ചര്‍മത്തോടു ചെയ്യരുത് ഈ ക്രൂരതകൾ
സൗന്ദര്യം വര്‍ധിപ്പിക്കാന്‍ എന്തു താഗ്യം സഹിക്കാനും ചിലർ തയാറാണ്. എന്നാല്‍ എത്രയൊക്കെ നല്ല സൗന്ദര്യവർധകങ്ങൾ ഉപയോഗിച്ചിട്ടും നിങ്ങള്‍ ഉദ്ദേശിക്കുന്ന, തിളങ്ങുന്ന ചര്‍മം ലഭിക്കാതെ വിഷമിക്കുന്നുണ്ടോ ? കാരണം നിങ്ങളുടെ പ്രവൃത്തി തന്നെയാണ്. നമ്മള്‍ ഒട്ടും ശ്രദ്ധിക്കാത്ത ചില കാര്യങ്ങള്‍ ചർമ സംരക്ഷണത്തെ

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ എന്തു താഗ്യം സഹിക്കാനും ചിലർ തയാറാണ്. എന്നാല്‍ എത്രയൊക്കെ നല്ല സൗന്ദര്യവർധകങ്ങൾ ഉപയോഗിച്ചിട്ടും നിങ്ങള്‍ ഉദ്ദേശിക്കുന്ന, തിളങ്ങുന്ന ചര്‍മം ലഭിക്കാതെ വിഷമിക്കുന്നുണ്ടോ ? കാരണം നിങ്ങളുടെ പ്രവൃത്തി തന്നെയാണ്.
നമ്മള്‍ ഒട്ടും ശ്രദ്ധിക്കാത്ത ചില കാര്യങ്ങള്‍ ചർമ സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കാറുണ്ടെന്ന് പ്രശസ്ത ചർമരോഗ വിദഗ്ധൻ ഡോ. കിരണ്‍ ലോഹിയ പറയുന്നു. ഉയര്‍ന്ന നിലവാരമുള്ളത് എന്നു കരുതി വാങ്ങിക്കൂട്ടുന്ന വില കൂടിയ ചില കോസ്മെറ്റിക്സ് നമ്മുടെ ചര്‍മത്തിനു യോജിച്ചതാകണമെന്നില്ലെന്ന് ഡോ. കിരൺ പറയുന്നു.
ഒരേസമയം പല സൗന്ദര്യവർധകങ്ങൾ വേണ്ട - ഒരേസമയം പല കമ്പനികളുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന് ഒട്ടും നല്ലതല്ല. Retinol alpha hydroxy acids അടങ്ങിയതാണ് മിക്ക കോസ്മെറ്റിക്കുകളും. ഇവ ഒന്നിച്ചുപയോഗിക്കുന്നത് ചര്‍മത്തില്‍ ചുവന്ന നിറവും തടിപ്പും അസ്വസ്ഥതകളുമുണ്ടാകാൻ കാരണമാകും. ആൽഫ ഹൈഡ്രോക്സി ആസിഡ് അടങ്ങിയ ഉൽപന്നങ്ങൾ ഒരു സമയം ഒന്നു മാത്രം ഉപയോഗിക്കുക.
ഒരു സമയം ഒരു ഉൽപന്നം - ഒരു ഉൽപന്നം ഉപയോഗിച്ച ശേഷം അതിന്റെ ഫലത്തിന് അല്‍പം കാത്തിരിക്കണം. അല്ലാതെ ഉടനടി അടുത്ത പരീക്ഷണം ഒരിക്കലും നടത്തരുത്. അതു ചര്‍മത്തിന് നല്ലതല്ല. ഉൽപന്നം കൊണ്ട് ഒരു ഫലവുമില്ലെന്നു തോന്നിയാല്‍ ഉടനടി അത് മാറ്റുകയും വേണം. പക്ഷേ അതു തിരിച്ചറിയാനുള്ള മിനിമം സമയം നല്‍കുക.
അമിതമായി വൃത്തിയാക്കേണ്ട -ചര്‍മം അമിതമായി വൃത്തിയാക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണ്. ക്ലെൻസർ പോലെയുള്ളവ രണ്ടു പ്രാവശ്യത്തില്‍ കൂടുതല്‍ ഉപയോഗിക്കരുത്. മുഖം അടിക്കടി ശുദ്ധജലത്തില്‍ കഴുകുന്നതാണ് നല്ലത്.
ചര്‍മത്തെ അറിയുക - സ്വന്തം ചര്‍മത്തെ അറിഞ്ഞു വേണം ആവശ്യമായ വസ്തുക്കള്‍ തിരഞ്ഞെടുക്കാന്‍. രാവിലെ മെഴുമെഴുക്കുള്ള ചര്‍മം ആണെങ്കില്‍ അവര്‍ ഒരിക്കലും മോയിസ്ചറൈസര്‍ ഉപയോഗിക്കരുത്. എന്നാല്‍ രാത്രി ചര്‍മം വരണ്ടിരുന്നാല്‍ അപ്പോള്‍ ഉപയോഗിക്കുക. ഇങ്ങനെ ചര്‍മത്തെ അറിഞ്ഞ് വേണ്ടതു നല്‍കി നോക്കൂ, നിങ്ങള്‍ ഉദേശിക്കുന്ന ഫലം ലഭിക്കുകതന്നെ ചെയ്യും.