മുഖം കഴുകുമ്പോള്‍ ഇക്കാര്യങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ല

face-washing
SHARE

മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ മാത്രമല്ല മുഖത്തെ അഴുക്കും പൊടിയും കഴുകിക്കളയാന്‍ കൂടിയാണ് ഇടയ്ക്കിടെ മുഖം കഴുകുന്നത്. എന്നാല്‍ ചുമ്മാ എപ്പോഴും മുഖം കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സംഗതികള്‍ ഉണ്ടെന്നറിയാമോ ? 

അടിക്കടിയുള്ള മുഖം കഴുകല്‍ വേണ്ടേ വേണ്ട
കേള്‍ക്കുമ്പോള്‍ ഞെട്ടുമെങ്കിലും ഇതാണ് ശരി. എപ്പോഴും ഇടതടവില്ലാതെ മുഖം കഴുകുന്നത് മുഖത്തെ ചര്‍മം കൂടുതല്‍ വലിയാന്‍ കാരണമാകും. ദിവസവും രാവിലെയും വൈകിട്ടും രണ്ടു നേരം മുഖം കഴുകി വൃത്തിയാക്കുന്നതാണ് നല്ലത്. പുറത്തുപോയി ഒരുപാട് പൊടിയും അഴുക്കും ഏറ്റെന്ന് തോന്നിയാലോ വര്‍ക്ക്‌ ഔട്ട്‌ ചെയ്ത ശേഷമോ കഴുകുന്നതിലും തെറ്റില്ല. 

ക്ലെൻസര്‍ 
നിങ്ങളുടെ ചര്‍മത്തിന്റെ സ്വഭാവമനുസരിച്ചു വേണം ക്ലെൻസര്‍ തിരഞ്ഞെടുക്കാന്‍. അല്ലെങ്കില്‍ വിപരീതഫലമാകും. വളരെ ഡ്രൈയായ ചര്‍മം ആണെങ്കില്‍ കൂടുതല്‍ ജലാംശമുള്ള ക്ലെൻസര്‍ ഉപയോഗിക്കാം. എണ്ണമയമുള്ള ചര്‍മം ആണെങ്കില്‍ Salicylic acid അടങ്ങിയവയും, ഇനി നോര്‍മല്‍ സ്കിന്‍ ആണെങ്കില്‍ ഫോമിങ് അല്ലെങ്കില്‍ ജെല്‍ ക്ലെൻസറും ഉപയോഗിക്കാം. ഒരുപാട് വീര്യം കൂടിയതും നിലവാരമില്ലാത്തതുമായവ ഒരിക്കലും ഉപയോഗിക്കരുത്. 

മേക്കപ്പ് 
മേക്കപ്പ് റിമൂവര്‍ ഉപയോഗിച്ചു മേക്കപ്പ് നന്നായി നീക്കം ചെയ്യാതെ ഒരിക്കലും കിടക്കയിലേക്ക് പോകരുത്. ഇത് ചര്‍മത്തിലെ സുഷിരങ്ങള്‍ അടഞ്ഞു മുഖക്കുരു ഉണ്ടാകാന്‍ കാരണമാകും. 

ചൂടുവെള്ളം വേണ്ട
ചൂടുവെള്ളം ഉപയോഗിച്ച് ഒരിക്കലും മുഖം കഴുകരുത്‌. ഇത് മുഖത്തെ രക്തക്കുഴലുകളെ ചുരുക്കും. ഒപ്പം മുഖത്തു കരിവാളിപ്പും ചുവപ്പ് നിറവും വരുത്താനും സാധ്യതയുണ്ട്. 

കഴുകിയ ശേഷം എന്തു ചെയ്യണം
മുഖം കഴുകിയ ശേഷം ഒരിക്കലും അമര്‍ത്തി തുടയ്ക്കരുത്. പകരം ഉണങ്ങിയ ടവല്‍ കൊണ്ട് ഈര്‍പ്പം ഒപ്പിയെടുക്കാം. ഫേഷ്യല്‍ വൈപ്പുകള്‍ ഒരിക്കലും മുഖം കഴുകുന്നതിനു തുല്യമാകില്ല. പുറത്തുപോകുമ്പോഴോ മറ്റോ വൈപ്പുകള്‍ ഉപയോഗിക്കാം. എന്നാല്‍ വീട്ടിലെത്തിയ ശേഷം മുഖം കഴുകി വൃത്തിയാക്കാം.

ടവല്‍ ശ്രദ്ധിക്കണം
മുഖം തുടയ്ക്കുന്ന ടവല്‍ എപ്പോഴും വൃത്തിയുള്ളതാകണം. വൃത്തിയില്ലാത്ത ടവല്‍ അണുക്കളുടെ പ്രിയപ്പെട്ട ഇടമാണ് എന്നതോര്‍ക്കുക. മുഖം തുടയ്ക്കാന്‍ ഏറ്റവും നല്ല തുണിതന്നെ തിരഞ്ഞെടുക്കണം. 

ക്ലെൻസര്‍ എങ്ങനെയാണ് ഉപയോഗിക്കുക?
ഓരോ തരം ക്ലെൻസറും ഓരോ രീതിയിലാണ് ഉപയോഗിക്കുക. ക്ലെന്‍സിങ് ലോഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഡ്രൈ സ്കിന്നില്‍ മോയിസ്ച്ചറൈസര്‍ ഉപയോഗിക്കുന്ന പോലെ പുരട്ടി നീക്കം ചെയ്യണം. ഇനി ജെല്ലുകളോ ഫോമോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ മുഖം അല്‍പ്പം നനച്ച ശേഷം പുരട്ടുക. മുഖക്കുരു നീക്കം ചെയ്യുന്ന ക്ലെൻസറാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇതു പുരട്ടിയ ശേഷം ഒരു മിനിറ്റ് നേരം ഇരിക്കണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA