത്തി നമ്മുടെ വ്യക്തിത്വത്തെക്കുറിച്ചു ചില സംഗതികള്‍ പറഞ്ഞു തരും. 

മുഖം - കുളിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ആദ്യം മുഖമാണോ കഴുകുന്നത്. എങ്കിൽ മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് എന്തു ചിന്തിക്കുമെന്ന് വളരെയധികം ആകുലപ്പെടുന്നവരാണ് നിങ്ങള്‍. പലപ്പോഴും വിമര്‍ശനങ്ങള്‍ പോലും പോസിറ്റീവായി എടുക്കാന്‍ കഴിയാത്തവരാകും‍.

കക്ഷം - നിങ്ങളെ മറ്റുള്ളവര്‍ക്ക് എപ്പോഴും അഭിമതനായിരിക്കും എന്നാണ് ഇത് പറയുന്നത്. സുഹൃത്തുക്കള്‍ക്കു വേണ്ടി ഏത് ആപത്തുകാലത്തും നിങ്ങള്‍ കൂടെ നില്‍ക്കും. വളരെ ലോല മനസ്സിന് ഉടമയാണ്‍. സ്നേഹിച്ചാല്‍ നക്കി കൊല്ലും പിണങ്ങിയാല്‍ ഞെക്കി കൊല്ലും ഇതാകും പലപ്പോഴും നിങ്ങളുടെ സ്വഭാവം.

കഴുത്ത് - എന്തെങ്കിലും തീരുമാനിച്ചാല്‍ അതില്‍ത്തന്നെ ഉറച്ചു നില്‍ക്കുന്ന ആളാകും നിങ്ങള്‍. കഠിനാധ്വാനം ചെയ്യാന്‍ മനസ്സുള്ളവരാണ് ഇത്തരക്കാര്‍. സ്വന്തം സ്വപ്നങ്ങളെ ചുമലിലേറ്റി നടക്കുന്നവരാണ് ഇവര്‍.

നെഞ്ച്- നെഞ്ചുഭാഗമാണോ ആദ്യം കഴുക്കുന്നത് എന്നാല്‍ നിങ്ങള്‍ ചര്‍മസൗന്ദര്യത്തില്‍ ഏറെ അഭിമാനിക്കുന്നവരാണ്. വളരെയധികം പരിശ്രമശാലികള്‍ തന്നെയാകും ഇവരും.

സ്വകാര്യഭാഗങ്ങള്‍ - ഒരുപാട് അന്തര്‍മുഖരാകും ഇവര്‍. ഒപ്പം ആത്മവിശ്വാസം കുറഞ്ഞവരും. എന്നാല്‍ ആളുകളെ വളരെയധികം സ്നേഹിക്കുന്നവരാകും ഇവര്‍ പക്ഷെ ആരെയെങ്കിലും വിശ്വസിക്കാന്‍ ഇവര്‍ക്ക് ഒരല്‍പം സമയം വേണ്ടി വന്നേക്കാം.

കൈകാലുകള്‍ - സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മടിയില്ലാത്തവരാണ് ഇവര്‍. വളരെയധികം വിനയമുള്ളവരുമാകും ഇവര്‍.

പിന്‍വശം - ആളുകളെ ഒരുപാട് പരിചരിക്കാന്‍ ഇഷ്ടമുള്ളവരാണ് ഇവര്‍. എന്നാല്‍ ആളുകളെ പെട്ടെന്നു വിശ്വാസത്തിലെടുക്കില്ല. കൂടുതല്‍ നേരവും ഒറ്റയ്ക്കിരിക്കാന്‍ ആകും ഇവര്‍ക്ക് ഇഷ്ടം.

മുടി - തലമുടി ആദ്യം കഴുക്കുന്നവര്‍ ഒരല്‍പം ആശങ്കകള്‍ ജീവിതത്തില്‍ ഉള്ളവരാകും. എല്ലാത്തിലും അഭിപ്രായം പറയാനും ഇവര്‍ മുന്നിലുണ്ടാകും. ടൈം മാനേജ്മെന്റ് വിദഗ്ധരാണ് ഇവര്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA