നല്ല മാനസികാരോഗ്യത്തിന് എന്താണ് വേണ്ടത്?
നല്ല മാനസികാരോഗ്യത്തിന് എന്താണ് വേണ്ടത്? നല്ല ചിന്തകള്‍, പ്രവൃത്തി, കൂടെയുള്ളവരുടെ സഹകരണം... ഇവയൊക്കെയാകും മിക്കവരും പറയുക. എന്നാല്‍ നല്ല മാനസികാരോഗ്യത്തിനു ശരീരത്തിന് ചില വൈറ്റമിനുകള്‍ കൂടി ആവശ്യമാണ് എന്നറിയാമോ ? ചില വൈറ്റമിനുകള്‍ക്കും മിനറല്‍സിനും തലച്ചോറിന്റെ നല്ല പ്രവര്‍ത്തനത്തിന് സഹായിക്കാന്‍

നല്ല മാനസികാരോഗ്യത്തിന് എന്താണ് വേണ്ടത്? നല്ല ചിന്തകള്‍, പ്രവൃത്തി, കൂടെയുള്ളവരുടെ സഹകരണം... ഇവയൊക്കെയാകും മിക്കവരും പറയുക. എന്നാല്‍ നല്ല മാനസികാരോഗ്യത്തിനു ശരീരത്തിന് ചില വൈറ്റമിനുകള്‍ കൂടി ആവശ്യമാണ് എന്നറിയാമോ ?
ചില വൈറ്റമിനുകള്‍ക്കും മിനറല്‍സിനും തലച്ചോറിന്റെ നല്ല പ്രവര്‍ത്തനത്തിന് സഹായിക്കാന്‍ സാധിക്കും. ശരീരത്തിലെ മറ്റു അവയവങ്ങളെപ്പോലെതന്നെ തലച്ചോറിനും വൈറ്റമിനുകളും പോഷകങ്ങളും ആവശ്യമുണ്ട്. ഇതിന്റെ കുറവുണ്ടാകുന്നത് പലതരത്തിലെ മാനസികപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്.
വിഷാദരോഗം, ഉത്കണ്ഠ, മൂഡ് മാറ്റങ്ങള്‍ എന്നിവയ്ക്ക് കാരണം ചില വൈറ്റമിനുകളുടെ കുറവ് കൂടി കൊണ്ടാണെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്. ഇതാ മാനസികാരോഗ്യത്തിനു സഹായിക്കുന്ന അഞ്ചു വൈറ്റമിനുകള്‍ ചുവടെ.
വൈറ്റമിന്‍ ബി - വൈറ്റമിന്‍ B1, B2, B3, B6 എല്ലാം തലച്ചോറിന്റെ നല്ല പ്രവര്‍ത്തനത്തിന് സഹായിക്കുന്നവയാണ്. വിഷാദരോഗം, സ്‌ട്രെസ് എന്നിവ കുറയ്ക്കാന്‍ വൈറ്റമിന്‍ ബിയ്ക്ക് സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
സെലിനിയം- ഒരു പ്രധാനപെട്ട മൈക്രോന്യൂട്രിയന്റ് ആണ് സെലിനിയം. തലച്ചോറിലേക്ക് ആവശ്യത്തിനു ഓക്സിജന്‍ എത്തിക്കുന്നതും സെല്‍ ഡമേജ് തടയുന്നതും എല്ലാം സെലിനിയം ആണ്. Prenatal depression സാധ്യത കുറയ്ക്കാന്‍ ഇതിനു സാധിക്കും.
വൈറ്റമിന്‍ ഡി - എല്ലിന്റെ ആരോഗ്യത്തിനു മാത്രമല്ല തലച്ചോറിനും ആവശ്യമാണ് വൈറ്റമിന്‍ ഡി.
മഞ്ഞള്‍ - ഔഷധഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് മഞ്ഞള്‍ എന്ന് നമുക്കറിയാം. ADHD, വിഷാദരോഗം എന്നിവയ്ക്ക് മഞ്ഞള്‍ ഫലപ്രദമാണ്. Oxidative stress കുറയ്ക്കാനും മഞ്ഞളിന് സാധിക്കും.
മഗ്നീഷ്യം- തലച്ചോറിന്റെ നാച്ചുറല്‍ ഡ്രഗ് ആണ് മഗ്നീഷ്യം എന്നാണു പറയുക. ന്യൂറോളജിക്കല്‍ ഫങ്ങ്ഷന്‍ നിയന്ത്രിക്കാന്‍ ഇതിനു സാധിക്കും.
English Summary: Vitamins for good mental health