തിരക്കുകള്‍ക്കിടയില്‍ ബ്രേക്ക്‌ ഫാസ്റ്റ് സ്കിപ് ചെയ്യുന്ന സ്വഭാവമുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ വണ്ണം വയ്ക്കാന്‍ ഒരുങ്ങി ഇരുന്നോളൂ! പ്രാതല്‍ പതിവായി ഒഴിവാക്കുന്ന ആളുകള്‍ പെട്ടെന്ന് വണ്ണം വയ്ക്കാന്‍ സാധ്യത ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രാതല്‍ ഒഴിവാക്കിയാൽ ഭാരം കുറയുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരക്കുകള്‍ക്കിടയില്‍ ബ്രേക്ക്‌ ഫാസ്റ്റ് സ്കിപ് ചെയ്യുന്ന സ്വഭാവമുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ വണ്ണം വയ്ക്കാന്‍ ഒരുങ്ങി ഇരുന്നോളൂ! പ്രാതല്‍ പതിവായി ഒഴിവാക്കുന്ന ആളുകള്‍ പെട്ടെന്ന് വണ്ണം വയ്ക്കാന്‍ സാധ്യത ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

പ്രാതല്‍ ഒഴിവാക്കിയാൽ ഭാരം കുറയുമെന്ന് കരുതുന്നവരുമുണ്ട്. തെറ്റാണത്. പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ശരീരഭാരം 30% വരെ കൂടും എന്നതാണ് വാസ്തവം. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും നല്‍കുന്നത് പ്രഭാത ഭക്ഷണമാണ്. അതിനാല്‍ പ്രാതല്‍ ഒഴിവാക്കിയാല്‍ ആ ദിവസത്തെ മുഴുവന്‍ ഊര്‍ജവും നഷ്ടമാകും. മാത്രമല്ല പ്രാതല്‍ ഒഴിവാക്കിയാല്‍ ആ ദിവസം വിശപ്പ്‌ കൂടുകയും രാത്രിയില്‍ കൂടുതല്‍ ആഹാരം കഴിക്കുകയും ചെയ്യും. 

ADVERTISEMENT

നമ്മള്‍ ആഹാരം കഴിക്കുന്ന സമയം അനുസരിച്ചാണ് എത്ര കാലറി ഒരു ദിവസം ശരീരം പിന്തള്ളും എന്ന് നിശ്ചയിക്കുന്നത്. ബ്രേക്ക്‌ഫാസ്റ്റ് സ്കിപ് ചെയ്തു പകരം രാത്രി ആഹാരം കഴിച്ചാല്‍ ശരീരത്തില്‍ ഫാറ്റ് അടിയുകയാണ് ചെയ്യുക.  ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ ഉച്ചയ്ക്ക് ആഹാരം കഴിക്കുന്ന ഒരാള്‍ 250 കാലറി അധികം കഴിക്കും എന്നാണ് ഇംപീരിയല്‍ കോളജ് ലണ്ടനില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. അതായത്, ഭാരം കുറയുകയല്ല മറിച്ച് കൂടുകയാണ് ചെയ്യുക എന്ന് സാരം. പ്രാതല്‍ ഒഴിവാക്കിയാൽ അത് ശരീരത്തിലെ ഗ്ലുക്കോസ് നില കൂട്ടും. ടൈപ്പ് രണ്ട് ഡയബറ്റിസ് പോലെയുള്ള ജീവിതശൈലീരോഗങ്ങള്‍ പിടികൂടാനും കാരണമാകും.

English Summary: If you skip breakfast, then be ready for weight gain