കൈ കഴുകുമ്പോൾ വരുത്തുന്ന ആറ് അബദ്ധങ്ങൾ
വ്യക്തിശുചിത്വത്തിൽ പ്രധാനപ്പെട്ടതാണ് കൈകൾ കഴുകുന്നത്. കൈ കഴുകൽ ഒരു സാധാരണ പ്രവൃത്തി ആയതുകൊണ്ടുതന്നെ നമ്മൾ ശരിയായ രീതിയിലാണോ കൈകഴുകുന്നത് എന്ന ചോദ്യമേ മനസ്സിൽ ഉദിക്കാറില്ല. എന്നാൽ പലരും ശരിയായ രീതിയിലല്ല കൈകൾ കഴുകുന്നത് എന്നതാണ് സത്യം. കീടാണുക്കൾ കൈകകളിൽത്തന്നെ പറ്റിയിരിക്കാനും രോഗങ്ങൾ ഉണ്ടാകാനും

വ്യക്തിശുചിത്വത്തിൽ പ്രധാനപ്പെട്ടതാണ് കൈകൾ കഴുകുന്നത്. കൈ കഴുകൽ ഒരു സാധാരണ പ്രവൃത്തി ആയതുകൊണ്ടുതന്നെ നമ്മൾ ശരിയായ രീതിയിലാണോ കൈകഴുകുന്നത് എന്ന ചോദ്യമേ മനസ്സിൽ ഉദിക്കാറില്ല. എന്നാൽ പലരും ശരിയായ രീതിയിലല്ല കൈകൾ കഴുകുന്നത് എന്നതാണ് സത്യം. കീടാണുക്കൾ കൈകകളിൽത്തന്നെ പറ്റിയിരിക്കാനും രോഗങ്ങൾ ഉണ്ടാകാനും ഇതു കാരണമാകും.
കൈ കഴുകുമ്പോള്‍ സാധാരണയായി ആളുകൾ വരുത്തുന്ന ചില തെറ്റുകൾ അറിയാം:
∙ നിങ്ങൾ എത്രസമയം കൊണ്ടാണ് കൈകൾ കഴുകുന്നത്? ഏറിയാൽ അഞ്ചോ ആറോ സെക്കൻഡ് അല്ലേ. എന്നാൽ രോഗാണുക്കളെ കൊല്ലാൻ കുറഞ്ഞത് ഇരുപത് സെക്കൻഡ് എങ്കിലും കൈകൾ കഴുകണം എന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നത്. മിഷിഗൻ സ്റ്റേറ്റ് സർവകലാശാല അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, 95 ശതമാനം പേരും രോഗാണുക്കളെ ഫലപ്രദമായി നശിപ്പിക്കാൻ പാകത്തിൽ സമയമെടുത്ത് കൈകൾ കഴുകുന്നില്ല എന്നു കണ്ടു.
∙ വെറുതെ സോപ്പ് കൈകളിൽ പുരട്ടിയതുകൊണ്ടായില്ല. നഖത്തിനിടയിലും വിരലുകൾക്കിടയിലുമൊക്കെ കീടാണുക്കൾ ഒളിച്ചിരിപ്പുണ്ടാകും. അതുകൊണ്ട് കൈകൾ കഴുകുമ്പോൾ എല്ലാ ഭാഗവും നന്നായി ഉരച്ചു കഴുകാൻ ശ്രദ്ധിക്കുക.
∙ കൈകൾ നന്നായി കഴുകിയതുകൊണ്ടു മാത്രമായില്ല. അത് നന്നായി ഉണക്കുകയും വേണം. ഈർപ്പമുള്ളിടത്താണ് കീടാണുക്കള്‍ പെരുകുന്നത്. കൈയിൽ നനവുണ്ടെങ്കിൽ അവ അവിടെ പറ്റിപ്പിടിച്ചിരിക്കും. അതുകൊണ്ട് കൈകൾ നന്നായി കഴുകിയ ശേഷം ടവൽ ഉപയോഗിച്ച് തുടയ്ക്കുക.
∙ മിക്കവരും ടോയ്‍ലറ്റിൽ പോയശേഷം കൈകൾ കഴുകും. എന്നാൽ പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ വാതിൽപിടി, എടിഎം കീപാഡ്, ലിഫ്റ്റിന്റെ ബട്ടൺ, ട്രെയിനിന്റെ ജനാലക്കമ്പി ഇവിടെയെല്ലാം ഉള്ള കീടാണുക്കൾ കൈകളിൽ പറ്റും. അതുകൊണ്ട് ദിവസത്തിൽ പലതവണ കൈകള്‍ കഴുകാൻ ശ്രദ്ധിക്കുക.
∙ ഹോട്ടലുകളിലും പൊതു ഇടങ്ങളിലും പോകുമ്പോൾ കൈകഴുകാൻ സോപ്പ് നിറച്ചു വച്ച ഹാൻഡ് വാഷ് ഉപയോഗിക്കാറില്ലേ. ബാത്ത്റൂമിലെ ലിക്വിഡ് സോപ്പ് ഡിസ്പെൻസറുകൾ ഉപദ്രവകാരികളല്ല. എന്നാൽ വലിയ കുപ്പിയിൽ നിന്നു നിറച്ചു വച്ച ലിക്വിഡ് സോപ്പിൽ, നമ്മുടെ കൈയിൽ ഉള്ളതിന്റെ 26 ഇരട്ടി ബാക്ടീരിയ ഉണ്ട്. യാത്രയ്ക്കും പൊതു ഇടങ്ങളിലും പോകുമ്പോൾ സോപ്പ് കൈയിൽ കരുതുന്നതാണ് നല്ലത്.
∙ കൈ കഴുകിയ ഉടൻ നനഞ്ഞ പ്രതലത്തിലോ ടാപ്പിലോ തൊടുന്നത് കൈ കഴുകിയതിന്റെ ഗുണം മുഴുവൻ കളയും. അതുകൊണ്ട് ഒരു പേപ്പർ ടവൽ ഉപയോഗിച്ച് ടാപ്പ് അടയ്ക്കാനും കതകു തുറക്കാനും ശ്രദ്ധിക്കണം.
English Summary: 6 ways you are washing your hands wrong