കണ്ണെഴുതി പൊട്ടുംതൊട്ട് കൈകാലിളക്കിക്കിടക്കുന്ന നവജാതശിശുക്കളെ കാണാൻ പ്രത്യേക ചേലാണ്. കുഞ്ഞുങ്ങൾക്ക് കണ്ണേറു തട്ടാതിരിക്കാൻ കവിളിലും താടിയിലുമൊക്കെ കൺമഷിവച്ച് പൊട്ട് ഇടുന്നവരുമുണ്ട്. ചില ഇടങ്ങളിലാകട്ടെ, പ്രസവശേഷം ആദ്യമായി കുഞ്ഞിന്റെ കണ്ണെഴുതുന്നതിന് പ്രത്യേക ദിവസം പോലുമുണ്ട്. കണ്ണെഴുതുന്നതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണെഴുതി പൊട്ടുംതൊട്ട് കൈകാലിളക്കിക്കിടക്കുന്ന നവജാതശിശുക്കളെ കാണാൻ പ്രത്യേക ചേലാണ്. കുഞ്ഞുങ്ങൾക്ക് കണ്ണേറു തട്ടാതിരിക്കാൻ കവിളിലും താടിയിലുമൊക്കെ കൺമഷിവച്ച് പൊട്ട് ഇടുന്നവരുമുണ്ട്. ചില ഇടങ്ങളിലാകട്ടെ, പ്രസവശേഷം ആദ്യമായി കുഞ്ഞിന്റെ കണ്ണെഴുതുന്നതിന് പ്രത്യേക ദിവസം പോലുമുണ്ട്. കണ്ണെഴുതുന്നതിന് എത്രമാത്രം പ്രാധാന്യം നമ്മൾ കൽപ്പിക്കുന്നു എന്നതിന്റെ തെളിവാണിത്.

കണ്ണുകൾക്കു സൗന്ദര്യം നൽകാനുള്ള നമ്മുടെ പരമ്പരാഗത ചേരുവകളാണ് കൺമഷിയും സുറുമയുമൊക്കെ. ആദ്യമൊക്കെ സിങ്ക്, തുരിശ്, അനേകം ഔഷധച്ചെടികൾ എന്നിവ അടങ്ങിയ മരുന്നായിട്ടായിരുന്നു കൺമഷിയുടെ ഉപയോഗം. കൺമഷിയുടെ ഗുണദോഷങ്ങളെക്കുറിച്ച് ചില പഠനങ്ങളും ഇന്ത്യയിൽ നടന്നിട്ടുണ്ട്. ഈ പഠനങ്ങളിൽ കണ്ടെത്തിയത്, പറയപ്പെടുന്ന ഗുണങ്ങളെക്കാളേറെ ദോഷങ്ങളാണുള്ളതെന്നാണ്. 

ADVERTISEMENT

കണ്ണെഴുതുക എന്നു പറഞ്ഞ് കരി മുഴുവൻ കുഞ്ഞിന്റെ കണ്ണിനു ചുറ്റും വാരിപ്പൊത്തുകയാണ് പലരും ചെയ്യുന്നത്. കൺമഷിയിലെ പല ഘടകങ്ങളും കുഞ്ഞുങ്ങളുടെ കാഴ്ചശക്തിയെ വരെ ബാധിച്ചേക്കാമെന്നാണു പറയുന്നത്. ഏറെ നാളത്തെ ഉപയോഗം ശരീരത്തിൽ അമിതഅളവിൽ ഈയം അടിഞ്ഞു കൂടാനും കാരണമാകാം. മജ്ജയിലേക്കു വ്യാപിക്കുന്നതുകൊണ്ട് കുഞ്ഞുങ്ങൾക്ക് വിളർച്ച ഉണ്ടാകുന്നു. ചെങ്കണ്ണ്, കണ്ണുനീർ ഗ്രന്ഥിയുടെ വീക്കം, കണ്ണിൽ വ്രണം, വരണ്ട കണ്ണ് എന്നിവയ്ക്കും കണ്മഷി കാരണമാകാമെന്നു പഠനങ്ങൾ പറയുന്നു.

അലർജിയാണ് കൺമഷിയുടെ മറ്റൊരു പ്രധാന പ്രശ്നം. അതിനാൽ കണ്ണിന്റെ ഉള്ളിലേക്ക് ഇത് അധികം പുരളാതെ ശ്രദ്ധിക്കണം. കൺമഷി ഉപയോഗിക്കുമ്പോൾ കണ്ണിനു ചൊറിച്ചിലോ വീക്കമോ അനുഭവപ്പെട്ടാൽ ഉടൻ ഉപയോഗം നിർത്തണം. പുറത്തുനിന്നു വാങ്ങുന്നവ വിശ്വാസയോഗ്യമല്ലാത്തതിനാൽ വീട്ടിൽ കൺമഷി ഉണ്ടാക്കി ഉപയോഗിക്കുന്നവരുമുണ്ട്.

ADVERTISEMENT

Content Summary- Using Eyeliner for Kids; Health Hazards; Tips