കാൻസർ ബാധിതർക്കു നിറങ്ങൾ സമ്മാനിച്ച ചിത്രകല
ചിത്രകല മരുന്നാണോ എന്നു സുലോചനയ്ക്കറിയില്ല. പക്ഷേ, അതു തന്റെ മനസ്സിന്റെയും ശരീരത്തിന്റെയും മുറിവുണക്കിയെന്നറിയാം. ചില തടവുകാർക്ക് അതിലൂടെ പുതുജീവിതം കൊടുക്കാൻ തനിക്കായെന്നറിയാം; ജീവിതം മങ്ങിപ്പോയെന്ന കരുതിയ 11 കാൻസർ ബാധിതർക്കു വീണ്ടും നിറങ്ങൾ സമ്മാനിക്കാനായെന്നും. ചില പ്രതിസന്ധികളിൽ കൈമോശം വന്ന

ചിത്രകല മരുന്നാണോ എന്നു സുലോചനയ്ക്കറിയില്ല. പക്ഷേ, അതു തന്റെ മനസ്സിന്റെയും ശരീരത്തിന്റെയും മുറിവുണക്കിയെന്നറിയാം. ചില തടവുകാർക്ക് അതിലൂടെ പുതുജീവിതം കൊടുക്കാൻ തനിക്കായെന്നറിയാം; ജീവിതം മങ്ങിപ്പോയെന്ന കരുതിയ 11 കാൻസർ ബാധിതർക്കു വീണ്ടും നിറങ്ങൾ സമ്മാനിക്കാനായെന്നും.
ചില പ്രതിസന്ധികളിൽ കൈമോശം വന്ന മനസ്സു തിരികെപ്പിടിക്കാനാണ് 32–ാം വയസ്സിൽ മാഹി ഈസ്റ്റ് പള്ളൂർ സ്വദേശിനി സുലോചന ചിത്രകല പഠിക്കാനിറങ്ങിയത്. മാഹി കലാഗ്രാമത്തിൽ 7വർഷത്തെ പഠനം. ശ്രദ്ധയൂന്നിയത് ക്ഷേത്രങ്ങളിലെ ചുമർചിത്ര രചനയിൽ.
ഒരിക്കൽ കണ്ണൂർ സെൻട്രൽ ജയിലിനു മ്യൂറൽ പെയിന്റിങ് സമ്മാനിച്ചപ്പോഴാണ്, തടവുകാരെ ചിത്രകല പഠിപ്പിക്കാമോ എന്നു സൂപ്രണ്ട് ചോദിച്ചത്. തന്റെ മുറിവുണക്കിയ മരുന്ന് മറ്റുള്ളവർക്കും നൽകാൻ തീരുമാനിച്ചത് അന്ന്.
ഒന്നരവർഷത്തെ സൗജന്യ പരിശീലനം. 15 തടവുകാർ ചിത്രകാരൻമാരായി. ഇവരിൽ ജയിൽമോചിതരായവരെല്ലാം ഉപജീവനത്തിനായി ചിത്രകല തന്നെ തിരഞ്ഞെടുത്തു. ഒരാൾ മലപ്പുറത്തെ സ്കൂളിൽ ചിത്രകലാധ്യാപകനായി.
∙ കരളിൽ തൊട്ട അനുഭവം
നിങ്ങളെ ഈ തടവറയ്ക്കു പുറത്ത് ആരെങ്കിലും കാത്തിരിക്കുന്നുണ്ടെങ്കിൽ അത് അച്ഛനും അമ്മയുമായിരിക്കും– തടവുകാരോടു സുലോചന പറഞ്ഞ ഈ വാചകം ചിലരെ ആഴത്തിൽ സ്പർശിച്ചു.
അതിലൊരാൾ കൊലക്കേസ് പ്രതിയായ ഇരുപത്തഞ്ചുകാരനായിരുന്നു. രണ്ടു ദിവസത്തിനുശേഷം സുലോചനയുടെ ഫോണിലേക്ക് അയാളുടെ അമ്മ വിളിച്ചു.
എത്രയോ വർഷത്തിനുശേഷം മകൻ തന്നെ ഫോൺ ചെയ്തെന്നും ആ സന്തോഷത്തിനു കാരണം നിങ്ങളാണെന്നും പറയാൻ. അവരുടെ വീട്ടിലെത്തിയ സുലോചന കണ്ടത്, കാൻസർ ബാധിച്ച ശരീരവുമായി, തടവിലായ ഏക മകനെയോർത്തു കരഞ്ഞു ജീവിക്കുന്ന അച്ഛനെയും അമ്മയെയും. കാൻസർരോഗികൾക്കായി എന്തു ചെയ്യാൻ കഴിയുമെന്ന ചിന്തവന്നത് അതോടെയാണ്.
∙ വരയിൽ കരിഞ്ഞ വേദന
തലശേരി മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യമാണ്, രോഗമുക്തി നേടിയവരിൽ പലരും വിഷാദാവസ്ഥയിൽ കഴിയുന്ന കാര്യം ചൂണ്ടിക്കാട്ടിയത്. അവരെ ഉണർത്താൻ കഴിയുമോ എന്നു നോക്കൂ എന്നായിരുന്നു ഉപദേശം.
അങ്ങനെ, രോഗവിമുക്തരായ 11 പേരുമായി സുലോചന കഴിഞ്ഞ ജൂലൈയിൽ ക്ലാസ് തുടങ്ങി. ചിത്രകലാ ഉപകരണങ്ങളെല്ലാം സൗജന്യമായി നൽകി. എല്ലാവരും പെയിന്റിങ് ബ്രഷ് തൊട്ടതു ജീവിതത്തിൽ ആദ്യം. പക്ഷേ, ആറു മാസം കൊണ്ടു ജീവൻ വച്ചത് പ്രഫഷനൽ ചിത്രകാരൻമാരോടു കിടപിടിക്കുന്ന മ്യൂറൽ ചിത്രങ്ങൾക്ക്.
∙ നരച്ച ജീവിതത്തിലെ വർണങ്ങൾ
ജീവിതം ഇനി നരച്ചതാണെന്നു കരുതി നിറങ്ങളുടെ ലോകത്തുനിന്ന് അകന്നു നിന്നവരായിരുന്നു എല്ലാവരും. നിറമുള്ള സാരികളെല്ലാം രോഗകാലത്ത് മറ്റുള്ളവർക്കു നൽകിയ എഴുപതുകാരി സതീദാസ് പുത്തൻ സാരി വാങ്ങിയുടുത്താണ് ചിത്രങ്ങളുടെ പ്രകാശനത്തിനെത്തിയത്.
സതിയുടെ മാത്രമല്ല, 11 പേരുടെയും ജീവിതത്തിൽ നിറങ്ങൾ തിരികെയെത്തി. വലിയ കാൻവാസിൽ ചിത്രങ്ങൾ വരയ്ക്കാനുള്ള തയാറെടുപ്പിലാണ് ഇവരിപ്പോൾ. മലബാർ കാൻസർ സെന്ററിലെത്തുന്ന രോഗികളെ സഹായിക്കാൻ ഈ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും.