ചെരിപ്പ് വേണ്ട എപ്പോഴും; ശീലിക്കാം നല്ല നടത്തം
കുട്ടികൾ ജനിച്ചുവീഴുന്നതു മുതൽ തന്നെ കുഞ്ഞിക്കാലടികൾ ഷൂസിനുള്ളിലാണ്. കാണാൻ ചന്തമുള്ള, നടക്കുമ്പോൾ ഒച്ച കേൾക്കുന്ന, ലൈറ്റ് തെളിയുന്ന ഷൂസുകൾ വിപണിയിൽ ധാരാളം ലഭ്യമാണ്. മുതിർന്നവരും ഒട്ടും മോശമല്ല. വീട്ടിനകത്ത് ചെരിപ്പ്, പുറത്ത് ചെരിപ്പ്, നടക്കാൻ പോകുമ്പോൾ വേറെ ചെരിപ്പ്. കാര്യം നല്ലതു തന്നെ. അഴുക്കും

കുട്ടികൾ ജനിച്ചുവീഴുന്നതു മുതൽ തന്നെ കുഞ്ഞിക്കാലടികൾ ഷൂസിനുള്ളിലാണ്. കാണാൻ ചന്തമുള്ള, നടക്കുമ്പോൾ ഒച്ച കേൾക്കുന്ന, ലൈറ്റ് തെളിയുന്ന ഷൂസുകൾ വിപണിയിൽ ധാരാളം ലഭ്യമാണ്. മുതിർന്നവരും ഒട്ടും മോശമല്ല. വീട്ടിനകത്ത് ചെരിപ്പ്, പുറത്ത് ചെരിപ്പ്, നടക്കാൻ പോകുമ്പോൾ വേറെ ചെരിപ്പ്. കാര്യം നല്ലതു തന്നെ. അഴുക്കും കല്ലും പൊടിയും നിറഞ്ഞ വഴികളിൽ ചെരിപ്പ് അത്യാവശ്യമാണ്. എന്നു കരുതി ഏതു നേരവും കൽപാദം ചെരിപ്പിനുള്ളിലാക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
∙പാദങ്ങൾക്കും ഒരു ബ്രീത്തിങ് സ്പേസ് കൊടുക്കണമെന്നാണ് നാച്ചുറോപ്പതി പറയുന്നത്. ചെരിപ്പില്ലാതെ വൃത്തിയുള്ള മണ്ണിലൂടെയും ചരലിലൂടെയും നടക്കാൻ ശ്രമിക്കണമത്രേ.
∙അക്യുപങ്ചർ ചികിൽസയുടേതിനു സമാനമായ പോസിറ്റീവ് മാറ്റം ശരീരത്തിൽ ഉണ്ടാക്കാൻ ചെരിപ്പില്ലാ നടത്തത്തിനു സാധിക്കും. കാൽപാദങ്ങൾക്ക് അത്യാവശ്യം പരുപരുത്ത പ്രതലത്തിലൂടെ നടക്കാനുള്ള ശേഷി ഉണ്ട്. എല്ലായ്പ്പോഴും ചെരിപ്പിനുള്ളിലാക്കി നാം ആ ശേഷി നഷ്ടപ്പെടുത്തുകയാണ്.
∙ശരീരത്തിലെ നാഡികളിൽ പലതും പാദങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഇവയെ കൂടുതൽ പ്രവർത്തനക്ഷമമാക്കാൻ ഈ ശീലത്തിന് സാധിക്കും. ഇതുവഴി ശരീരത്തിലൂടെയുള്ള രക്തചംക്രമണവും വർധിക്കും.
∙ തലച്ചോറുമായി നിരന്തര സമ്പർക്കമുള്ളവയാണ് കാൽപാദങ്ങളിലെ നാഡികൾ. ചെരിപ്പില്ലാതെ നടക്കുമ്പോൾ ഇത് തലച്ചോറിന്റെ പ്രവർത്തനത്തെയും ത്വരിതപ്പെടുത്തുന്നു.
∙ചെരിപ്പില്ലാതെ നടക്കുന്നത് പ്രകൃതിയുമായി കൂടുതൽ താദാത്മ്യം പ്രാപിക്കുന്നതിനും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു. എന്നു കരുതി കാൽപാദങ്ങൾക്ക് മുറിവോ അസ്വസ്ഥതയോ ഉണ്ടാക്കുംവിധം പരുപരുത്ത പ്രതലത്തിലൂടെ ചെരിപ്പില്ലാതെ നടക്കുകയുമരുത്.