ആരാണ് ഉന്മേഷത്തോടെയിരിക്കാൻ ആഗ്രഹിക്കാത്തത്. ശരീരത്തിന്റെയും മനസ്സിന്റെയും സന്തോഷവും സ്വസ്ഥതയും ആരോഗ്യവും തന്നെയാണ് ഏറ്റവും പ്രധാനം. അതിനായി ഈ ആറു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ∙കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് ചുമ, ജലദോഷം, പനി തുടങ്ങിയ രോഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കുക. ഓരോ പ്രായത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാണ് ഉന്മേഷത്തോടെയിരിക്കാൻ ആഗ്രഹിക്കാത്തത്. ശരീരത്തിന്റെയും മനസ്സിന്റെയും സന്തോഷവും സ്വസ്ഥതയും ആരോഗ്യവും തന്നെയാണ് ഏറ്റവും പ്രധാനം. അതിനായി ഈ ആറു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. 

∙കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് ചുമ, ജലദോഷം, പനി തുടങ്ങിയ രോഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കുക. ഓരോ പ്രായത്തിലും വേണ്ട പ്രതിരോധകുത്തിവയ്പുകൾ എടുക്കുക. പ്രതിരോധ മരുന്നുകൾ കഴിക്കുക. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക. രോഗസാഹചര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കുക. അടിക്കടി വരുന്ന രോഗങ്ങൾ ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുത്തും. അതിനാൽ കഴിയുന്നത്ര രോഗങ്ങളിൽനിന്ന് അകലം പാലിക്കുക

ADVERTISEMENT

∙പ്രതിരോധശേഷി മെച്ചപ്പെടുത്തി ശരീരത്തിന് ഉന്മേഷം നൽകുന്നതിൽ വൈറ്റമിൻ ഡിക്കുള്ള പങ്ക് നിർണായകമാണ്. എല്ലായ്പ്പോഴും ഓഫിസ് ജോലി ചെയ്യുന്നവർക്കും വീട്ടമ്മമാർക്കും വൈറ്റമിൻ ഡിയുടെ അഭാവം കാണപ്പെടാറുണ്ട്. ആവശ്യത്തിന് ഇളംവെയിൽ കൊണ്ടാൽ എളുപ്പം പരിഹാരിക്കാവുന്ന വിഷയമേയുളളു.

∙എല്ലാ ദിവസവും ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ ഒരു സമയം ക്രമീകരിക്കാം. 8 മണിക്കൂർ ഉറങ്ങാൻ കഴിഞ്ഞാൽ ഏറ്റവും നല്ലത്. രാത്രി 6 മണിക്കൂർ എങ്കിലും നിർബന്ധമായി ഉറങ്ങിയിരിക്കണം. ഉറങ്ങുമ്പോഴാണ് ശരീരത്തിന് വിശ്രമം ലഭിക്കുന്നത്. ഈ വിശ്രമമാണ് പിറ്റേന്ന് ചുറുചുറുക്കോടെ പ്രവർത്തിക്കാൻ നമുക്ക് ഉന്മേഷം നൽകുന്നത്. 

ADVERTISEMENT

∙സ്മാർട്ഫോണും കംപ്യൂട്ടറും എല്ലാം മാറ്റിവച്ച് ദിവസവും ഒരു മണിക്കൂർ നേരമെങ്കിലും ഗാഡ്ജറ്റ് ഫ്രീ ആയിരിക്കാൻ ശ്രമിക്കണം. ഉറക്കത്തിനു മുൻപുള്ള ഒരു മണിക്കൂർ ഇതിനായി നീക്കിവയ്ക്കാം. ഇത് നിങ്ങളുടെ തലച്ചോറിനും കണ്ണുകൾക്കും ആയാസം കുറയ്ക്കും. 

∙ കുടുംബവുമൊത്ത് അല്ലെങ്കിൽ കൂട്ടുകാരുമൊത്തുമുള്ള സമയം വളരെ വിലപ്പെട്ടതാണ്. നിങ്ങളുടെ സാമൂഹ്യ ഇടപെടലുകളെ മാത്രമല്ല മാനസികാവസ്ഥയെയും ഇത് സ്വാധീനിക്കുന്നുണ്ട്. പ്രിയപ്പെട്ടവരോടുള്ള സംഭാഷണം, മക്കളോടൊത്തുള്ള കളി തമാശകൾ, പങ്കാളിക്കൊപ്പമുള്ള സമയം എന്നിവയ്ക്കൊക്കെ നിങ്ങളിൽ ഏറെ പോസിറ്റീവ് എനർജി സമ്മാനിക്കാൻ സാധിക്കും. 

ADVERTISEMENT

∙ഭക്ഷണം എന്നത് വിശപ്പടക്കാൻ മാത്രമല്ല, നിങ്ങളെ ആരോഗ്യവാനായി നിലനിർത്താനുള്ള ഔഷധം കൂടിയാണെന്ന് ഓർമിക്കുക. അതുകൊണ്ട് കൃത്രിമമധുരവും പായ്ക്കഡ് ഭക്ഷണവും ജങ്ക് ഫുഡും പാടെ ഒഴിവാക്കാം. കഴിയുന്നത്ര പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുക.

English summary: Fatigue in Youths; Remedial Measures

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT