വന്നുവന്ന് മായം കലരാത്ത സാധനങ്ങൾ വിപണിയിൽ കിട്ടാനില്ലാത്ത അവസ്ഥയിലേക്കെത്തിയിരിക്കുന്നു. നാം വാങ്ങുന്ന സാധനങ്ങളിൽ മായം കലർന്നിട്ടുണ്ടോെയന്ന് എങ്ങനെ തിരിച്ചറിയാം? അതിനുള്ള ചില വഴികൾ ഇവിടെ പരിചയപ്പെടുത്തുന്നു. വെളിച്ചെണ്ണ: ഒരു ചില്ലുഗ്ലാസ്സിന്റെ പകുതിയോളം വെളിച്ചെണ്ണയെടുത്ത് അരമണിക്കൂർ റഫ്രിജറേറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്നുവന്ന് മായം കലരാത്ത സാധനങ്ങൾ വിപണിയിൽ കിട്ടാനില്ലാത്ത അവസ്ഥയിലേക്കെത്തിയിരിക്കുന്നു. നാം വാങ്ങുന്ന സാധനങ്ങളിൽ മായം കലർന്നിട്ടുണ്ടോെയന്ന് എങ്ങനെ തിരിച്ചറിയാം? അതിനുള്ള ചില വഴികൾ ഇവിടെ പരിചയപ്പെടുത്തുന്നു.

വെളിച്ചെണ്ണ: ഒരു ചില്ലുഗ്ലാസ്സിന്റെ പകുതിയോളം വെളിച്ചെണ്ണയെടുത്ത് അരമണിക്കൂർ റഫ്രിജറേറ്റിൽ  വയ്ക്കുക. മായം ചേർന്നിട്ടില്ലെങ്കിൽ വെള‍ിച്ചെണ്ണ ഒറ്റപ്പാളിയായി കട്ടിയാകും. മായമുണ്ടെങ്കിൽ പല പാളിയായി കാണാം. 

ADVERTISEMENT

പട്ടാണി: ഒരു ഗ്ലാസ്സ് പച്ചവെള്ളത്തിൽ ഇട്ടുനോക്കുക. വെള്ളത്തിന്റെ നിറംമാറുന്നതു കണ്ടാൽ കൃത്രിമം നിറം ചേർത്തതാണെന്ന് ഉറപ്പാക്കാം. 

കടുക്: കയ്യിലെടുത്തു തിരുമ്മിനോക്കുക. എളുപ്പം പൊട്ടുകയും ഉള്ളിൽ മഞ്ഞ നിറത്തിലുള്ള പരിപ്പ് കാണുകയും ചെയ്താൽ മായമില്ല. ദൃഢമായിരിക്കുകയും ഉള്ളിൽ വെള്ള പരിപ്പ് കാണുകയും ചെയ്താൽ കളയുടെ വിത്താണെന്നു മനസിലാക്കാം. 

പാൽ: ചരിഞ്ഞ മിനുസമുള്ള പ്രതലത്തിൽ ഒരുതുള്ളി ഒഴിക്കുക. വെളുത്ത പാടോടെ നീണ്ട് ഒഴുക‍ുന്നുണ്ടെങ്കിൽ ശുദ്ധമായ പാൽ. ഒഴുകുന്ന വഴി കാണുന്നില്ലെങ്കിൽ വെള്ളം ചേർത്തിട്ടുണ്ട്. 

തേൻ: ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒരു തുള്ളി തേനൊഴിക്കുക. കലരാതെ  കിടക്കുന്നുണ്ടെങ്കിൽ ശുദ്ധമായ തേൻ. കലർന്നാൽ മായം ചേർത്തത്. 

ADVERTISEMENT

തുവരപ്പരിപ്പ്: രണ്ടു സ്പൂൺ പരിപ്പെടുത്തു പച്ചവെള്ളത്തിലിട്ടു നന്നായി ഇളക്കുക. മായം കലർന്നതാണെങ്കിൽ വെള്ളത്തിൽ നിറം കലരും. 

കുരുമുളക്: ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒരു സ്പൂൺ കുരുമുളക് ഇടുക. ശുദ്ധമായ കുരുമുളക് താഴ്ന്നു കിടക്കും. പപ്പായയുടെ കുരു പോലുള്ള മായം കലർന്നവ പൊങ്ങിക്കിടക്കും. 

മുളകുപൊടി: ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒരു സ്പൂൺ മുളകുപൊടിയിടുക. മായം ചേർന്നിട്ടുണ്ടെങ്കിൽ കൃത്രിമനിറം താഴേക്കു പരക്കാൻ തുടങ്ങും. 

പച്ചക്കറി: ഒരു കോട്ടൺ തുണി വെള്ളത്തിലോ എണ്ണയിലോ മുക്കി തുടച്ചാൽ പച്ചമുളക്, വെണ്ടയ്ക്ക, പാവയ്ക്ക തുടങ്ങിയവ നിറം ചേർത്തതാണോ എന്നറിയാം. തുണിയിൽ പച്ചനിറം പടരും. 

ADVERTISEMENT

ഗ്രീൻപീസ്: ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ഗ്രീൻപീസ് ഇട്ടുവയ്ക്കുക. കൃത്രിമ നിറം ചേർന്നിട്ടുണ്ടെങ്കിൽ നിറം പടരും.

മാംസം എത്രനാൾ  സൂക്ഷിക്കാം?

മൈനസ് 18 ഡിഗ്രി സെൽഷ്യസിൽ ഫ്രീസറിനുള്ളിൽ ഒരുമാസം വരെ മാംസം സൂക്ഷിക്കാം. പക്ഷേ, ഫ്രീസർ ഓഫ് ചെയ്യുകയോ കറന്റ് പോവുകയോ ചെയ്യാൻ പാടില്ല. 5 ഡിഗ്രി മുതൽ 65 ഡിഗ്രിസെൽഷ്യസ് വരെയുള്ള താപനിലയിൽ മത്സ്യമാംസാദികൾ സൂക്ഷിക്കാനേ പാടില്ലെന്നു നിയമമുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT