കുഞ്ഞുങ്ങളെ ചൂഷണങ്ങളില്‍നിന്നു തടയാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്
ഇന്ന് രക്ഷിതാക്കളെ ഏറ്റവുമധികം ഭയപ്പെടുത്തുന്നത് കുഞ്ഞുങ്ങള്‍ നേരിടുന്ന ലൈംഗികചൂഷണമാണ്. മിക്ക മാതാപിതാക്കള്‍ക്കും അതിനെക്കുറിച്ച് സംസാരിക്കാനോ ഓര്‍ക്കാനോ തന്നെ ഭയമാണ്. സെന്റര്‍ ഫോര്‍ ഡിസീസ് കൺട്രോളിന്റെ കണക്കുകള്‍ പ്രകാരം ആറില്‍ ഒരു ആണ്‍കുട്ടിയും നാലില്‍ ഒരു പെണ്‍കുഞ്ഞും പതിനെട്ടു വയസ്സിനു താഴെ

ഇന്ന് രക്ഷിതാക്കളെ ഏറ്റവുമധികം ഭയപ്പെടുത്തുന്നത് കുഞ്ഞുങ്ങള്‍ നേരിടുന്ന ലൈംഗികചൂഷണമാണ്. മിക്ക മാതാപിതാക്കള്‍ക്കും അതിനെക്കുറിച്ച് സംസാരിക്കാനോ ഓര്‍ക്കാനോ തന്നെ ഭയമാണ്. സെന്റര്‍ ഫോര്‍ ഡിസീസ് കൺട്രോളിന്റെ കണക്കുകള്‍ പ്രകാരം ആറില്‍ ഒരു ആണ്‍കുട്ടിയും നാലില്‍ ഒരു പെണ്‍കുഞ്ഞും പതിനെട്ടു വയസ്സിനു താഴെ ലൈംഗികചൂഷണത്തിന് വിധേയരാകുന്നുണ്ട്. ഞെട്ടിക്കുന്ന ഈ കണക്കുകള്‍ രക്ഷിതാക്കളെ കുറച്ചൊന്നുമല്ല പേടിപ്പിക്കുന്നത്.
ഇതില്‍ 90 ശതമാനം കുട്ടികള്‍ക്കും അവരുടെ ചൂഷകനെ അറിയാം എന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുഞ്ഞുങ്ങളുടെ ഭയം മുതലെടുത്തു തന്നെയാണ് ചൂഷകരുടെ നീക്കം.
60 % കുഞ്ഞുങ്ങളെയും പീഡിപ്പിക്കുന്നത് അവരുടെ അടുത്ത ബന്ധുക്കളാണ്. ചൂഷണത്തിന് ഇരയാകുന്ന 40 % കുട്ടികളെ ഉപയോഗിക്കുന്നത് ഏറെ പ്രായമുള്ളവരോ മുതിര്‍ന്ന കുട്ടികളോ ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.
തടയാനുള്ള വഴികൾ
∙ ബാഡ് ടച്ച് - കുഞ്ഞുങ്ങളിലെ അറിവില്ലായ്മയാണ് അവരെ മുതലെടുക്കുന്നവർ ഉപയോഗിക്കുക. കുട്ടികളെ ചെറുപ്പത്തില്‍ത്തന്നെ ബാഡ് ടച്ച് എന്താണെന്നു പഠിപ്പിക്കാം. സ്വകാര്യഭാഗങ്ങളില്‍ ആരെയും തൊടാന്‍ സമ്മതിക്കരുത് എന്നും പറഞ്ഞു കൊടുക്കുക. കുഞ്ഞുങ്ങളെ മറ്റാരെയും കെട്ടിപ്പിടിക്കാനോ ഉമ്മ നല്‍കാനോ നിര്‍ബന്ധിക്കരുത്. 40 % കുട്ടികളെയും പലപ്പോഴും ചൂഷണം ചെയ്യുന്നത് മുതിര്‍ന്ന കുട്ടികളാണ്. പോണ്‍ വിഡിയോകള്‍ക്ക് അടിമകളായ മുതിര്‍ന്ന കുട്ടികള്‍ പലപ്പോഴും ചൂഷണം ചെയ്യാന്‍ തിരഞ്ഞെടുക്കുന്നത് പ്രതികരിക്കാന്‍ അറിയാത്ത ചെറിയ കുട്ടികളെയാകും. അതുകൊണ്ട് മുതിര്‍ന്ന കുട്ടികള്‍ ശരിയല്ലാത്ത രീതിയില്‍ പെരുമാറിയാല്‍ ഉടന്‍ അതു മാതാപിതാക്കളോട് പറയാനുള്ള ധൈര്യം കുട്ടിക്ക് നല്‍കുക.
കുഞ്ഞുങ്ങള്‍ക്കൊപ്പം ആരാണ്, അവര്‍ ആരോടാണ് ഇടപെടുന്നത് തുടങ്ങിയ കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കുക. അവര്‍ എന്താണു കുഞ്ഞിനോടു പറഞ്ഞത്, എന്തു കളിയാണ് കളിച്ചത് തുടങ്ങിയ കാര്യങ്ങള്‍ കുഞ്ഞുങ്ങളോട് ഒതുക്കത്തില്‍ ചോദിച്ചു മനസ്സിലാക്കുക. കുഞ്ഞുങ്ങളോട് എപ്പോഴും ആശയവിനിമയം നടത്തുക എന്നതും പ്രധാനമാണ്.
∙ ലൈംഗികതയെപ്പറ്റി പറയുക - അൽപം മുതിർന്ന കുട്ടികളോട് ലൈംഗികതയെപ്പറ്റി പറഞ്ഞുകൊടുക്കുക. മറ്റേതൊരു ശാരീരികപ്രക്രിയയെയുംപോലെയാണ് സെക്സെന്നും അതുകൊണ്ടുതന്നെ മാതാപിതാക്കളോട് അതിനെക്കുറിച്ച് പറയാന്‍ ഭയപ്പെടേണ്ടെന്നും പറയുക. ചെറുപ്പത്തില്‍ത്തന്നെ അവയവങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ആവശ്യകതയെ കുറിച്ചും പറഞ്ഞു കൊടുക്കുക. അവയവങ്ങളുടെ യഥാര്‍ഥ പേര് പറഞ്ഞു തന്നെ പഠിപ്പിക്കുക.
∙ അപരിചിതരെ മാത്രമല്ല ഭയക്കേണ്ടത് - അപരിചിതരെ ഭയക്കണം എന്ന് പറഞ്ഞു കൊടുക്കുന്നത് ഒക്കെ പഴയ കാര്യം. ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളിൽ 90 % പേരെയും ഇരയാക്കുന്നത് അടുത്ത ബന്ധുക്കള്‍ തന്നെയാണ് എന്നതാണ് സത്യം.
∙ കുഞ്ഞുങ്ങളെ നിരീക്ഷിക്കുക - പെട്ടെന്നുള്ള കുഞ്ഞുങ്ങളുടെ മാറ്റങ്ങളെ എപ്പോഴും ശ്രദ്ധിക്കുക. മാതാപിതാക്കളോട് തങ്ങള്‍ നേരിട്ട ചൂഷണം പറയാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ അവരറിയാതെ തന്നെ അവരുടെ ശാരീരികപ്രവൃത്തികളിലൂടെ അത് പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടാകും. കുഞ്ഞുങ്ങളെ സദാ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യം ഇതാണ്.
∙ കുഞ്ഞുങ്ങളെ വിശ്വസിക്കുക - മാതാപിതാക്കള്‍ക്ക് തങ്ങളെ വിശ്വാസമാണ് എന്ന് കുഞ്ഞിനോടു പറയുക. എന്തും തുറന്നു പറയാനുള്ള സാഹചര്യം അവര്‍ക്കു നല്‍കുക. നമ്മള്‍ കൊടുക്കുന്ന ആത്മവിശ്വാസമാണ് കുഞ്ഞുങ്ങളെ കാര്യങ്ങള്‍ തുറന്നു പറയാന്‍ സഹായിക്കുന്നത് എന്നോര്‍ക്കുക.