ആയുസ്സ് കൂടാൻ എവിടെ ജീവിക്കണം?
കൂടുതൽ കാലം ആരോഗ്യത്തോടെയും ആയുസ്സോടെയും ജീവിക്കുക എന്നതാണ് മിക്കവരുടെയും ആഗ്രഹം. നമ്മൾ ജീവിക്കുന്ന ചുറ്റുപാടിന് നമ്മുടെ ആയുർദൈർഘ്യത്തെ ഏതെങ്കിലും വിധം സ്വാധീനിക്കാൻ കഴിയുമോ? കഴിയുമെന്നാണ് പുതിയ പഠനങ്ങൾ അവകാശപ്പെടുന്നത്. നമ്മുടെ ചുറ്റുപാടുമുള്ള വായു, വെള്ളം തുടങ്ങിയവയുടെ പരിശുദ്ധി ഇതിൽ വലിയ

കൂടുതൽ കാലം ആരോഗ്യത്തോടെയും ആയുസ്സോടെയും ജീവിക്കുക എന്നതാണ് മിക്കവരുടെയും ആഗ്രഹം. നമ്മൾ ജീവിക്കുന്ന ചുറ്റുപാടിന് നമ്മുടെ ആയുർദൈർഘ്യത്തെ ഏതെങ്കിലും വിധം സ്വാധീനിക്കാൻ കഴിയുമോ? കഴിയുമെന്നാണ് പുതിയ പഠനങ്ങൾ അവകാശപ്പെടുന്നത്. നമ്മുടെ ചുറ്റുപാടുമുള്ള വായു, വെള്ളം തുടങ്ങിയവയുടെ പരിശുദ്ധി ഇതിൽ വലിയ ഘടകമാണ്. അതുപോലെതന്നെ പ്രധാനമാണ് നമ്മുടെ ആവാസവ്യവസ്ഥയിലെ പച്ചപ്പും. എന്നുകരുതി എല്ലായ്പ്പോഴും ഗ്രാമത്തിൽ തന്നെ ജീവിതം പരിമിതപ്പെടുത്തണമെന്നല്ല.
നഗരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പച്ചപ്പ് കൂടിയവ തിരഞ്ഞെടുക്കാൻ ശ്രദ്ധിച്ചാൽ മതി. ട്രാഫിക് സാന്ദ്രത കൂടുമ്പോൾ വായുവിൽ കലരുന്ന വിഷവാതകങ്ങൾ മുതൽ, നദികളിലേക്ക് ഫാക്ടറികളിൽനിന്ന് ഒഴുകിയെത്തുന്ന മലിനജലം വരെ നിങ്ങളുടെ നിത്യജീവിതത്തെ നിങ്ങളറിയാതെ സ്വാധീനിക്കുന്നുണ്ടത്രേ. കഴിക്കുന്ന ഭക്ഷണം, ശ്വസിക്കുന്ന വായു എന്നിവ സ്വച്ഛമായിരിക്കണമെന്നു മാത്രമല്ല, അധികം ശബ്ദശല്യമില്ലാത്ത സ്ഥലം വേണം താമസത്തിനു തിരഞ്ഞെടുക്കാൻ.
വിദേശരാജ്യങ്ങളിൽ പോലും നഗരങ്ങളിലെ പ്രധാനപാതയിൽനിന്ന് അൽപം വിട്ട് ശാന്തമായ സ്ഥലങ്ങളാണ് ഇപ്പോൾ പാർപ്പിടാവശ്യങ്ങൾക്കായി ആളുകൾ തിരഞ്ഞെടുക്കുന്നത്. മലിനീകരണം മാത്രമല്ല വില്ലൻ. ജനസാന്ദ്രത കൂടിയ നഗരങ്ങളിൽ പൊതു ഇടങ്ങളുടെ ദൗർലഭ്യവും മറ്റൊരു പ്രശ്നമാണ്. കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലങ്ങൾ, മുതിർന്നവർക്ക് നടക്കാനും മറ്റുമുള്ള സുരക്ഷിതമായ പൊതുനിരത്തുകൾ എന്നിവയുടെ അപര്യാപ്തത ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
തുറസ്സായ സ്ഥലങ്ങൾക്ക് നിങ്ങളുടെ മാനസികാരോഗ്യം പരുവപ്പെടുത്തുന്നതിലും വലിയ പങ്കുണ്ട്. സ്പെയിനിലെ ബാർസിലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത് ആണ് ചുറ്റുപാടും നമ്മുടെ ആയുർദൈർഘ്യവും തമ്മിലുള്ള പരസ്പര ബന്ധം കണ്ടെത്തിയത്. സ്വച്ഛമായതും അല്ലാത്തതുമായ ആവാസ സ്ഥലങ്ങളിൽ ജീവിക്കുന്ന ആയിരത്തോളം പേരുടെ ആയുർദൈർഘ്യം വിലയിരുത്തിക്കൊണ്ടായിരുന്നു പഠനം.
English Summary: Living in a polluted city can reduce your lifespan