കൊളസ്ട്രോളിനെ ഏവർക്കും പേടിയാണ്. കൊളസ്ട്രോൾ ഉണ്ടെന്നു കേട്ടാൽ പിന്നെ ആധിയാണ്. കൊളസ്ട്രോൾ പരിശോധിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയാമോ? 12 മണിക്കൂർ ആഹാരം കഴിക്കാതെയാണ് കൊളസ്ട്രോൾ പരിശോധിക്കേണ്ടത്. വെള്ളവും കഴിക്കുന്ന മരുന്നുകളും ഉപയോഗിക്കാം. ശക്തിയായ പനി, ശ്വാസകോശത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളസ്ട്രോളിനെ ഏവർക്കും പേടിയാണ്. കൊളസ്ട്രോൾ ഉണ്ടെന്നു കേട്ടാൽ പിന്നെ ആധിയാണ്. കൊളസ്ട്രോൾ പരിശോധിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയാമോ?

12 മണിക്കൂർ ആഹാരം കഴിക്കാതെയാണ് കൊളസ്ട്രോൾ പരിശോധിക്കേണ്ടത്. വെള്ളവും കഴിക്കുന്ന മരുന്നുകളും ഉപയോഗിക്കാം. ശക്തിയായ പനി, ശ്വാസകോശത്തിലും മൂത്രാശയത്തിലും അണുബാധ പോലെയുള്ള രോഗങ്ങളുള്ളപ്പോൾ പരിശോധന വേണ്ട. കൊളസ്ട്രോൾ പരിശോധനയക്ക് 24 മണിക്കൂർ മുൻപ് മദ്യം, പുകവലി എന്നിവ നിർത്തണം. സാധാരണ ചെയ്യുന്ന വ്യായാമം തുടരാം. 

ADVERTISEMENT

ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങൾ വന്ന് 6 മുതൽ 8 മണിക്കൂർ കഴിയുമ്പോൾ രക്തത്തിലെ കൊളസ്ട്രോൾ നില 30 ശതമാനം വരെ കുറയാം. അതിനാൽ ഇത്തരക്കാർ രോഗം ഭേദമായി ആറാഴ്ച കഴിഞ്ഞ് ഒന്നുകൂടി പരിശോധിക്കുന്നത് നന്നായിരിക്കും. 

സാധാരണയായി രക്തത്തിലെ ടോട്ടൽ കൊളസ്ട്രോളാണു പരിശോധിക്കാറ്. ടോട്ടൽ കോളസ്ട്രോളും നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ, ചീത്ത കൊളസ്ട്രോളായ എൽഡിഎൽ, ട്രൈഗ്ലിസറൈഡ് എന്നിവ വേർതിരിച്ചുള്ള പരിശോധനയാണ് ലിപിഡ് പ്രൊഫൈൽ. പാരമ്പര്യമായി ഹൃദ്രോഗ സാധ്യത കൂടിയവർ, പൊണ്ണത്തടി, പ്രമേഹം എന്നിവ ഉള്ളവർ 10 വയസ്സാകുമ്പോൾ ലിപിഡ് പ്രൊഫൈൽ ടെസ്റ്റും പിന്നീട് രണ്ടു വർഷ ഇടവേളകളിൽ ടോട്ടൽ കൊളസ്ട്രോളും പരിശോധിക്കണം.