വെളിച്ചെണ്ണയോ ഒലിവ് ഓയിലോ? ഏതാണ് കൂടുതൽ ആരോഗ്യകരം
ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ ശരിയായ രീതിയിൽ പാചകം ചെയ്ത ഭക്ഷണം കഴിക്കേണ്ടതുണ്ട്. പാചകത്തിനുപയോഗിക്കുന്ന എണ്ണയും പ്രധാനമാണ്; ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ പ്രത്യേകിച്ചും. വെളിച്ചെണ്ണയും ഒലിവ് ഓയിലും ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാൽ ഇവയിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ നിങ്ങൾ

ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ ശരിയായ രീതിയിൽ പാചകം ചെയ്ത ഭക്ഷണം കഴിക്കേണ്ടതുണ്ട്. പാചകത്തിനുപയോഗിക്കുന്ന എണ്ണയും പ്രധാനമാണ്; ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ പ്രത്യേകിച്ചും.
വെളിച്ചെണ്ണയും ഒലിവ് ഓയിലും ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാൽ ഇവയിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ നിങ്ങൾ എന്ത് തിരഞ്ഞെടുക്കും?
പോഷകമൂല്യം
ഒരു ടീസ്പൂൺ വിർജിൻ കോക്കനട്ട് ഓയിലിൽ (തേങ്ങാവെന്ത വെളിച്ചെണ്ണ)120 കാലറി ഉണ്ട്. 14 ഗ്രാം കൊഴുപ്പ്, 13 ഗ്രാം സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, 1 ഗ്രാം മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് എന്നിവ ഉണ്ട്. കൊളസ്ട്രോളും പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡും ഇല്ല.
ഒരു ടീസ്പൂൺ എക്സ്ട്രാ വിർജിൻ ഒലിവ് ഓയിലിൽ 120 കാലറി ഉണ്ട്. 14 ഗ്രാം കൊഴുപ്പ്, 2 ഗ്രാം സാച്ചുറേറ്റഡ് ഫാറ്റി ആസിഡ്,10 ഗ്രാം മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ്, 1.5 ഗ്രാം പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് എന്നിവയും ഉണ്ട്. കൊളസ്ട്രോൾ ഒട്ടും ഇല്ല.
ആരോഗ്യ ഗുണങ്ങൾ
മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ (MCTs) എന്നു വിളിക്കുന്ന തന്മാത്രാ രൂപത്തിലുള്ള പൂരിത കൊഴുപ്പ് വെളിച്ചെണ്ണയിലുണ്ട് പൂരിതകൊഴുപ്പ് ഹൃദ്രോഗത്തിനു കാരണമാകും എന്ന ഒരു വിശ്വാസം ഉണ്ടെങ്കിലും യഥാർഥത്തിൽ പഠനങ്ങൾ പറയുന്നത് നല്ല കൊളസ്ട്രോൾ (HDL) കൂട്ടാൻ വെളിച്ചെണ്ണയിലെ പൂരിത കൊഴുപ്പുകൾ (Saturated fat) സഹായിക്കും എന്നാണ്.
ഒലിവ് ഓയിലുമായി താരതമ്യപ്പെടുത്തിയാൽ വെളിച്ചെണ്ണയുടെ സ്മോക്കിങ് പോയിന്റ് കൂടുതലാണ്. 350 ഡിഗ്രി ഫാരൻഹീറ്റ് താപനില വരെ വെളിച്ചെണ്ണ ചൂടാക്കാൻ പറ്റും. അതുകൊണ്ടുതന്നെ താരതമ്യേന ഉയർന്ന ചൂടിൽ പാചകം ചെയ്യാൻ വെളിച്ചെണ്ണ ഉപയോഗിക്കാം.
ഒലിവ് ഓയിലിന്റെ അത്ര ഫലപ്രദമല്ലെങ്കിലും വെളിച്ചെണ്ണയിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
ഹൃദയാരോഗ്യമേകുന്ന കൊഴുപ്പ് ആയ മോണോ സാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയതാണ് ഒലിവ് ഓയിൽ ഇവ ചീത്ത കൊളസ്ട്രോളിനെ (LDL) കുറയ്ക്കാനും സഹായിക്കുന്നു.
ഒലിവ് ഓയിലിന്റെ സ്മോക്കിങ് പോയിന്റ് 280 ഡിഗ്രി ഫാരൻഹീറ്റ് ആണ്. ഒലിവ് ഓയിൽ അധികം ചൂടാക്കാൻ പാടില്ല.
ഒലിവ് ഓയിലിൽ ആന്റിഓക്സിഡന്റുകൾ ധാരാളം ഉണ്ട്. ഫിനോളിക് സംയുക്തങ്ങൾ അടങ്ങിയ ഇവ ഡിഎൻഎയുടെ ഓക്സീകരണ നാശം കുറയ്ക്കുന്നു. ഉയർന്ന രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കുന്നു.
എന്താണ് ആരോഗ്യകരം?
പഠനങ്ങൾ പറയുന്നത് വെളിച്ചെണ്ണയുമായി താരതമ്യപ്പെടുത്തിയാൽ ഒലിവ് ഓയിൽ ആണ് ആരോഗ്യകരം. ലോകത്തിലെ ഏറ്റവും മികച്ച ഡയറ്റ് ആയ മെഡിറ്ററേനിയൻ ഭക്ഷണരീതിയിൽ ഒലീവ് ഓയിൽ ആണ് ഉപയോഗിക്കുന്നത് ഹൃദ്രോഗം, വിവിധതരം കാൻസറുകൾ, പ്രമേഹം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും മെഡിറ്ററേനിയൻ ഡയറ്റിനു കഴിയും.
വിർജിൻ വെളിച്ചെണ്ണയുമായി താരതമ്യപ്പെടുത്തിയാൽ ഒലിവ് ഓയിലിലാണ് കൂടുതൽ നല്ല കൊഴുപ്പ് (മോണോ അൺസാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് ഫാറ്റ്) ഉള്ളത്.
വെളിച്ചെണ്ണയിൽ സാച്ചുറേറ്റഡ് ഫാറ്റ് ആണ് ഉള്ളത്. ഇത് ചീത്ത കൊഴുപ്പ് ആയാണ് കരുതുന്നത്. അതുകൊണ്ട് മിതമായ അളവിൽ മാത്രമേ ഉപയോഗിക്കാവൂ.
നിങ്ങൾ തയാറാക്കുന്ന ഭക്ഷണം ഏത് എന്നതനുസരിച്ച് എണ്ണയും നിങ്ങൾക്ക് ഉപയോഗിക്കാം. സാലഡിലും സീസണിങ്ങിനും ഒലീവ് ഓയിൽ ഉപയോഗിക്കാം. വറുത്ത ഭക്ഷണങ്ങൾ തയാറാക്കുന്നതുൾപ്പെടെ കൂടിയ താപനിലയിൽ പാചകം ചെയ്യാൻ വെളിച്ചെണ്ണ ഉപയോഗിക്കാം.
English Summary: Coconut oil and Olive oil, Health benefits