കൂര്‍ക്കംവലി അകറ്റാൻ ചെയ്യാം ഈ കാര്യങ്ങൾ
ഉറക്കത്തില്‍ ശ്വസനപ്രക്രിയ നടക്കുമ്പോള്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായാലാണ് പ്രധാനമായും അത് കൂര്‍ക്കംവലിയുടെ സ്വഭാവം കാണിക്കുക. അതായത് സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണം തന്നെയാണ് കൂര്‍ക്കം വലി. എന്നാല്‍ ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുകയും ചില ചില്ലറ നിയന്ത്രണങ്ങള്‍ വരുത്തുകയും ചെയ്താല്‍

ഉറക്കത്തില്‍ ശ്വസനപ്രക്രിയ നടക്കുമ്പോള്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായാലാണ് പ്രധാനമായും അത് കൂര്‍ക്കംവലിയുടെ സ്വഭാവം കാണിക്കുക. അതായത് സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണം തന്നെയാണ് കൂര്‍ക്കം വലി. എന്നാല്‍ ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുകയും ചില ചില്ലറ നിയന്ത്രണങ്ങള്‍ വരുത്തുകയും ചെയ്താല്‍ കൂര്‍ക്കംവലിയെ ഒരുപരിധി വരെ പടിക്കുപുറത്ത് നിര്‍ത്താം.
ഉറങ്ങുമ്പോള്‍ നമ്മുടെ എല്ലാ പേശികളും അയഞ്ഞ് വിശ്രമാവസ്ഥിലേക്ക് വരും. ഇതോടെ വായു കടന്നുപോകേണ്ട ഭാഗം ചുരുങ്ങി ഈ യാത്രയ്ക്ക് തടസ്സം നേരിടാം. അങ്ങനെ സംഭവിക്കുമ്പോള്‍ അകത്തേക്ക് കടക്കാനുള്ള വായുവിന്റെ തള്ളലില്‍ ആ ഭാഗത്തെ കോശങ്ങള്‍ പ്രകമ്പനം കൊള്ളും. ഈ ശബ്ദമാണ് കൂര്‍ക്കം വലി. തള്ളലിന്റെ ശക്തിയേറുന്തോറും കൂര്‍ക്കം വലിയുടെ ശബ്ദവും കൂടും.
പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. എന്നാല്‍ ചില അവസ്ഥകളില്‍ കൂര്‍ക്കംവലിക്ക് നല്ല ചികിൽസ ആവശ്യമാണ്. എന്നാല്‍ നമ്മുക്ക് ചെയ്യാന്‍ സാധിക്കുന്ന ചില നിയന്ത്രണങ്ങള്‍ കൊണ്ടുതന്നെ ഒരളവില്‍ കൂര്‍ക്കം വലിയെ നിയന്ത്രിക്കാം. അതിങ്ങനെ :
ഭാരം കുറയ്ക്കാം - ഭാരം ഒരല്പം കുറയ്ക്കുന്നത് കൂര്‍ക്കംവലി നിയന്ത്രിക്കാന്‍ സഹായിക്കും. കഴുത്തിനു ചുറ്റും ഭാരം കൂടുന്നത് ചിലപ്പോള്‍ കൂര്‍ക്കംവലിക്ക് കാരണമാകും. ശരീരത്തിലെ ഫാറ്റിന്റെ അളവ് അതിനാല്‍ കുറയ്ക്കുക.
വ്യായാമം ചെയ്യുക - വ്യായാമം ചെയ്യുന്നതില്‍ കുറവ് വരുത്തേണ്ട. ഇതു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടുംവിധം പതിവായി വ്യായാമം ചെയ്യുക. ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും.
മദ്യപാനം വേണ്ടേ വേണ്ട - ഉറങ്ങുന്നതിനു മുമ്പ് അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്കു കാരണമാകുന്നുണ്ട്. തൊണ്ടയിലെ മസിലുകളെ അയയ്ക്കുകയും ഉറക്കം കൂട്ടുകയും ചെയ്യും മദ്യം എന്നോര്‍ക്കുക.
പുകവലി വേണ്ട - പുകവലി ശീലമുള്ളവര്‍ കൂര്‍ക്കംവലിയെ പേടിക്കണം. അതിനാല്‍ പുകവലി ശീലം ഉപേക്ഷിക്കുക.
കിടപ്പ് ശ്രദ്ധിക്കുക - ഉറക്കത്തിന്റെ ശീലവും കൂര്‍ക്കംവലിയും തമ്മില്‍ ബന്ധമുണ്ട്. മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ തലയണ ഒഴിവാക്കുക. ചരിഞ്ഞു കിടന്നുറങ്ങുമ്പോള്‍ കനം കുറഞ്ഞ തലയണ ഉപയോഗിക്കണം. തൊണ്ടയ്ക്ക് ആയാസം ലഭിക്കുന്ന രീതിയില്‍ ഒരിക്കലും കിടക്കരുത്.
ആഹാരം - ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് ആഹാരം കഴിക്കണം. ഹെവി ഫുഡ് കഴിച്ച ശേഷം ഉറക്കത്തിനു പോയാല്‍ ചിലപ്പോള്‍ കൂര്‍ക്കംവലി ഉണ്ടാകാം.
Continuous Positive Airway Pressure (CPAP) - ഉറക്കത്തില്‍ ശ്വസിക്കാന്‍ വിഷമമുള്ളവര്‍ക്ക് കൃത്രിമമായി ശ്വാസം നല്‍കാനുള്ള സംവിധാനമാണ് സി പാപ്. കണ്ടിന്യുവസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ എന്നതിന്റെ ചുരുക്കമാണ് സി.പാപ്. വെന്റിലേറ്ററിന്റെ പ്രവര്‍ത്തനത്തോടു സാദൃശ്യമുണ്ട് ഇതിന്. ഉയര്‍ന്ന മര്‍ദത്തില്‍ വായു മൂക്കിലൂടെ അടിച്ചുകയറ്റി വിടുന്ന ഉപകരണമാണിത്. അതുപോലെ ഉറങ്ങുമ്പോള്‍ കടിച്ചുപിടിക്കാനുള്ള ഒരുപകരണം ഇപ്പോള്‍ ലഭ്യമാണ്. ഉറങ്ങുമ്പോള്‍ പേശികള്‍ കുഴഞ്ഞ് കീഴ്ത്താടിയുടെയോ നാവിന്റെയോ സ്ഥാനം തെറ്റി പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.