വ്യക്തിജീവിതത്തില്‍ ബന്ധങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഒരാളുടെ വളര്‍ച്ചയ്ക്കും താഴ്ചയ്ക്കും അവ കാരണമാകുന്നുണ്ട്. ചില ബന്ധങ്ങള്‍ മാനസികമായി വലിയ പിന്തുണ നല്‍കുമ്പോള്‍ മറ്റു ചില ബന്ധങ്ങള്‍ നല്‍കുക സമ്മര്‍ദങ്ങളാകും. ഉദാഹരണത്തിന് നിങ്ങള്‍ കടുത്ത മാനസികവും ശാരീരികവുമായ സമ്മര്‍ദങ്ങള്‍ ഉള്ളൊരു ബന്ധത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യക്തിജീവിതത്തില്‍ ബന്ധങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഒരാളുടെ വളര്‍ച്ചയ്ക്കും താഴ്ചയ്ക്കും അവ കാരണമാകുന്നുണ്ട്. ചില ബന്ധങ്ങള്‍ മാനസികമായി വലിയ പിന്തുണ നല്‍കുമ്പോള്‍ മറ്റു ചില ബന്ധങ്ങള്‍ നല്‍കുക സമ്മര്‍ദങ്ങളാകും. ഉദാഹരണത്തിന് നിങ്ങള്‍ കടുത്ത മാനസികവും ശാരീരികവുമായ സമ്മര്‍ദങ്ങള്‍ ഉള്ളൊരു ബന്ധത്തിലാണ് ഉള്ളതെങ്കില്‍ അത് നിങ്ങളുടെ മൊത്തത്തിലുള്ള ജീവിതത്തെ നെഗറ്റീവ് ആയി ബാധിക്കും. ഫലമായി നിങ്ങളുടെ സകലവ്യക്തിബന്ധങ്ങളിലും അത് പ്രതിഫലിക്കും. ഒന്നിലും ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കാതെ വരിക, ദേഷ്യം കാണിക്കുക, കരയുക എന്നിങ്ങനെ പല പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് മാനസികമായി പിന്തുണ നല്‍കുന്നില്ല എന്നതിന്റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെ ആണെന്നു നോക്കാം.

വിഷാദം - സമ്മര്‍ദങ്ങള്‍ അധികമായ ജീവിതം ഒരാളെ വിഷാദരോഗിയാക്കാം. ഗാര്‍ഹികപീഡനം, മാനസികപീഡനം എന്നിവ അനുഭവിക്കുന്നവരില്‍ വിഷാദരോഗവും അതിന്റെ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. ചിലരില്‍ ഇത് ആത്മഹത്യാപ്രവണത പോലും ഉണ്ടാക്കും.

ADVERTISEMENT

ശാരീരികക്ഷമത - മനസും ശരീരവും തമ്മില്‍ നമ്മള്‍ അറിയാതെ ബന്ധിക്കപ്പെട്ട് കിടക്കുകയാണ്. അതുകൊണ്ടുതന്നെ മനസിലെ സംഘര്‍ഷങ്ങള്‍ ശരീരത്തിലും ചലനം ഉണ്ടാക്കും. തലവേദന, ഹൃദ്രോഗം, സ്ട്രോക്ക്, മസില്‍ പെയിന്‍ എന്നിങ്ങനെ പല രൂപത്തില്‍ അത് പ്രതിഫലിക്കും.

സ്വയം വില നഷ്ടമാകുക - എന്നെ ഒന്നിനും കൊള്ളില്ല, എന്റെ ജീവിതം നശിച്ചു, എന്നെ ആര്‍ക്കും വേണ്ട തുടങ്ങിയ ചിന്തകള്‍ നിങ്ങളെ അലട്ടിത്തുടങ്ങിയാല്‍ ഓര്‍ക്കുക നിങ്ങള്‍ ഒരു നല്ല ബന്ധത്തില്‍ അല്ല. വളരെ അടുത്ത ഒരാള്‍ ആകാം നിങ്ങളുടെ ഈ ചിന്തകള്‍ക്ക് കാരണം.

ADVERTISEMENT

ആശ്വാസം എപ്പോള്‍ - നിങ്ങളെ മാനസികമായി തകര്‍ക്കുന്ന ആ വ്യക്തിയുടെ അസാന്നിധ്യം നിങ്ങളില്‍ ആശ്വാസം നല്‍കുന്നുണ്ടോ ? എങ്കില്‍ ഉറപ്പിക്കുക നിങ്ങള്‍ ഒരു നല്ല ബന്ധത്തില്‍ അല്ല.

ദുശ്ശീലം - ഇതുവരെ ഇല്ലാത്ത ദുശീലങ്ങള്‍ തുടങ്ങിയിട്ടുണ്ടോ ? അല്ലെങ്കില്‍ അമിതമായി ഉറങ്ങുക, നഖം കടിക്കുക എന്നിങ്ങനെ മുന്‍പ് ഇല്ലാത്ത ചില ശീലങ്ങള്‍ തുടങ്ങിഎങ്കില്‍ ഉറപ്പിക്കാം നിങ്ങളുടെ ബന്ധങ്ങള്‍ നല്ലതല്ല.

ADVERTISEMENT

English Summary: Is your relationship hurting your mental health?