ദിവസം മുഴുവന്‍ ഇരുന്നാണോ ജോലി; എങ്കില്‍ ഇതുകൂടി കേട്ടോളൂ

ദിവസം മുഴുവന്‍ ഇരുന്നുള്ള ജോലി ആരോഗ്യത്തിന് അങ്ങേയറ്റം ദോഷകരമാണെന്നു നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഇതത്ര ഗൗരവത്തോടെ നമ്മള്‍ എടുക്കാറില്ലെന്നു മാത്രം. എന്നാല്‍ സംഗതി നിസ്സാരമല്ല. മണിക്കൂറുകള്‍ ഇരുന്നു ജോലി ചെയ്യുന്നവരെ കാത്തിരിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ്. അതില്‍ ചിലതു ചുവടെ.

ഹൃദ്രോഗം - ഹൃദ്രോഗവും ഇരിപ്പും തമ്മില്‍ എന്തു ബന്ധമെന്ന് ആലോചിക്കാന്‍ വരട്ടെ, ബന്ധമുണ്ട്. ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുമ്പോള്‍ ശരീരത്തില്‍ ഫാറ്റ് ധാരാളം അടിയും. ഇത് ഹൃദയത്തില്‍ ബ്ലോക്ക്‌ ഉണ്ടാക്കിയേക്കാം. ക്രമേണ ഹൃദ്രോഗം തലപൊക്കും.

ശരീരവേദന - ഇതും ദീര്‍ഘനേരത്തെ ഇരിപ്പു മൂലം ലഭിക്കുന്നതാണ്. കഴുത്ത്, ഇടുപ്പ്, പുറം എന്നീ ഭാഗങ്ങളില്‍ കഠിനമായ വേദനയായാണ് ഇതിന്റെ തുടക്കം. 

ശരിയായാണോ ഇരിക്കുന്നത് - ഇരിക്കുന്നതിന്റെ പൊസിഷന്‍ ശരിയല്ലെങ്കില്‍ പിന്നെ പറയേണ്ട. നടുനിവര്‍ത്തി ശരിയായ രീതിയിൽ ഇരുന്നാകണം ജോലി ചെയ്യേണ്ടത്. അല്ലെങ്കില്‍ Poor posture syndrome പോലെയുള്ള രോഗങ്ങള്‍ പിടിപെടാം.

തലച്ചോറിനെ ബാധിക്കാം - കലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ ഒരു ഗവേഷണത്തില്‍ ദീര്‍ഘനേരത്തെ ഈ ഇരിപ്പു കൊണ്ട് തലച്ചോറിനു വരെ ദോഷമുണ്ടാകാം എന്നു കണ്ടെത്തിയിരുന്നു. തലച്ചോറിലെ ചില കോശങ്ങളെ ഇതു ദോഷകരമായി ബാധിക്കാം.

ഭാരം കൂടും - ഫാറ്റ് ധാരാളം അടിയുന്നതോടെ ഭാരം കൂടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതശൈലി തന്നെയാണല്ലോ ഭാരം കൂടാനുള്ള പ്രധാനകാരണം.

പ്രമേഹം - ശരീരമനങ്ങിയുള്ള ജോലികളിൽ ഏര്‍പ്പെടാത്തവരെ പ്രമേഹം എളുപ്പം പിടികൂടും. അപ്പോള്‍പ്പിന്നെ മണിക്കൂറുകള്‍ ഒരേയിരിപ്പ് ഇരിക്കുന്നവരുടെ കാര്യം പറയണോ.

വെരിക്കോസ് വെയിന്‍ - ദീര്‍ഘനേരത്തെ ഇരിപ്പ് മൂലം കാലുകളിലെ ഞരമ്പുകള്‍ക്ക് പ്രഷര്‍ അധികമാകും. ഇതാണ് വെരിക്കോസ് വെയിന്‍ ഉണ്ടാകാനുള്ള കാരണം.

പ്രതിവിധി - ഓരോ  30 മിനിറ്റ് കൂടുമ്പോഴും അഞ്ചു മിനിറ്റ് നേരമെങ്കിലും എഴുന്നേറ്റു നില്‍ക്കുകയോ നടക്കുകയോ ലഘുവ്യായാമങ്ങള്‍ ചെയ്യുകയോ വേണം. ഇത് ശരീരത്തെ റിലാക്സ്