രാവിലെ ഉണര്‍ന്ന ഉടൻ ഒരു ഗ്ലാസ് ഇളംചൂടുവെള്ളം കുടിച്ചു നോക്കിയിട്ടുണ്ടോ?
രാവിലെ ഉണര്‍ന്നാല്‍ ഒരു ഗ്ലാസ് ചൂട് ചായയോ കാപ്പിയോ കുടിക്കുന്നതാണ് മിക്കവരുടെയും ശീലം. എന്നാല്‍ ഒരു ദിവസം തുടങ്ങാന്‍ ഏറ്റവും ഉചിതം അതല്ല എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പകരം ഒരു ഗ്ലാസ് ചൂടു വെള്ളം കുടിക്കാനാണ് വിദഗ്ധര്‍ പറയുന്നത്. ഇത് ശരീരത്തിന് മൊത്തത്തില്‍ ഗുണം ചെയ്യുമത്രേ. ഒപ്പം ഭാരം കുറയാനും

രാവിലെ ഉണര്‍ന്നാല്‍ ഒരു ഗ്ലാസ് ചൂട് ചായയോ കാപ്പിയോ കുടിക്കുന്നതാണ് മിക്കവരുടെയും ശീലം. എന്നാല്‍ ഒരു ദിവസം തുടങ്ങാന്‍ ഏറ്റവും ഉചിതം അതല്ല എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പകരം ഒരു ഗ്ലാസ് ചൂടു വെള്ളം കുടിക്കാനാണ് വിദഗ്ധര്‍ പറയുന്നത്. ഇത് ശരീരത്തിന് മൊത്തത്തില്‍ ഗുണം ചെയ്യുമത്രേ. ഒപ്പം ഭാരം കുറയാനും സഹായകമാണ്.
ദഹനത്തിനു തുടങ്ങി ചര്മസൗന്ദര്യത്തിനുവരെ ഇത് സഹായിക്കും. ചെറു ചൂട് വെള്ളം കുടിക്കുന്നതാണ് ശരീരത്തിന് ഏറ്റവും നല്ലത്. എന്നാല്‍ ചൂട് അധികമാകാനും പാടില്ല. ഇത് ശരീരത്തിന് ദോഷം ചെയ്യും. രാവിലെയുള്ള ചെറുചൂട് വെള്ളം കൊണ്ട് ലഭിക്കുന്ന ഗുണങ്ങള്‍ നോക്കാം.
മെറ്റബോളിസം വര്‍ധിപ്പിക്കും - ശരീരത്തിന്റെ മൊത്തത്തിലുള്ള മെറ്റബോളിസം കൂട്ടാന്‍ ചെറുചൂട് വെള്ളത്തിനു സാധിക്കും. ഇത് കൂടുതല്‍ കാലറി ശരീരത്തില്‍ നിന്നു പുറംതള്ളാനും കാരണമാകും. ഫലമോ ഭാരം താനേ കുറയും. ചെറുചൂട് വെള്ളത്തില്‍ അല്‍പ്പം നാരങ്ങാനീര് കൂടി ചേര്‍ത്താല്‍ ഇരട്ടിഫലം ലഭിക്കും.
ദഹനം - ദഹനപ്രക്രിയയെ സഹായിക്കാന്‍ ഏറ്റവും നല്ലതാണ് ചൂടുവെള്ളം. അതിരാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെ സഹായിക്കും. ഒപ്പം ദഹനത്തെയും.
മലബന്ധം തടയും - രാവിലെ വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം, ഗ്യാസ് ട്രബിള്‍ എന്നിവ ഒഴിവാക്കും.
ജലാംശം നിലനിര്‍ത്തും - ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ രാവിലെയുള്ള വെള്ളം കുടി സഹായിക്കും. ദീര്‍ഘനേരത്തെ ഉറക്കത്തിനു ശേഷമാണ് രാവിലെ നമ്മള് വെള്ളം കുടിക്കുക എന്നോര്‍ക്കുക.
രക്തയോട്ടം കൂട്ടും - ശരീരത്തിന്റെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ ചൂടു വെള്ളത്തിനു സാധിക്കും. ഒപ്പം ശരീരത്തെ റിലാക്സ് ചെയ്യിക്കാനും ഇത് സഹായിക്കും.
English Summary: Benefits of drinking warm water in the morning