വയര്‍വീര്‍ക്കുന്നത് മൂലമുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം ഇവിടുണ്ട്
ഒരു നല്ല പാര്‍ട്ടിക്കോ കല്യാണത്തിനോ ക്ഷണം ലഭിച്ചിട്ടും വയര്‍ ശരിയല്ലാതെ അതിനു പോകാന്‍ സാധിക്കാതെ വരുന്ന അവസ്ഥയെ കുറിച്ചൊന്നു ഓർത്തുനോക്കൂ. Abdominal bloating അല്ലെങ്കില്‍ വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെന്ന് പറയുന്നത് ഇതിനെയാണ്. വയര്‍ വീര്‍ക്കുന്നത് ഒഴിവാക്കാന്‍ ചില നിസ്സാരമായ കാര്യങ്ങള്‍

ഒരു നല്ല പാര്‍ട്ടിക്കോ കല്യാണത്തിനോ ക്ഷണം ലഭിച്ചിട്ടും വയര്‍ ശരിയല്ലാതെ അതിനു പോകാന്‍ സാധിക്കാതെ വരുന്ന അവസ്ഥയെ കുറിച്ചൊന്നു ഓർത്തുനോക്കൂ. Abdominal bloating അല്ലെങ്കില്‍ വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെന്ന് പറയുന്നത് ഇതിനെയാണ്. വയര്‍ വീര്‍ക്കുന്നത് ഒഴിവാക്കാന്‍ ചില നിസ്സാരമായ കാര്യങ്ങള്‍ ചെയ്‌താല്‍ മതി. അതിങ്ങനെ :
മലബന്ധം ഒഴിവാക്കുക - മലബന്ധം ഒഴിവാക്കിയാല്‍തന്നെ വയര്‍ വീര്‍ക്കുന്നതിനു നല്ല ആശ്വാസം ലഭിക്കും. നാരുകൾ കൂടുതൽ അടങ്ങിയപഴങ്ങള്‍, പച്ചക്കറികള്‍, നട്ട്സ്, സീഡ്സ്, വെള്ളം എന്നിവ ധാരാളം കഴിക്കുന്നത് വയര്‍ വീര്‍ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും മുപ്പതുമിനിറ്റ് നേരം വ്യായാമം ചെയ്യുന്നതും നല്ലതാണ്.
ഫുഡ് അലര്‍ജി - എന്തെങ്കിലും തരത്തിലെ ഫുഡ് അലര്‍ജി ഉണ്ടെങ്കില്‍ അത് വയര്‍ വീര്‍ക്കുന്നതിനു കാരണമാകും. ചില ആഹാരങ്ങള്‍, പാനീയങ്ങള്‍ എന്നിവ കഴിക്കുന്നതാകും ഇതിനു കാരണം. ഇത്തരത്തില്‍ ഗ്യാസ് ഉണ്ടാകുന്നുണ്ട് എന്ന് സംശയം തോന്നുന്ന ആഹാരങ്ങള്‍ ഒഴിവാക്കുക.
വേഗത്തില്‍ കഴിക്കേണ്ട - വേഗത്തില്‍ ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. വേഗത്തില്‍ വാരിവലിച്ചു ആഹാരം കഴിക്കുന്നത് മൂലം ഗ്യാസ് ധാരാളം ഉള്ളിലെത്തും. ഇതും വയര്‍ വീര്‍ക്കാന്‍ കാരണമാകും. അതുകൊണ്ട് പതിയെ സമയമെടുത്ത് ആഹാരം കഴിക്കാം.
കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് വേണ്ട - കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് കുടിക്കുന്നത് വയറ്റില്‍ ഗ്യാസ് കൂടാന്‍ കാരണമാകും. ഇതിനു പകരമായി നാരങ്ങ, വെള്ളരി എന്നിവ കൊണ്ടുള്ള ജ്യൂസ് കുടിക്കാം.
ച്യൂയിങ് ഗം അധികം വേണ്ട - ച്യൂയിങ് ഗം കൂടുതല്‍ കഴിക്കുന്നത് ഗ്യാസ് ഉള്ളിലെത്താന്‍ കാരണമാകും. അതുകൊണ്ട് ഇതിനു പകരം മറ്റെന്തെങ്കിലും ശീലിക്കാം.
ഷുഗര്‍ ഫ്രീ ഫുഡ് - കൃത്രിമമധുരം ചേര്‍ത്ത പാനീയങ്ങള്‍ കുടിക്കുന്നത് എപ്പോഴും വയറ്റില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ മധുരം കുറച്ചുള്ള പാനീയങ്ങള്‍, ആഹാരങ്ങള്‍ എന്നിവ കഴിക്കുക.
സോഡിയം കുറയ്ക്കാം - സോഡിയം അളവ് കുറയ്ക്കുന്നത് വയര്‍ വീര്‍ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് പ്രോസസ് ചെയ്ത ആഹാരങ്ങള്‍, കാന്‍ഡ് ഫുഡ് എന്നിവ ഒഴിവാക്കുക.
ആഹാരത്തിന്റെ അളവ് കുറയ്ക്കാം - മൂന്നു നേരം വയര്‍ നിറച്ചു ആഹാരം കഴിക്കുന്നതിലും നല്ലതാണ് അളവ് കുറച്ച് അത് പലനേരം കഴിക്കുന്നത്. ഇത് ഗ്യാസ് ട്രബിള്‍ ഒഴിവാക്കാന്‍ സഹായിക്കും. വിശപ്പും കുറയ്ക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കും.
ആന്റിബ്ലോട്ടിങ് ആഹാരങ്ങള്‍ ശീലിക്കാം - ആന്റി ബ്ലോട്ടിങ് ആഹാരങ്ങളും പാനീയങ്ങളും ശീലിക്കുന്നത് വയര്‍ വീര്‍ക്കുന്നതില്‍ നിന്നു രക്ഷനേടാന്‍ സഹായിക്കും. പെപ്പര്‍മിന്റ് ടീ, ജിഞ്ചര്‍, പൈനാപ്പിള്‍, യോഗര്‍ട്ട് എന്നിവ ധാരാളം പ്രൊബയോടിക്സ് അടങ്ങിയതാണ്. അതുകൊണ്ട് ഇവ ശീലിക്കുന്നത് വയര്‍വീര്‍ക്കുന്നതില്‍ നിന്ന് ആശ്വാസം നല്‍കും.