കുട്ടികളിൽ പ്രത്യക്ഷപ്പെടുന്ന മാറ്റങ്ങൾ; ആദ്യം അറിയേണ്ടത് മാതാപിതാക്കൾ
ഒരു പതിനൊന്നു വയസ്സുകാരൻ ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായി. അപ്പോൾ മാത്രമാണ് മാതാപിതാക്കൾ അറിയുന്നത് ഒരു കൂട്ടുകെട്ടു തകർന്ന വിഷമത്തിലായിരുന്നു അവനെന്ന്. അവന്റെ പല കൂട്ടുകാർക്കും ഒരു അധ്യാപികയ്ക്കും ഇതറിയാമായിരുന്നു. പക്ഷേ, ഏറ്റവും അവസാനമായാണ് മാതാപിതാക്കൾ അറിഞ്ഞത്. സ്വന്തം കുട്ടി കടന്നു

ഒരു പതിനൊന്നു വയസ്സുകാരൻ ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായി. അപ്പോൾ മാത്രമാണ് മാതാപിതാക്കൾ അറിയുന്നത് ഒരു കൂട്ടുകെട്ടു തകർന്ന വിഷമത്തിലായിരുന്നു അവനെന്ന്. അവന്റെ പല കൂട്ടുകാർക്കും ഒരു അധ്യാപികയ്ക്കും ഇതറിയാമായിരുന്നു. പക്ഷേ, ഏറ്റവും അവസാനമായാണ് മാതാപിതാക്കൾ അറിഞ്ഞത്. സ്വന്തം കുട്ടി കടന്നു പോകുന്ന മാനസിക വിഷമത്തെക്കുറിച്ച് മിക്ക മാതാപിതാക്കളും പലപ്പോഴും അറിയുന്നത് ഏറ്റവും അവസാനമാണ്.
കുട്ടികൾ സംഘർഷം അനുഭവിക്കുമ്പോൾ മാതാപിതാക്കളും അധ്യാപകരും ആദ്യം ചെയ്യേണ്ടത് നിരീക്ഷണമാണ്. കുട്ടി പഠിത്തത്തിൽ താൽപര്യക്കുറവ് കാണിക്കുന്നുണ്ടോ. മ്ലാനമായി ഇരിക്കുന്നുണ്ടോ, കളിക്കാൻ കൂട്ടാക്കാതെ മുറിയടച്ച് ഇരിക്കുന്നുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം.
കുട്ടിക്ക് എന്തെങ്കിലും സംഘർഷമുണ്ടെന്നു മനസ്സിലായാല്‍ രണ്ടാമതു വേണ്ടത് അവന്റെ ആകുലതകൾ കേൾക്കാനുള്ള മനസ്സാണ്. മനസ്സിനേറ്റ മുറിവ് മറ്റുള്ളവർക്ക് എത്ര നിസ്സാരമായാലും കുറ്റപ്പെടുത്താതെ, കേൾക്കാനും ഞങ്ങൾ കൂടെയുണ്ട് എന്ന് ബോധ്യപ്പെടുത്താനുമുള്ള മനസ്സു വേണം. എന്തും തുറന്നു പറയാനുള്ള ഒരു അടുപ്പം മാതാപിതാക്കൾ ഉണ്ടാക്കിയെടുക്കണം.
English summary: Behavioural changes in children