ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ആളുകളുടെ മരണകാരണമാകുന്ന രോഗങ്ങളില്‍ രണ്ടാം സ്ഥാനമാണ് കാന്‍സറിന്. കഴിഞ്ഞ വർഷം ലോകത്താകമാനം 9.6 മില്യന്‍ ആളുകള്‍ കാന്‍സര്‍ മൂലം മരണമടഞ്ഞു എന്നാണ് കണക്ക്. ആറില്‍ ഒരാള്‍ക്ക് ഇന്ന് കാന്‍സര്‍ സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ആളുകളുടെ മരണകാരണമാകുന്ന രോഗങ്ങളില്‍ രണ്ടാം സ്ഥാനമാണ് കാന്‍സറിന്. കഴിഞ്ഞ വർഷം ലോകത്താകമാനം 9.6  മില്യന്‍ ആളുകള്‍ കാന്‍സര്‍ മൂലം മരണമടഞ്ഞു എന്നാണ് കണക്ക്. ആറില്‍ ഒരാള്‍ക്ക് ഇന്ന് കാന്‍സര്‍ സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ എങ്ങനെയാണ് കാന്‍സര്‍ ഭീതിയില്‍ നിന്നും രക്ഷനേടുക? അതിനുത്തരം നമ്മുടെ കൈയില്‍ തന്നെയുണ്ട്‌. നമ്മുടെ ദിനചര്യകള്‍, ജീവിതശൈലി ഇവയിലെ നിഷ്കര്‍ഷത കൊണ്ട് കാന്‍സറിനെ പടിക്കു പുറത്തുനിര്‍ത്താം.

ലോകാരോഗ്യസംഘടന പറയുന്നത് മൂന്നില്‍ ഒരാള്‍ക്ക് കാന്‍സര്‍ പിടിപെടുന്നതും അവരുടെ ജീവിതശൈലിയുടെ അപാകതകള്‍ മൂലമാണത്രേ. ഹൈ ബോഡി മാസ് ഇൻഡക്സ്, പഴങ്ങളും പച്ചകറികളും കഴിക്കാത്തത്, ഫാസ്റ്റ് ഫുഡ്‌ കഴിക്കുന്ന പ്രവണത എന്നിവ ഇതില്‍ ഉള്‍പ്പെടും. അതുപോലെ പുകവലി, മദ്യപാനം, വ്യായാമം ഇല്ലായ്മ എന്നിവയും കൂടെയുണ്ട്. എന്നാല്‍ ഇനി പറയുന്ന അഞ്ചു സംഗതികള്‍ ശീലിച്ചാല്‍ കാന്‍സര്‍ സാധ്യത നന്നേ കുറയ്ക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അത് എന്താണെന്നു നോക്കാം.

ADVERTISEMENT

വെയ്റ്റ് ലിഫ്റ്റിങ് - മെഡിക്കല്‍ ആന്‍ഡ്‌ സയന്‍സ് സ്പോര്‍ട്സ് ആന്‍ഡ്‌ എക്സര്‍സൈസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നത് വെയ്റ്റ് ലിഫ്റ്റിങ് പതിവായി ചെയ്യുന്നതു വഴി കോളന്‍ കാന്‍സര്‍ സാധ്യത ഇല്ലാതാക്കാം എന്നാണ്. ഇന്‍സുലിന്‍, ഗ്ലുക്കോസ് ബാലന്‍സ് നിലനിര്‍ത്താനും ഷുഗര്‍ ലെവല്‍ ക്രമപ്പെടുത്താനും ഇത് സഹായിക്കും. കിഡ്നി കാന്‍സര്‍ സാധ്യതയും കുറയ്ക്കാന്‍ വെയ്റ്റ് ലിഫ്റ്റിങ് വഴി സാധിക്കും.

ഇഞ്ചി, വെളുത്തുള്ളി - ഇന്ത്യക്കാരുടെ ആഹാരശീലങ്ങളില്‍ ഉള്ളിയും വെളുത്തുള്ളിയും എപ്പോഴുമുണ്ട്. സ്താനാര്‍ബുദം തടയാന്‍ 67 % വരെ ഇവയ്ക്ക് സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഇവ ഒരിക്കലും ഉപേക്ഷിക്കണ്ട.

ADVERTISEMENT

വെള്ളം - വെള്ളം കുടിച്ചില്ലെങ്കില്‍ എപ്പോള്‍ രോഗം വന്നെന്നു ചോദിച്ചാല്‍ മതിയല്ലോ. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ വെള്ളം കുടി നല്ലതാണ്. ബ്ലാഡര്‍ കാന്‍സര്‍ സാധ്യത ഒഴിവാക്കാന്‍ വെള്ളത്തെതന്നെ ആശ്രയിക്കാം.

അത്താഴം നേരത്തെ - ഉറങ്ങാന്‍ പോകുന്നതിനു കുറഞ്ഞത്‌ രണ്ടുമണിക്കൂര്‍ മുന്‍പേ ആഹാരം കഴിക്കുക. ഇത് കാന്‍സര്‍ സാധ്യത  20  % കുറയ്ക്കുന്നു. ഉറക്കത്തിലും ശരീരം ദഹനത്തിനായി പ്രവര്‍ത്തിക്കുന്നത് ഒട്ടും നന്നല്ല. ബ്രസ്റ്റ് കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവ തടയാന്‍ ഈ ശീലം പാലിക്കുക.

ADVERTISEMENT

സണ്‍പ്രൊട്ടക്‌ഷൻ-  അന്തരീക്ഷത്തില്‍ ചൂട് കൂടി വരികയാണ്, അതുകൊണ്ട് തന്നെ ഹാനീകരമായ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാനുള്ള സാധ്യത ഏറെ. ചർമാർബുദം ഇന്ന് കൂടി വരികയാണ്. ഇതിനെ തടയാന്‍ വെയിലത്ത് പോകുമ്പോള്‍ നല്ലൊരു സണ്‍പ്രൊട്ടക്‌ഷൻ ക്രീം ഉപയോഗിക്കുക.