ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും
പല്ലുകള്‍ ശുചിയാക്കാന്‍ ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് ടൂത്ത് ബ്രഷ്. പല്ലുകള്‍ക്കിടയില്‍ കുടിയിരിക്കുന്ന അഴുക്കും ഭക്ഷണപദാര്‍ഥങ്ങളും നീക്കം ചെയ്യാനും ദന്തശുചിത്വം പാലിക്കാനുമെല്ലാം ബ്രഷ് അത്യാവശ്യമാണ്. ഇനി ഒരുകാര്യം അറിയാമോ? ഏകദേശം 100 മില്യന്‍ ബാക്ടീരിയ ആണത്രേ നമ്മുടെ ഒക്കെ ടൂത്ത് ബ്രഷില്‍

പല്ലുകള്‍ ശുചിയാക്കാന്‍ ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് ടൂത്ത് ബ്രഷ്. പല്ലുകള്‍ക്കിടയില്‍ കുടിയിരിക്കുന്ന അഴുക്കും ഭക്ഷണപദാര്‍ഥങ്ങളും നീക്കം ചെയ്യാനും ദന്തശുചിത്വം പാലിക്കാനുമെല്ലാം ബ്രഷ് അത്യാവശ്യമാണ്.
ഇനി ഒരുകാര്യം അറിയാമോ? ഏകദേശം 100 മില്യന്‍ ബാക്ടീരിയ ആണത്രേ നമ്മുടെ ഒക്കെ ടൂത്ത് ബ്രഷില്‍ വസിക്കുന്നത്. ഇ കോളി ബാക്ടീരിയ മുതല്‍ staphylococci ബാക്ടീരിയ വരെ അതിലുണ്ടത്രേ. അതുകൊണ്ടുതന്നെ ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. മറ്റൊരാളുടെ ബ്രഷ് ഒരിക്കലും എടുത്തുപയോഗിക്കരുത്.
ടോയ്ലറ്റ് ഫ്ലഷ് ചെയ്യുന്ന നേരത്ത് ഒരിക്കലും ബ്രഷ് ചെയ്യാനും പാടില്ലത്രെ. ഇത് വായുവിലൂടെ അണുക്കള്‍ ബ്രഷില്‍ പടരാന്‍ കാരണമായേക്കാം. ടോയ്ലറ്റ് ലിഡ് അടച്ചു വച്ച ശേഷം മാത്രം ബ്രഷ് ചെയ്യുക. ടൂത്ത് ബ്രഷ് ഹോള്‍ഡറും ഇതുപോലെ വൃത്തിയായി സൂക്ഷിക്കേണ്ട സ്ഥലമാണ്. ഇവിടെ നിന്നും അണുബാധ പകരാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ല.
ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോള്‍ ഇവ കൂടി ശ്രദ്ധിക്കുക
∙ പല്ലു തേച്ച ശേഷം ബ്രഷ് നന്നായി വൃത്തിയാക്കണം. പേസ്റ്റിന്റെയോ മറ്റ് എന്തെങ്കിലുമോ പദാര്‍ഥങ്ങള്‍ ബ്രഷില്‍ ബാക്കിയാവാന്‍ പാടില്ല.
∙ ടൂത്ത് ബ്രഷ് കവര്‍ ഉപയോഗിച്ച് ബ്രഷ് സൂക്ഷിച്ചു വയ്ക്കാം എന്ന് ചിന്തിക്കേണ്ട. ഇതിനുള്ളില്‍ ഈര്‍പ്പം നിലനിന്നാല്‍ അത് കൂടുതല്‍ ബാക്ടീരിയ വളര്‍ച്ചയുണ്ടാക്കും.
∙ ടൂത്ത് ബ്രഷ് ഹോള്‍ഡറില്‍ നേരെ വയ്ക്കുക
∙ ഒരിക്കലും മറ്റൊരാളുടെ ബ്രഷും നിങ്ങളുടെ ബ്രഷും തമ്മില്‍ മുട്ടിയുരുമ്മി വയ്ക്കരുത്
∙ അടച്ചു മൂടി ഒരിക്കലും ടൂത്ത് ബ്രഷ് വയ്ക്കരുത്, ഇതും അണുബാധ ഉണ്ടാക്കും.
അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന് പറയുന്നത് ടൂത്ത് ബ്രഷ് ഓരോ മൂന്നു മാസം കൂടുമ്പോഴും മാറ്റണം എന്നാണ്. ഇലക്ട്രിക് ബ്രഷ് ആണ് ഉപയോഗിക്കുന്നതെങ്കിൽ അടിക്കടി അതിന്റെ ഹെഡ് മാറ്റി ഉപയോഗിക്കുക. ആന്റി ബാക്ടീരിയല്‍ മൗത്ത് വാഷില്‍ ബ്രഷ് മുക്കിവയ്ക്കുന്നതും ചിലപ്പോള്‍ സഹായകമാണ്.
പല്ല് തേക്കുന്നതിന് മുൻപായി ഒരു മൗത്ത് വാഷ് ഉപയോഗിച്ച് ആദ്യം വായ കഴുകിയ ശേഷം പല്ല് തേക്കുന്നതാണ് ഏറ്റവും നല്ല വഴി. ഇത് വായിലെ അണുക്കള്‍ ആദ്യം തന്നെ ബ്രഷിലേക്ക് കടക്കാതെ കാക്കും.