കൊളസ്ട്രോളിനെ എന്തിനു ഭയക്കണം; ഇതാ ഇവ കഴിച്ച് നല്ല കൊളസ്ട്രോൾ കൂട്ടിക്കോളൂ
നിത്യജീവിതത്തിലെ സുഗമമായ ശാരീരിക പ്രവർത്തനങ്ങൾക്ക് അവശ്യം വേണ്ട ഒന്നാണ് കൊളസ്ട്രോൾ. നമ്മുടെ ശരീരത്തിലുള്ള ലക്ഷക്കണക്കിനു കോശങ്ങളെ പൊതിഞ്ഞിരിക്കുന്ന സ്തരങ്ങൾ കൊളസ്ട്രോൾ ഉള്ളതുകൊണ്ടാണ് പൊട്ടിപ്പോകാതെ അതിന്റെ ഘടന നിലനിർത്തുന്നത്. നമ്മുടെ ഞരമ്പുകളുടെ പ്രവർത്തനക്ഷമതയ്ക്കും കൊളസ്ട്രോൾ

നിത്യജീവിതത്തിലെ സുഗമമായ ശാരീരിക പ്രവർത്തനങ്ങൾക്ക് അവശ്യം വേണ്ട ഒന്നാണ് കൊളസ്ട്രോൾ. നമ്മുടെ ശരീരത്തിലുള്ള ലക്ഷക്കണക്കിനു കോശങ്ങളെ പൊതിഞ്ഞിരിക്കുന്ന സ്തരങ്ങൾ കൊളസ്ട്രോൾ ഉള്ളതുകൊണ്ടാണ് പൊട്ടിപ്പോകാതെ അതിന്റെ ഘടന നിലനിർത്തുന്നത്. നമ്മുടെ ഞരമ്പുകളുടെ പ്രവർത്തനക്ഷമതയ്ക്കും കൊളസ്ട്രോൾ അത്യാവശ്യമാണ്.
ഭക്ഷണത്തിലുടെ കൊളസ്ട്രോൾ എത്തിപ്പെടാതിരുന്നാലും ശരീരത്തിനാവശ്യമായ ധർമങ്ങൾ ചെയ്യാനാവശ്യമായ കൊളസ്ട്രോൾ ശരീരം ഉൽപ്പാദിപ്പിക്കുന്നുണ്ട്. അതിനാൽ ഭക്ഷണത്തിലൂടെ വളരെ കുറച്ച് കൊളസ്ട്രോൾ നൽകിയാൽ മതിയാകും. എന്നാൽ കൊളസ്ട്രോൾ കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോൾ രക്തക്കുഴലുകളിൽ മെഴുകു പോലുള്ള വസ്തുവായി അത് അടിഞ്ഞുകൂടുന്നു.
ട്രാൻസ്ഫാറ്റ് കലർന്ന എണ്ണയുടെ ഉപയോഗം കുടവയറുണ്ടാക്കുകയും തൂക്കം കൂട്ടുകയും ചെയ്യുന്നു. പറോട്ട, ബേക്കറി പലഹാരങ്ങൾ, കേക്ക്, വനസ്പതി ഉപയോഗിച്ചുള്ള പാചകം എന്നിവ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൂട്ടും. കടുകെണ്ണ, കപ്പലണ്ടി എണ്ണ, ഒലിവ് എണ്ണ, വാൾനട്സ്, ബദാം, അണ്ടിപ്പരിപ്പ് എന്നിവയിലുള്ള മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പ് എച്ച്ഡിഎൽ കൂട്ടുന്നു.
ഒമേഗ 3 കൂടുതലുള്ള മത്സ്യങ്ങളായ ചാള, ചൂര, അയല, ട്യൂണ എന്നിവയിലുള്ള ഇക്കോസ പെന്റോണിക് അമ്ലം, ഡോകസക്സോണി അമ്ലം എന്നിവ ഹൃദയത്തെ സംരക്ഷിക്കുകയും തലച്ചോർ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. സസ്യാഹാരം കഴിക്കുന്നവർ മത്തക്കുരു, സോയാബീനെണ്ണ, വാൾനട്സ്, ഇലക്കറികൾ എന്നിവ ഉപയോഗിച്ചാൽ ഒമേഗ 3 ലഭിക്കുന്നു.
ചുവന്നുള്ളിയിലും സവാളയിലും അടങ്ങിയിരിക്കുന്ന ക്യുയെർസ്റ്റീൻ എറ്റവുമധികം ഫ്ളവനോയ്ഡുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഭക്ഷ്യവസ്തുവാണ്. ഇത് കൊളസ്ട്രോളിന്റെ അമിത ആഗിരണത്തെയും ഓക്സീകരണത്തെയും തടയുന്നു. ഇതുമൂലം എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് രക്തത്തിൽ കുറയുന്നു. ദിവസവും കാൽ കപ്പ് പയറുവർഗങ്ങൾ കഴിക്കുമ്പോൾ നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൂടും. ആറു മണിക്കൂർ കുതിർത്തെടുത്ത ചെറുപയർ, രാജ്മ, ഉണങ്ങിയ പീസ്, ലിമാ ബീൻസ് ഇവയും വളരെ ഫലപ്രദമാണ്.
ആറു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ഏതെങ്കിലും പയറുവർഗം വേവിച്ച് ഇഞ്ചി, വെളുത്തുള്ളി, മല്ലിയില അല്ലെങ്കിൽ പുതിനയില എന്നിവ ചേർത്തു ദിവസവും സൂപ്പു കഴിച്ചവരിൽ എച്ച്ഡിഎൽ കൊളസ്ട്രോൾ കൂടിയതായി പഠനങ്ങൾ പറയുന്നു.
English Summary: Cholesterol: HDL and LDL Ranges and Diet