ആരോഗ്യ കാര്യത്തിൽ പലർക്കും എപ്പോഴും ടെൻഷനാണ്. ചെറിയൊരു വേദനയോ തടിപ്പോ മതി, ടെൻഷനടിക്കാൻ. ആരോഗ്യവിദഗ്ധരുടെ അടുത്തെത്തി പ്രശ്നങ്ങളൊന്നുമില്ലെന്ന് അറിഞ്ഞാലേ സമാധാനമാകൂ. ജീവിതശൈലി തന്നെയാണ് പല രോഗങ്ങളുടെയും മുഖ്യകാരണം. രണ്ടു മധ്യവയസ്കർ കണ്ടു മുട്ടിയാൽ ആദ്യം ചോദിക്കുന്നത് ബിപിയും ഷുഗറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ കാര്യത്തിൽ പലർക്കും എപ്പോഴും ടെൻഷനാണ്. ചെറിയൊരു വേദനയോ തടിപ്പോ മതി, ടെൻഷനടിക്കാൻ. ആരോഗ്യവിദഗ്ധരുടെ അടുത്തെത്തി പ്രശ്നങ്ങളൊന്നുമില്ലെന്ന് അറിഞ്ഞാലേ സമാധാനമാകൂ. ജീവിതശൈലി തന്നെയാണ് പല രോഗങ്ങളുടെയും മുഖ്യകാരണം. രണ്ടു മധ്യവയസ്കർ കണ്ടു മുട്ടിയാൽ ആദ്യം ചോദിക്കുന്നത് ബിപിയും ഷുഗറും കൊളസ്ട്രോളുമൊക്കെ ഉണ്ടോ എന്നായി മാറിയിട്ടുണ്ട്. ഇതെല്ലാം ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി. എന്തുകൊണ്ട് ഇങ്ങനെ എന്നു ചോദിക്കുന്നതിനു മുൻപ്, സ്വന്തം ആരോഗ്യത്തിൽ നാം എത്രത്തോളം ശ്രദ്ധാലുക്കളാണെന്നു കൂടി ചിന്തിക്കുന്നത് ഉത്തമമായിരിക്കും. രോഗം വരുമ്പോഴോ അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോഴോ മാത്രമല്ലേ നാം അതിനെക്കുറിച്ച് ആശങ്കാകുലരാകുന്നുള്ളു. ആരോഗ്യശീലങ്ങൾ ചിട്ടയോടെ കൊണ്ടുപോകുന്നതിന് അഞ്ച് ടിപ്പുകൾ ഇതാ...

1. പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. രാവിലെ കഴിക്കുന്ന ആഹാരം ആരോഗ്യദായകമായിരിക്കണം. ഇതുവഴി ഒരു ദിവസത്തിന്റെ ആരംഭം കരുത്തുറ്റതും ഉൻമേഷകരവുമാക്കാം.

ADVERTISEMENT

2. ശ്വാസേച്ഛ്വാസം എപ്പോഴും വയറ്റിൽ നിന്നോ ഉദരഭിത്തി(ഉദരത്തിനും നെഞ്ചിനും ഇടയിലുള്ള ഭാഗം)യിൽ നിന്നോ ആയിരിക്കണം. ഈ രീതിയിലുള്ള ശ്വാസോച്ഛ്വാസം വഴി പരമാവധി ഓക്സിജൻ ഉള്ളിലേക്ക് എടുക്കാം. ശരീരത്തിനും മനസിനും പൂർണ വിശ്രമം ലഭിക്കുകയും ചെയ്യും. 

3. ഇടയ്ക്കിടെ കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുക. മൂന്നോ നോലോ നേരത്തെ ആഹാരം, അതും കൂടിയ അളവിൽ എന്നതിനെക്കാൾ ഒരു ദിവസം അഞ്ചു മുതൽ ഏഴു വരെ തവണകളായുള്ള ചെറിയ അളവിലുള്ള ഭക്ഷണക്രമമാണ് ഇപ്പോൾ പൊതുവേ ആരോഗ്യവിദഗ്ധർ ശുപാർശ ചെയ്യുന്നത്.

ADVERTISEMENT

4. ഒരു ബോട്ടിൽ വെള്ളം എപ്പോഴും കരുതുക. പുറത്തുനിന്നു ലഭ്യമാകുന്ന ബോട്ടിൽ വെള്ളത്തെക്കാൾ ശുദ്ധജലം കൈയിൽ കരുതുക വഴി നിർജലീകരണത്തിൽനിന്നു രക്ഷ നേടുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഉൻമേഷം നിലനിർത്താനും സാധിക്കുന്നു.

5. നമ്മുടെ ശരീരത്തിന് അത്യവശ്യം വേണ്ട ഒന്നാണ് വിശ്രമം. ആവശ്യത്തിനുള്ള ഉറക്കം ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.

ADVERTISEMENT

ഈ അഞ്ച് ആരോഗ്യശീലങ്ങൾ പിന്തുടർന്നു നോക്കൂ,  ജീവിതശൈലീ രോഗങ്ങളോട് ഒരു പരിധി വരെ ഗുഡ്ബൈ പറയാം.

English Summary: Lifestyle changes to prevent Lifestyle Diseases

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT