ഉയർന്ന രക്തസമ്മർദം പോലെതന്നെ ഒരു ആരോഗ്യ പ്രശ്നമാണ് കുറഞ്ഞ രക്തസമ്മർദം അഥവാ ലോ ബിപിയും. ലോ ബിപി അഥവാ ഹൈപ്പോടെൻഷന്‍ എന്നാൽ ഹൃദയത്തിലേക്കും തലച്ചോറിലേക്കും പ്രധാന അവയവങ്ങളിലേക്കുമുള്ള കുറഞ്ഞ രക്തപ്രവാഹം ആണ്. ഇത് തലകറക്കം, ഓക്കാനം മുതലായവയ്ക്ക് കാരണമാകും. എന്നാൽ ചിലരിൽ ലോ ബിപി ലക്ഷണങ്ങളൊന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർന്ന രക്തസമ്മർദം പോലെതന്നെ ഒരു ആരോഗ്യ പ്രശ്നമാണ് കുറഞ്ഞ രക്തസമ്മർദം അഥവാ ലോ ബിപിയും. ലോ ബിപി അഥവാ ഹൈപ്പോടെൻഷന്‍ എന്നാൽ ഹൃദയത്തിലേക്കും തലച്ചോറിലേക്കും പ്രധാന അവയവങ്ങളിലേക്കുമുള്ള കുറഞ്ഞ രക്തപ്രവാഹം ആണ്. ഇത് തലകറക്കം, ഓക്കാനം മുതലായവയ്ക്ക് കാരണമാകും. എന്നാൽ ചിലരിൽ ലോ ബിപി ലക്ഷണങ്ങളൊന്നും കാണിക്കില്ല. ലോ ബിപിയുടെ ലക്ഷണങ്ങളെ നിസാരമായി കാണരുത്. ഇത് അവഗണിച്ചാല്‍ പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും വൃക്ക തകരാറിനും വരെ കാരണമാകും. വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നുറുങ്ങുകൾ ലോ ബിപിയെ നേരിടാന്‍ സഹായിക്കും. 

∙ ഉപ്പുവെള്ളം

ADVERTISEMENT

ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിനു ഫ്ലൂയിഡ് ലെവൽ ബാലൻസ് ചെയ്യാനും ഹൈപ്പോടെൻഷൻ തടയാനും ഉപ്പ് ആവശ്യമാണ്. ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് ദോഷകരമാണെങ്കിലും ബിപി കുറഞ്ഞ ആളുകൾ കൂടുതൽ ഉപ്പ് ഉപയോഗിക്കണം. തലചുറ്റലോ ഓക്കാനമോ തോന്നിയാൽ ഉപ്പുവെള്ളം കുടിക്കുക. ഒരു ഗ്ലാസ് വെള്ളത്തിൽ അര ടീസ്പൂൺ ഉപ്പിട്ട് നന്നായി ഇളക്കിയ ശേഷം കുടിക്കുക. ബിപി കുറയുമ്പോൾ അത് ശരിയായ അളവിലെത്തിക്കാൻ ഇത് സഹായിക്കും. 

. കാപ്പി

ADVERTISEMENT

കഫീൻ അടങ്ങിയ കാപ്പി, ചായ ഇവയെല്ലാം കഴിക്കുന്നത് ഹൃദയമിടിപ്പ്, രക്തസമ്മർദം ഇവയെല്ലാം കൂട്ടും. മധുരമിടാതെ ഇവ കുടിക്കുന്നതാണ് ലോ ബിപിക്ക് നല്ലത്. രക്തസമ്മർദം ശരിയായ നിലയിലെത്തിക്കാൻ കാപ്പി സഹായിക്കും. 

∙ തുളസിയില

ADVERTISEMENT

നാലോ അഞ്ചോ തുളസിയില ചവച്ചു തിന്നുന്നത് ലോ ബിപി യുടെ ലക്ഷണങ്ങളെ കുറയ്ക്കും. തുളസിയിലയിൽ പൊട്ടാസ്യം, മഗ്നീഷ്യം, ജീവകം സി ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം നിയന്ത്രിക്കും. തുളസിയിലയ്ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.

∙ ഉണക്കമുന്തിരി

ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഉണക്കമുന്തിരി രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. കൂടാതെ രക്തസമ്മർദം കൂട്ടുന്നു. ലോ ബിപി നിങ്ങൾക്കുണ്ടെങ്കിൽ കുറച്ച് ഉണക്കമുന്തിരി വെള്ളത്തിലിടുക. ഒരു രാത്രി കുതിർത്തശേഷം പാലിൽ ചേർത്ത് തിളപ്പിച്ച് രാവിലെ കുടിക്കാം. 

∙ റോസ്മേരി ഓയിൽ

റോസ് മേരി എസൻഷ്യല്‍ ഓയിൽ അഥവാ സുഗന്ധതൈലത്തില്‍ കർപ്പൂരം അടങ്ങിയിട്ടുണ്ട്. ഇത് ലോ ബിപിക്ക് നല്ലതാണ്. തൈലം ശ്വസന വ്യവസ്ഥയെ ആരോഗ്യമുളളതാക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഏതാനും തുള്ളി റോസ്മേരി ഓയിൽ കൈയിൽ ഒഴിച്ച് തിരുമ്മി അത് മണക്കുക.

English Summary: 5 home remedies to deal with the prblem low blood pressure