എല്ലാക്കാര്യത്തിലും അലട്ടുന്ന സംശയം; ചികിത്സയിലൂടെ പരിഹരിക്കാം
ഇത്തരം ധാരണകളുടെ അടിസ്ഥാനമില്ലായ്മ മറ്റുള്ളവർക്കു വേഗം തിരിച്ചറിയാമെങ്കിലും ഇത് അനുഭവിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അവ യാഥാർഥ്യമായി തന്നെയാണ് അനുഭവപ്പെടുന്നത്

എന്റെ ഭാര്യയ്ക്ക് ഈയിടെയായി എല്ലാം സംശയമാണ്. അയൽപക്കത്തു നിന്നു വാങ്ങുന്ന പാലിൽ അവർ എന്തോ കൈവിഷം ചേർത്തിട്ടുണ്ട് എന്നാണു സംശയം. എന്നെ വശീകരിക്കാനാണത്രേ. ടിവിയിൽ വരുന്ന വാർത്തകളും പരസ്യങ്ങളും ഒക്കെ അവളെ കളിയാക്കാൻ വേണ്ടി ആരോ മനഃപൂർവം ചെയ്യുന്നതാണ് എന്നാണു വിചാരം. കഴിഞ്ഞ യാഴ്ച പള്ളിയിൽ പോയപ്പോൾ അവിടെ അച്ചൻ നടത്തിയ പ്രസംഗം മുഴുവൻ അവളെ ലക്ഷ്യം വച്ച് അവഹേളിക്കാൻ നടത്തിയതാണ് എന്ന് ധരിച്ചിരിക്കുകയാണ്. ഇതൊക്കെ തെറ്റിദ്ധാരണ മൂലം ചെയ്യുന്നതാണ് എന്നു ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ട് ഒരു രക്ഷയുമില്ല. ഞാൻ കൂടി അറിഞ്ഞിട്ട് ആരൊക്കെയോ എന്തൊക്കെയോ ചെയ്യുന്നു എന്ന ശക്തമായ ധാരണയാണ് അവൾക്ക്. ഈ പ്രശ്നം കാരണം ഇപ്പോൾ വീട്ടിൽ സമാധാനമില്ല.
പ്രതികരണം: യാഥാർഥ്യവുമായി ബന്ധമില്ലാത്ത ചില ധാര ണകൾ ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണു നിങ്ങളുടെ ഭാര്യയുടെ മനസ്സിൽ. ഡെലൂഷൻ (Delusion) എന്നറിയപ്പെടുന്ന ഇത്തരം ധാരണകളുടെ അടിസ്ഥാനമില്ലായ്മ മറ്റുള്ളവർക്കു വേഗം തിരിച്ചറിയാമെങ്കിലും ഇത് അനുഭവിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അവ യാഥാർഥ്യമായി തന്നെയാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടു തന്നെ സാധാരണ ഗതിയി ലുള്ള ഉപദേശങ്ങളോ യുക്തിപൂർവമുള്ള വാദമുഖങ്ങളോ ഒന്നും വിലപ്പോകില്ല. സൈക്കോസിസുകളുടെയോ മൂഡ് തകരാറുകളുടെയോ (Mood Disorder) ഭാഗമായി ഇത്തരം സംശയ ങ്ങൾ പ്രത്യക്ഷപ്പെടാം. ഇവയുടെ പരിഹാരം ഔഷധ ചികിത്സ യിലൂടെയാണ്. ഇത്തരം സംശയങ്ങൾ ആഴത്തിൽ വേരൂന്നുന്ന തിനു മുൻപു തന്നെ ചികിത്സ ലഭ്യമാക്കുക.
ഔഷധ ചികിത്സയിലൂടെ ഡെലൂഷനുകൾ ഏതാനും ആഴ്ച കൾക്കുള്ളിൽ കുറയും. രോഗശമനം വരുന്ന അവസ്ഥയിൽ ഉൾകാഴ്ച കിട്ടുന്നതിനാവശ്യമായ സൈക്കോ തെറപ്പിയും നൽകാം.