വെള്ളം കുടിക്കുന്നത് ശരീരത്തിനു വളരെ നല്ലതാണ്. പല സെലിബ്രിറ്റികളും അവരുടെ ആരോഗ്യരഹസ്യമായി ചൂണ്ടിക്കാണ്ടിക്കുന്നത് ലീറ്റർ കണക്കിന് ശുദ്ധജലം ദിവസവും കുടിക്കുന്നു എന്നതാണ്. എന്നു കരുതി ശരീരത്തിന് വേണ്ടതിലധികം വെള്ളം കുടിച്ചാൽ ആരോഗ്യം ‘വെള്ളത്തിലാകും’ എന്നു ഡോക്ടർമാർ മുന്നറിയിപ്പു തരുന്നു. ദിവസവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളം കുടിക്കുന്നത് ശരീരത്തിനു വളരെ നല്ലതാണ്. പല സെലിബ്രിറ്റികളും അവരുടെ ആരോഗ്യരഹസ്യമായി ചൂണ്ടിക്കാണ്ടിക്കുന്നത് ലീറ്റർ കണക്കിന് ശുദ്ധജലം ദിവസവും കുടിക്കുന്നു എന്നതാണ്. എന്നു കരുതി ശരീരത്തിന് വേണ്ടതിലധികം വെള്ളം കുടിച്ചാൽ ആരോഗ്യം ‘വെള്ളത്തിലാകും’ എന്നു ഡോക്ടർമാർ മുന്നറിയിപ്പു തരുന്നു. ദിവസവും മൂന്നു ലീറ്റർ വെള്ളം കുടിക്കണമെന്ന് പൊതുവേ പറയുമെങ്കിലും ഓരോരുത്തരുടെയും ശരീരഘടനയും കായികപ്രവർത്തനങ്ങളും മറ്റുമനുസരിച്ച് ഇതിൽ വ്യത്യാസമുണ്ട്. അമിതമായി വെള്ളം കുടിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ എന്താണെന്നു നോക്കാം.

∙അമിതമായി ശരീരത്തിലെത്തുന്ന വെള്ളം നിങ്ങളുടെ വൃക്കയ്ക്ക് ജോലിഭാരം കൂട്ടാൻ സാധ്യതയുണ്ട്. നിങ്ങൾ ഉറങ്ങുമ്പോഴും വിശ്രമിക്കുമ്പോഴുമെല്ലാം പാവം വൃക്കകൾ ജോലി ചെയ്തുകൊണ്ടിരിക്കുന്നു എന്നു മറക്കരുത്. ഒരു മണിക്കൂർ സമയത്തിനുള്ളിൽ പരമാവധി 800 മുതൽ 1000 മില്ലീലിറ്റിർ വെള്ളം വരെ മാത്രമേ വൃക്കയ്ക്ക് ശുദ്ധീകരിക്കാനാകൂ. അതുകൊണ്ട് ഒറ്റയടിക്ക് വലിയ അളവിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. ചെറിയ അളവിൽ പല തവണയായി കുടിക്കുതാണ് ആരോഗ്യകരമായ ശീലം. 

ADVERTISEMENT

∙ശരീരത്തിലെ ഇലക്ട്രോലൈറ്റുകൾ അമിതമായി മൂത്രമൊഴിക്കുന്നതുവഴി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. സോഡിയം പോലെയുള്ള അവശ്യഘടകങ്ങളും ഇങ്ങനെ മൂത്രത്തിലൂടെ നഷ്ടപ്പെട്ടേക്കാം. ശരീരത്തിനു വേണ്ട ഇത്തരം ഘടകങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയെ ആണ് ഹൈപ്പോ നട്രീമിയ എന്നു ഡോക്ടർമാർ വിളിക്കുന്നത്. തളർച്ച, ക്ഷീണം, ഛർദ്ദിൽ, തലചുറ്റൽ തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഗുരുതരമായാൽ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണിത്. 

∙ഭക്ഷണത്തിനു തൊട്ടുമുൻപ് വെള്ളം കുടിക്കുന്നത് അമിതവണ്ണം ഒഴിവാക്കാൻ തല്ലതാണ്. എന്നു കരുതി, ഭക്ഷണത്തിനു തൊട്ടുമുൻപ് ആവശ്യത്തിലധികം വെള്ളം കുടിച്ചാൽ വിശപ്പ് പൂർണമായും ഇല്ലാതാകും. ശരീരത്തിനുവേണ്ട ഭക്ഷണം ലഭിക്കാതെയും വരും. ഇത് പോഷക ദൗർലഭ്യം ഉണ്ടാക്കും. 

ADVERTISEMENT

∙എന്തെങ്കിലും വിധത്തിലുള്ള രോഗം ബാധിച്ചവർ എത്ര ലീറ്റർ വെള്ളം കുടിക്കാം എന്നതു സംബന്ധിച്ച് ഡോക്ടറോട് അന്വേഷിക്കുന്നത് നല്ലതാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT