എന്തുകൊണ്ട് ജങ്ക്ഫുഡിനു നിരോധനം; അറിഞ്ഞിരിക്കണം ഈ അപകടാവസ്ഥകൾ
ജങ്ക് ഫുഡിനെ സ്കൂളിന്റെ പരിസരത്തുപോലും കയറ്റരുതെന്നാണു കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. കാരണം, ബർഗറും പീത്‌സയും പഫ്സും ഫ്രഞ്ച് ഫ്രൈസുമൊന്നും കുട്ടികൾക്ക് അത്ര നല്ലതല്ലെന്നതുതന്നെ. ഒന്നാം പീരിയഡിൽ ക്ലാസിൽ ശ്രദ്ധിക്കുന്നതുപോലെ അവസാന പീരിയഡിലും ശ്രദ്ധ കിട്ടാനും ഉച്ചയ്ക്കു ശേഷം ഉറക്കം
ജങ്ക് ഫുഡിനെ സ്കൂളിന്റെ പരിസരത്തുപോലും കയറ്റരുതെന്നാണു കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. കാരണം, ബർഗറും പീത്‌സയും പഫ്സും ഫ്രഞ്ച് ഫ്രൈസുമൊന്നും കുട്ടികൾക്ക് അത്ര നല്ലതല്ലെന്നതുതന്നെ. ഒന്നാം പീരിയഡിൽ ക്ലാസിൽ ശ്രദ്ധിക്കുന്നതുപോലെ അവസാന പീരിയഡിലും ശ്രദ്ധ കിട്ടാനും ഉച്ചയ്ക്കു ശേഷം ഉറക്കം
ജങ്ക് ഫുഡിനെ സ്കൂളിന്റെ പരിസരത്തുപോലും കയറ്റരുതെന്നാണു കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. കാരണം, ബർഗറും പീത്‌സയും പഫ്സും ഫ്രഞ്ച് ഫ്രൈസുമൊന്നും കുട്ടികൾക്ക് അത്ര നല്ലതല്ലെന്നതുതന്നെ. ഒന്നാം പീരിയഡിൽ ക്ലാസിൽ ശ്രദ്ധിക്കുന്നതുപോലെ അവസാന പീരിയഡിലും ശ്രദ്ധ കിട്ടാനും ഉച്ചയ്ക്കു ശേഷം ഉറക്കം
ജങ്ക് ഫുഡിനെ സ്കൂളിന്റെ പരിസരത്തുപോലും കയറ്റരുതെന്നാണു കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. കാരണം, ബർഗറും പീത്‌സയും പഫ്സും ഫ്രഞ്ച് ഫ്രൈസുമൊന്നും കുട്ടികൾക്ക് അത്ര നല്ലതല്ലെന്നതുതന്നെ. ഒന്നാം പീരിയഡിൽ ക്ലാസിൽ ശ്രദ്ധിക്കുന്നതുപോലെ അവസാന പീരിയഡിലും ശ്രദ്ധ കിട്ടാനും ഉച്ചയ്ക്കു ശേഷം ഉറക്കം തൂങ്ങാതിരിക്കാനും ബുദ്ധിവളരാനും ബർഗറും പീത്‌സയുമൊന്നും പോരാ. നല്ല ഭക്ഷണം, നന്നായി കഴിക്കണം. തേങ്ങയും ശർക്കരയും ഉള്ളിൽവച്ച നാടൻ കൊഴുക്കട്ടയും ഇലയടയുമൊക്കെക്കഴിച്ച് കുട്ടികൾ ആരോഗ്യത്തോടെ വളരട്ടെ...
സ്കൂൾ വിട്ടാൽ ട്യൂഷനു പോകുന്നതിനു മുൻപ് ബേക്കറികളിലും പതിവായി ഹാജർ വയ്ക്കുന്നവരാണു ഭൂരിഭാഗം കുട്ടികളും. ബർഗറും പീത്‌സയും പഫ്സും ഫ്രഞ്ച് ഫ്രൈസും പായ്ക്കറ്റിൽ കിട്ടുന്ന പൊട്ടറ്റോ ചിപ്സും കൂടെ ശീതളപാനീയങ്ങളുമാണു കുട്ടികൾക്കു പ്രിയം.
500– 600 കാലറിയാണ് ഒരു ബർഗറിൽ നിന്നു ലഭിക്കുന്നത്. രാവിലെ മുതൽ പറമ്പിൽ കിളയ്ക്കുന്നവർക്ക് ആവശ്യമായ കാലറി. അതുകൊണ്ട് ബർഗർ കഴിച്ച് ക്ലാസിൽ അടങ്ങിയിരിക്കുന്ന കുട്ടികൾക്കു സമീപഭാവിയിൽതന്നെ ചൈൽഡ് ഡയബറ്റിസ് പോലുള്ള രോഗങ്ങൾ വന്നേക്കാമെന്നു വിദഗ്ധർ പറയുന്നു.
ഉച്ചഭക്ഷണമായും ജങ്ക്ഫുഡ് വേണ്ട
വൈറ്റമിനുകളും ലവണങ്ങളും അന്നജവും ഗ്ലൂക്കോസും അടങ്ങിയ കോംപ്ലക്സ് കാർബോ ഹൈഡ്രേറ്റ് ആഹാരമാണു കുട്ടികൾ കഴിക്കേണ്ടത്.
തവിടു കളയാത്ത അരിയുടെ ചോറ്, നവരയരി, പുലാവ്, ചപ്പാത്തി, ഇഡ്ഡലി, ദോശ എന്നിവയെല്ലാം ഈ ഇനത്തിൽ പെടും.
മൈദ, തവിടുകളഞ്ഞ അരി, പഞ്ചസാര എന്നിവ സിംഗിൾ കാർബോ ഹൈഡ്രേറ്റ് ആഹാരങ്ങളാണ്. മീൻ, നാടൻ കോഴിയിറച്ചി, പച്ചക്കറികൾ, ഇലക്കറികൾ, മുട്ട, പയർ, പരിപ്പ്, കടല (മുളപ്പിച്ചെടുത്താൽ നല്ലത്) എന്നിവയും ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രോട്ടീൻ വിഭവങ്ങൾ മാറിമാറി ഉൾപ്പെടുത്തണം. മീൻ ആണു കുട്ടികൾക്ക് ഉത്തമം.
പയറു വർഗങ്ങളിൽ വൈറ്റമിൻ, മിനറൽസ്, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലക്കറികളിലും പച്ചക്കറികളിലും നാരുകൾ ധാരാളമായുണ്ട്.
കാരറ്റ്, ബീറ്റ്റൂട്ട്, വെണ്ടയ്ക്ക, പയർ, പാവയ്ക്ക, വഴുതനങ്ങ, മുരിങ്ങയില, ചീര, കൂൺ തുടങ്ങി ലഭ്യമായ എല്ലാ പച്ചക്കറികളും മാറിമാറി ഉൾപ്പെടുത്താം.
ദഹനവും ആഗിരണവും ഉൾപ്പെടെയുള്ള ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആന്റി ഓക്സിഡന്റുകൾ ആവശ്യമാണ്.
ജങ്ക് ഫുഡിൽ ഇവയൊന്നുമില്ല. സാധാരണ ആഹാരം ദഹിക്കുന്നതിന്റെ മൂന്നിലൊന്നു സമയംകൊണ്ട് ജങ്ക് ഫുഡ് ദഹിക്കുന്നതിന്റെ കാരണമിതാണ്. ചക്ക, മാതളം, കാരറ്റ് എന്നിവയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമുണ്ട്.
ബർഗർർർർർ
∙ മൈദ കൊണ്ടുണ്ടാക്കിയ വൈറ്റ് െബ്രഡിൽ സിംഗിൾ കാർബോഹൈഡ്രേറ്റ് മാത്രം. വിറ്റാമിനുകളോ ഫൈബറോ, നല്ല കൊഴുപ്പുകളോ, മിനറലുകളോ, പ്രോട്ടീനോ ഇല്ല.
∙ ഡാൽഡയിൽ ശരീരത്തിന് ആവശ്യമില്ലാത്ത പൂരിത കൊഴുപ്പ്.
∙ ജങ്ക് ഫുഡിൽ ഉപയോഗിക്കുന്ന ഇറച്ചിയും മുട്ടയുമെല്ലാം ബ്രോയിലർ ചിക്കന്റേതായതിനാൽ കുട്ടികളിൽ പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കും. പാലുൽപന്നങ്ങളിലും സമാന പ്രശ്നങ്ങളുണ്ട്.
∙ ഫൈബറുകളില്ലാത്ത സിംഗിൾ കാർബോഹൈഡ്രേറ്റ് വളരെ വേഗം (ഒരു മണിക്കൂറിൽ) ദഹിക്കും.
∙ ഇതു രക്തത്തിലെ പഞ്ചസാരയുടെ അളവു
പെട്ടെന്നു കൂട്ടും.
∙ഇൻസുലിൻ ഇവ പെട്ടെന്നുതന്നെ ശരീര കോശങ്ങളിലെത്തിക്കും.
∙ ഇവ കഴിച്ചിട്ടു കുട്ടികൾ ക്ലാസിൽ ഇരിക്കുമ്പോൾ കാലറി കത്താൻ അവസരം ലഭിക്കുന്നില്ല, ഇവ അമിത കൊഴുപ്പായി കോശങ്ങളിൽ അടിഞ്ഞുകൂടും.
∙ ഇതു കുട്ടികളിൽ പ്രമേഹം പോലുള്ള രോഗങ്ങളുണ്ടാക്കും.
ജങ്ക് ഫുഡ് അഥവാ 5 വെളുത്ത വിഷങ്ങൾ
∙ വൈറ്റ് ബ്രെഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൈദ,
∙ പായ്ക്കറ്റ് സൂപ്പിലും നൂഡിൽസിലും പൊട്ടറ്റോ ഫ്രൈയിലും മറ്റും
ഉപയോഗിക്കുന്ന റിഫൈൻഡ് ഉപ്പ്
∙ പായ്ക്കറ്റുകളിലെ പാലുൽപന്നങ്ങൾ
∙ ചോക്കലേറ്റിലും മിഠായികളിലും ഉപയോഗിക്കുന്ന
റിഫൈൻഡ് പഞ്ചസാര
∙ തവിടു കളഞ്ഞ വെളുത്ത അരി
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ലളിത അപ്പുക്കുട്ടൻ,
എച്ച്ഒഡി മിംസ് നാച്യുറോപ്പതി, നെയ്യാറ്റിൻകര, തിരുവനന്തപുരം.
English summary: Ban on junkfoods; Be aware of these health risks